പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'എമ്പുപാനു' വേണ്ടിയുള്ള പ്രെമോഷൻ തിരക്കിലാണ് നടൻ മോഹൻലാൽ. പ്രെമോഷന്റെ ഭാഗമായി അടുത്തിടെ ഒരു അഭിമുഖത്തിൽ, 'മലൈക്കോട്ടൈ വാലിബൻ' എന്ന ചിത്രത്തെ കുറിച്ചും മോഹൻലാൽ മനസു തുറന്നു.
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ (2024). മോഹൻലാൽ- ലിജോ ജോസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന വമ്പൻ ചിത്രമെന്ന ലേബലിൽ വലിയ ഹൈപ്പായിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ പ്രെമോഷനുകളും ആരാധകർക്കിടയിൽ ആവേശം വർദ്ധിപ്പിച്ചു.
എന്നാൽ, മോഹൻലാൽ മുമ്പ് ചെയ്തതിൽ നിന്ന് വ്യത്യസ്തമായ വേഷത്തിൽ എത്തിയിട്ടുപോലും ചിത്രം തിയേറ്ററുകളിൽ പരാജയപ്പെടുന്ന കാഴ്ചയാണ് ഉണ്ടായത്. ബോക്സ് ഓഫീസ് കളക്ഷനിലും ചിത്രം കാര്യമായ തിരിച്ചടി നേരിട്ടു. ഇപ്പോഴിതാ, ചിത്രത്തിന്റെ അപ്രതീക്ഷിത പരാജയത്തെ കുറിച്ച് മനസു തുറക്കുകയാണ് മോഹൻലാൽ. ഗലാട്ട പ്ലസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എമ്പുരാനുമായി താരതമ്യപ്പെടുത്തിയായിരുന്നു മലൈക്കോട്ടൈ വാലിബന്റെ പരാജയത്തെ മോഹൻലാൽ പരാമർശിച്ചത്. ലൂസിഫർ, എമ്പുരാൻ ചിത്രങ്ങൾ തുടക്കം മുതൽ തന്നെ മൂന്നു ഭാഗങ്ങളുള്ള ഒരു ഫ്രാഞ്ചൈസിയായിട്ടാണ് നിർമ്മാതാക്കൾ രൂപകൽപ്പന ചെയ്തതെന്നും എന്നാൽ മലൈക്കോട്ടൈ വാലിബനിൽ അതിനു വിപരീതമായാണ് സംഭവിച്ചതെന്നും മോഹൻലാൽ പറഞ്ഞു.
'മലൈക്കോട്ടൈ വാലിബന്റെ കഥ കേട്ടപ്പോൾ അത് അതിശയകരമായ ഒരു സിനിമയായിരുന്നു. എന്നാൽ ഷൂട്ടിങ്ങിനിടെ അത് വലിയ സിനിമയായി. ഒടുവിൽ കൈയിൽ നിന്ന് പോയി. അത് രണ്ടു സിനിമയാക്കാൻ തീരുമാനിച്ചു. എന്നാൽ പിന്നീട്, സിനിമയുടെ ദൈർഘ്യം മാറി. അതിന്റെ ആശയവും മാറി. അങ്ങനെ, മുഴുവൻ പദ്ധതിയും തകിടം മറിഞ്ഞു. അതിനെ ഒരു തെറ്റെന്ന് ഞാൻ വിളിക്കില്ല, മറിച്ച് ഒരു തെറ്റായ കണക്കുകൂട്ടൽ ആയിരുന്നു. വ്യത്യസ്തമായ ഒരു ശൈലിയിലാണ് ചിത്രം ഷൂട്ടുചെയ്തത്. അതാണ് ലിജോയുടെ ഫിലിം മേക്കിങ് സ്റ്റൈൽ,' മോഹൻലാൽ പറഞ്ഞു.
Read More
മലൈക്കോട്ടൈ വാലിബൻ പരാജയപ്പെട്ടത് ആ കാരണം കൊണ്ട്: മോഹൻലാൽ
കഥ കേട്ടപ്പോൾ മലൈക്കോട്ടൈ വാലിബൻ ഒരു അതിശയകരമായ സിനിമയായിരുന്നു എന്ന് മോഹൻലാൽ പറഞ്ഞു

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.