scorecardresearch

സ്വന്തം ഇച്ചാക്കയ്ക്ക് വേണ്ടി കെട്ടുനിറച്ച് മലകയറി വഴിപാട് നടത്തി മോഹൻലാൽ

സൂപ്പർസ്റ്റാർ പദവികൾക്കു അപ്പുറം, ഇരുവരും പങ്കിടുന്ന ഊഷ്മളമായ സൗഹൃദത്തിനും സാഹോദര്യത്തിനും പലകുറി മലയാളികൾ സാക്ഷികളായതാണ്. ഇപ്പോഴിതാ, മോഹൻലാലിന്റെ മനോഹരമായ ഈ ജെസ്ചർ ഏവരുടെയും ഉള്ളുതൊടുകയാണ്

സൂപ്പർസ്റ്റാർ പദവികൾക്കു അപ്പുറം, ഇരുവരും പങ്കിടുന്ന ഊഷ്മളമായ സൗഹൃദത്തിനും സാഹോദര്യത്തിനും പലകുറി മലയാളികൾ സാക്ഷികളായതാണ്. ഇപ്പോഴിതാ, മോഹൻലാലിന്റെ മനോഹരമായ ഈ ജെസ്ചർ ഏവരുടെയും ഉള്ളുതൊടുകയാണ്

author-image
Entertainment Desk
New Update
Mohanlal Mammootty Sabarimala Empuraan Cancer

മമ്മൂട്ടിയും മോഹൻലാലും

മോഹൻലാലിനെ സംബന്ധിച്ച് ജേഷ്ഠൻ തന്നെയാണ് മമ്മൂട്ടി, ഏറ്റവും പ്രിയപ്പെട്ട ഇച്ചാക്ക. അകാലത്തിൽ മോഹൻലാലിനെ വിട്ടുപിരിഞ്ഞ ചേട്ടൻ പ്യാരിലാലിനോളം തന്നെ പ്രിയപ്പെട്ട സഹോദരൻ.  മമ്മൂട്ടിയെ സംബന്ധിച്ചും കാര്യങ്ങൾ അങ്ങനെയൊക്കെ തന്നെ. തന്റെ അനിയന്മാരെ പോലെ തന്നെ മമ്മൂട്ടി  ജീവിതത്തിലേക്ക് ചേർത്തു നിർത്തുന്ന കുഞ്ഞനിയനാണ് ലാൽ.

Advertisment

സൂപ്പർസ്റ്റാർ പദവികൾക്കു അപ്പുറം, ഇരുവരും പങ്കിടുന്ന ഊഷ്മളമായ സൗഹൃദത്തിനും സാഹോദര്യത്തിനും പലകുറി മലയാളികൾ സാക്ഷികളായതാണ്.ഇപ്പോഴിതാ, ഇരുവർക്കുമിടയിലെ ആ ആത്മബന്ധവും അടുപ്പവുമാണ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്. കുറച്ചു ദിവസങ്ങളായി വിശ്രമത്തിൽ കഴിയുന്ന മമ്മൂട്ടിയ്ക്കു വേണ്ടി ശബരിമലയിൽ വഴിപാട് നടത്തിയിരിക്കുകയാണ് മോഹൻലാൽ.  'മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാട് നടത്തിയിട്ടുണ്ട്. 

ചിത്രം: ഇൻസ്റ്റഗ്രാം

ചൊവ്വാഴ്ച വൈകീട്ടോടെയാണ് മോഹൻലാൽ ശബരിമലയിൽ ദർശം നടത്തിയത്. എമ്പുരാൻ റിലീസിനു മുന്നോടിയായിട്ടാണ് മോഹൻലാലിന്റെ ശബരിമല സന്ദർശനം എന്ന വാർത്തകളാണ് ആദ്യം പുറത്തുവരുന്നത്. പമ്പയിൽ നിന്ന് കെട്ട് നിറച്ച് മലചവിട്ടിയാണ് മോഹൻലാൽ ഇന്ന് അയ്യപ്പസന്നിധിയിലെത്തിയത്. 

Advertisment

Mohanlal

Mohanlal

എന്നാൽ, മോഹൻലാലിന്റെ സന്ദർശനം മമ്മൂട്ടിയ്ക്ക് കൂടി വേണ്ടിയായിരുന്നു എന്ന് എല്ലാവരും മനസ്സിലാക്കിയത് വഴിപാട് രസീതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയതോടെയാണ്. 

Mohanlal

Mohanlal

എന്തായാലും, സൂപ്പർസ്റ്റാറുകൾക്കിടയിലെ സ്നേഹവും സാഹോദര്യവും കരുതലുമെല്ലാം ആരാധകരുടെയും ഉള്ളുതൊടുകയാണ്. മമ്മൂട്ടിക്കുവേണ്ടി വഴിപാടു കഴിക്കാനും പ്രാർത്ഥിക്കാനും മോഹൻലാൽ കാണിച്ച ഈ ജെസ്ചർ ഇരുവർക്കുമിടയിലെ അടുപ്പത്തിനും സൗഹൃദത്തിനും  അടിവരയിടുകയാണ്.

മലയാളിയെ സംബന്ധിച്ച്, പരസ്പരം ചേർത്തു വെച്ചു മാത്രം പറയാനാവുന്ന രണ്ട് അഭിനയവിസ്മയങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഒരു നാണയത്തിന്റെ ഇരുപുറമെന്ന പോലെ, കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി മലയാളികൾ നെഞ്ചോട് ചേർത്തുപിടിക്കുന്ന പ്രതിഭകൾ. 

Read More

Mohanlal Empuraan Sabarimala Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: