/indian-express-malayalam/media/media_files/2025/02/28/wYqK4WzGS1hiSbcJX3IN.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് നടൻ സിദ്ധാര്‍ഥ് മല്‍ഹോത്രയും നടി കിയാര അദ്വാനിയും. 2023ലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ജീവിതത്തിലെ ഒരു സന്തോഷ നിമിഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് കിയാരയും സിദ്ധാര്‍ഥും.
കിയാര ഗർഭിണി ആണെന്ന വിവരമാണ് താരങ്ങൾ പങ്കുവച്ചത്. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം, കമിങ് സൂൺ' എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിലൂടെയാണ് സന്തോഷ വാർത്ത ഇരുവരും ആരാധകരെ അറിയിച്ചത്. കുഞ്ഞു സോക്സുകളുടെ ചിത്രവും പോസ്റ്റു ചെയ്തിട്ടുണ്ട്.
ബോളിവുഡ് താരങ്ങളായ ജാക്വലിൻ ഫെർണാണ്ടസ്, കാർത്തിക് ആര്യൻ, തെന്നിന്ത്യൻ താരം സാമന്ത തുടങ്ങി നിരവധി സെലിബ്രിറ്റികൾ ആശംസ അറിയിച്ച് ചിത്രത്തിൽ കമന്റ് പങ്കുവച്ചിട്ടുണ്ട്.
2023 ഫെബ്രുവരി 7ന് ജയ്‌സാൽമീറിലെ സൂര്യാഗഡ് ഹോട്ടലിൽ വെച്ചായിരുന്നു കിയാരയുടെയും സിദ്ധാർത്ഥിന്റെയും വിവാഹം. കിയാര ലസ്റ്റ് സ്റ്റോറീസിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയതിന് ശേഷം ഒരു പാർട്ടിയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. 2020ൽ റിലീസിനെത്തിയ ‘ഷെർഷാ’ എന്ന ചിത്രത്തിൽ കിയാരയും സിദ്ധാർത്ഥും ഒരുമിച്ചു പ്രവർത്തിച്ചിരുന്നു. റോമിലെ ഒരു റസ്റ്റോറന്റിൽ വെച്ചാണ് സിദ്ധാർത്ഥ് തന്നോട് പ്രണയാഭ്യർത്ഥന നടത്തിയതെന്ന് കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ കിയാര പറഞ്ഞിരുന്നു.
Read More
- Love Under Construction Review: തെളിച്ചമുള്ള കാഴ്ചപ്പാടുകൾ, സ്വാഭാവികമായ പ്രകടനങ്ങൾ; രസക്കാഴ്ചയൊരുക്കി 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' റിവ്യൂ
- ആദ്യ റീലിന് 7 മില്യൺ, പുതിയതിനു 3 മില്യൺ; വിമർശനങ്ങൾക്കിടയിലും റെക്കോർഡ് വ്യൂസ് നേടി രേണു സുധി
- ഹോളിവുഡ് സൂപ്പർസ്റ്റാറിനെയും ഭാര്യയേയും വളർത്തുനായയേയും മരിച്ച നിലയിൽ കണ്ടെത്തി
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
- തിയേറ്ററിൽ ആളില്ലെങ്കിലും പുറത്ത് ഹൗസ്ഫുൾ ബോർഡ്; കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കളും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us