/indian-express-malayalam/media/media_files/2025/03/01/aditi-rao-hydari-childhood-photo-mammootty-dulquer-salman-430954.jpg)
This Actress Played Heroine to Both Mammootty and Dulquer – Can You Guess Who?
/indian-express-malayalam/media/media_files/2025/03/01/aditi-rao-hydari-childhood-1-288856.jpg)
തമിഴിലും തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലും മറാത്തിയിലുമെല്ലാം ഒരുപോലെ തിളങ്ങിയ ഒരു നടിയുടെ കുട്ടിക്കാല ചിത്രമാണിത്.
/indian-express-malayalam/media/media_files/2025/03/01/aditi-rao-hydari-childhood-2-475411.jpg)
മറ്റാരുമല്ല, രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകളായ അദിതി റാവു ഹൈദരിയുടെ കുട്ടിക്കാലചിത്രങ്ങളാണിത്.
/indian-express-malayalam/media/media_files/uploads/2020/12/Aditi-Rao-Hydari.jpg)
അദിതിയുടെ കരിയർ പരിശോധിച്ചാൽ കൗതുകകരമായൊരു കാര്യം കണ്ടെത്താനാവും. മമ്മൂട്ടിയുടെയും മകൻ ദുൽഖർ സൽമാന്റെയും നായികയായി അദിതി അഭിനയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/03/01/6gBhOeOjte3ofvxuQc3E.jpg)
വര്ഷങ്ങള്ക്ക് മുന്പ് 'പ്രജാപതി' എന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു അദിതിയുടെ തുടക്കം. വാസ്തവത്തിൽ, പ്രജാപതിയ്ക്കും മുൻപ് ഏതാനും ചിത്രങ്ങളിൽ അദിതി അഭിനയിച്ചിരുന്നെങ്കിലും ആദ്യം തിയേറ്ററുകളിലെത്തിയത് പ്രജാപതിയാണ്.
/indian-express-malayalam/media/media_files/2025/03/01/aditi-rao-hydari-dulquer-salmaan-841498.jpg)
ദുൽഖറിനൊപ്പം 'ഹേ സിനാമിക ' എന്ന ചിത്രത്തിൽ നായികയായും അദിതി എത്തി.
/indian-express-malayalam/media/media_files/2025/03/01/aditi-rao-hydari-childhood-3-269374.jpg)
ഭരതനാട്യം നർത്തകിയായി കൊണ്ടാണ് അദിതി തന്റെ കരിയർ ആരംഭിച്ചത്. 2007ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 'സ്രിംഗാര'ത്തിലെ ദേവദാസി കഥാപാത്രം അദിതിയ്ക്ക് ഏറെ പ്രശസ്തി സമ്മാനിച്ചു.
/indian-express-malayalam/media/media_files/2025/03/01/aditi-rao-hydari-childhood-4-677120.jpg)
ഹൈദരിക്ക് പ്രശസ്തിനേടിക്കൊടുത്ത മറ്റൊരു ചിത്രം 2011ൽ സുധീർ മിശ്ര സംവിധാനം ചെയ്ത 'യേ സാലി സിന്ദഗി' ആയിരുന്നു. ഈ ചിത്രം അവർക്ക് മികച്ച സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് നേടിക്കൊടുത്തു. റോക്സ്റ്റാർ, മർഡർ 3, ബോസ്, വസീർ തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 2018ൽ 'പത്മാവതി' എന്ന സിനിമയിൽ അദിതി അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ റോളും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
/indian-express-malayalam/media/media_files/uploads/2020/07/sufiyum-sujathayum-1.jpg)
സൂഫിയും സുജാതയും എന്ന ചിത്രത്തിലെ സുജാതയായി അടുത്തിടെ മലയാളികളുടെയും ഇഷ്ടം കവരാൻ അദിതിയ്ക്കു സാധിച്ചു.
/indian-express-malayalam/media/media_files/2025/03/01/GpQQPDgKQIlB2fXI0xzt.jpg)
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹീരാമണ്ഡി എന്ന സീരീസിലെ ബിബോജാൻ എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടി.
/indian-express-malayalam/media/media_files/aditi-rao-hydari-siddharth-wedding-pics-fi.jpg)
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും വിവാഹിതരായത്. മഹാ സമുദ്രം (2021) എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അദിതിയും സിദ്ധാർത്ഥും പ്രണയത്തിലായത്. അദിതി മുമ്പ് നടൻ സത്യദീപ് മിശ്രയെ വിവാഹം കഴിച്ചിരുന്നു. ഇരുവരും പിന്നീട് വേർപിരിയുകയും സത്യദീപ് ഫാഷൻ ഡിസൈനർ മസാബയെ വിവാഹം കഴിക്കുകയും ചെയ്തു
/indian-express-malayalam/media/media_files/2025/03/01/7nSyvS69LyNrRBypZQ3O.jpg)
ഏറ്റവും സ്റ്റൈലിഷ് നടിമാരിൽ ഒരാൾ എന്നാണ് അദിതി അറിയപ്പെടുന്നത്. അദിതിയുടെ ഫോട്ടോഷൂട്ടുകൾ പലപ്പോഴും ഫാഷൻപ്രേമികളുടെ ശ്രദ്ധ കവരാറുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.