scorecardresearch

മോൻ പോകുവാണോ, വീട്ടിൽ വന്നാല്‍ താറാവ് കറി തരാം; മോഹൻലാലിനോട് ആരാധിക

ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്ന മോഹൻലാലിനോട് കുശലാന്വേഷണം നടത്തുന്ന പ്രായമായ ആരാധിക

ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്ന മോഹൻലാലിനോട് കുശലാന്വേഷണം നടത്തുന്ന പ്രായമായ ആരാധിക

author-image
WebDesk
New Update
Mohanlal Meet Fan

ചിത്രം: ഇൻസ്റ്റഗ്രാം

പ്രായഭേദമന്യേ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് മോഹൻലാൽ. മോഹൻലാലും ആരാധകരും തമ്മിലുള്ള കുശലാന്വേഷണങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ മോഹൻലാൽ നായകനാകുന്ന പുതിയ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്.

Advertisment

ഷൂട്ട് കഴിഞ്ഞ് തിരികെ മടങ്ങാനായി വാഹനത്തിനരികിലേക്ക് നടക്കുന്ന മോഹൻലാലിന് അരികിലേക്ക് ഒരു പ്രായമായ സ്ത്രീ എത്തുകയാണ്. മോഹൻലാലിന്റെ കടുത്ത ആരാധികയായ ഇവർ താരത്തെ കാണാനായി ലൊക്കേഷനിൽ എത്തിയതായിരുന്നു.

ഈ അമ്മയെ ചേർത്തു പിടിച്ച് നടന്നു വരുന്ന മോഹൻലാലിന്റെ വീഡിയോയാണ് വൈറലാകുകുന്നത്. ഷൂട്ടിങ് കഴിഞ്ഞ് പോകുവാണോ എന്ന അമ്മയുടെ ചോദ്യത്തിന്, ഞങ്ങളെ പറഞ്ഞ് വിടാൻ ധൃതി ആയോ എന്നാണ് ലാലേട്ടൻ രസകരമായി മറുപടി പറയുന്നത്. തന്നെ വീട്ടിലേക്ക് ക്ഷണിച്ച അമ്മ, താറാവ് കറി ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞുവെന്നും വീഡിയോയിൽ മോഹൻലാൽ പറയുന്നുണ്ട്.

Advertisment

ആരാധികയായ അമ്മയെ, വീണ്ടും കാണാമെന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് മോഹൻലാൻ യാത്രയാക്കിയത്. ഷൂട്ടിങ് ഒന്ന് രണ്ട് ദിവസം കൂടി ഉണ്ടാകുമെന്നും ലാലേട്ടൻ പറയുന്നുണ്ട്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി വൈറലായ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

മോഹൻലാൽ നായകനാകുന്ന ഒരുപിടി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. തെലുങ്കിൽ ഷൂട്ടിങ് പൂർത്തിയാകുന്ന 'കണ്ണപ്പ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും മോഹൻലാൽ അഭിനയിക്കുന്നുണ്ട്. പ്രഭാസ്, അക്ഷയ് കുമാർ തുടങ്ങിയ വൻ താരനിര ചിത്രത്തിലുണ്ട്. വിഷ്ണു മഞ്ചുവാണ് കണ്ണപ്പയിലെ നായകൻ.  

മലയാളത്തിൽ, ശോഭനയ്ക്ക് ഒപ്പം മോഹൻലാൽ വീണ്ടും ഒന്നിക്കുന്ന തരുൺ മൂർത്തി ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന 'എമ്പുരാൻ' എന്ന ചിത്രവും പുരോഗമിക്കുകയാണ്. നടൻ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത 'ലൂസിഫർ' എന്ന ചിത്രത്തിന്റെ പ്രീക്വലാണ് എമ്പുരാൻ.

'വൃഷഭ, റാം, റംമ്പാൻ' എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മോഹൻലാലിന്റെ മറ്റു ചിത്രങ്ങൾ. അതേസമയം, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' സെപ്റ്റംബറിൽ റിലീസിന് ഒരുങ്ങുകയാണ്.

Read More Entertainment Stories Here

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: