scorecardresearch

'വീട്ടിൽ കയറ്റില്ല,' ഗെറ്റപ്പ് ഇഷ്ടപ്പെടാത്തതുകൊണ്ട് മോഹൻലാൽ ചിത്രം ഉപേക്ഷിച്ചെന്ന് ജീവ

മോഹൻലാൽ നായകനായ മലയാളം ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും ഗെറ്റപ്പ് ഇഷ്ടപ്പെടാത്തതുകൊണ്ട് ആ ചിത്രം ഉപേക്ഷിച്ചെന്നും തമിഴ് നടൻ ജീവ

മോഹൻലാൽ നായകനായ മലയാളം ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും ഗെറ്റപ്പ് ഇഷ്ടപ്പെടാത്തതുകൊണ്ട് ആ ചിത്രം ഉപേക്ഷിച്ചെന്നും തമിഴ് നടൻ ജീവ

author-image
Entertainment Desk
New Update
Mohanlal, Jiiva

ചിത്രം: ഇൻസ്റ്റഗ്രാം

മേജർ രവിയുടെ സം‌വിധാനത്തിൽ പുറത്തിറങ്ങിയ 'കീർത്തിചക്ര' എന്ന ഹിറ്റു ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് തമിഴ് നടൻ ജീവ. മോഹൻലാലിനൊപ്പമുള്ള ജീവയുടെ കോമ്പിനേഷൻ ഏറെ കൈയ്യടി നേടിയിരുന്നു. മോഹൻലാലിനൊപ്പം മറ്റൊരു മലയാളം ചിത്രത്തിലേക്കും തന്നെ വിളിച്ചിരുന്നെന്നും, എന്നാൽ ഗെറ്റപ്പ് ഇഷ്ടപ്പെടാത്തതുകൊണ്ട് ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നു എന്നും വെളിപ്പെടുത്തുകയാണ് ജീവ.

Advertisment

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'മലൈക്കോട്ടൈ വാലിബൻ' എന്ന ചിത്രത്തിലേക്കാണ് ജീവയ്ക്ക് ക്ഷണം ലഭിച്ചത്. പുതിയ ചിത്രത്തിന്റെ പ്രെമോഷനായി വികടന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജീവ.

Jiiva turned down a villain role in Malaikottai Vaaliban due to dissatisfaction with the character's look.
byu/Haunting-Living271 inMalayalamMovies

'ലിജോയുടെ മലൈക്കോട്ടൈ വാലിബനിൽ എന്നെ വിളിച്ചിരുന്നു. ലാൽ സാറിനൊപ്പം ഒരു വില്ലൻ കഥാപാത്രമായിരുന്നു അത്. ഗെറ്റപ്പ് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് അത് ഒഴിവാക്കുകയായിരുന്നു. തല പകുതി മൊട്ടയടിച്ചും പകുതി മീശ ഇല്ലാത്തതുമായ കഥാപാത്രമായിരുന്നു.  ഇതൊക്കെ ചെയ്താൽ വീട്ടിൽക്കയറ്റില്ല സാർ എന്ന് ഞാൻ പറഞ്ഞു. അതുപോലെ നിരവധി ഓഫറുകൾ വന്നിട്ടുണ്ട്,' ജീവ പറഞ്ഞു.

Advertisment

ജീവയ്ക്ക് പകരം ഡാനിഷ് സേഠ് ആയിരുന്നു ചമതകൻ എന്ന ഈ കഥാപാത്രത്തെ മലൈക്കോട്ടൈ വാലിബനിൽ അവതരിപ്പിച്ചത്. വില്ലൻ കഥാപാത്രമായ ചമതകൻ ഏറെ ശ്രദ്ധനേടുകയും പിന്നീട് ഡാനിഷ് സേഠിന് പ്രശംസ നേടിക്കൊടുക്കുയും ചെയ്തിരുന്നു.

Read More

Mohanlal Jiiva Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: