/indian-express-malayalam/media/media_files/2025/05/05/tMzSeuWgoFXsXthx1EaR.jpg)
മേയ് 21നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്
വിജയകരമായി പ്രദർശനം പൂർത്തിയാക്കിയ 'എമ്പുരാനും', അതിനൊപ്പമെത്താൻ ഓടിക്കൊണ്ടിരിക്കുന്ന 'തുടരും' എന്ന ചിത്രവും മോഹൻലാലിൻ്റെ ആരാധകർക്കിടയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. ആറ് ദിവസം കൊണ്ട് 100 കോടിയുടെ ക്ലബ്ബിലാണ് തുടരും ഇടംപിടിച്ചിരിക്കുന്നത്. സത്യൻ അന്തിക്കാടിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഹൃദയപൂർവ്വ'മാണ് ലാലേട്ടൻ്റെ വരാനിരിക്കുന്ന ചിത്രം. എന്നാൽ ഇതിനിടയിൽ ഒരു സർപ്രൈസുമായി എത്തുകയാണ് മോഹൻലാൽ.
മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത 'ഛോട്ടാമുംബൈ' തിയേറ്ററിൽ റീ-റിലീസിന് ഒരുങ്ങുകയാണ്. ലാലേട്ടൻ്റെ ജന്മദിനമായ മേയ് 21നാണ് ചിത്രം വീണ്ടും തിയേറ്ററിലെത്തുന്നത്.
വാസ്കോ ഡ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയ കോമഡിയും ആക്ഷനും നിറഞ്ഞ സിനിമ 18 വർഷങ്ങൾക്കു ശേഷമാണ് 4കെയിൽ സിനിമ പ്രേമികൾക്കു മുമ്പിലേയ്‌ക്കെത്തുന്നത്. ചിത്രത്തിൻ്റെ നിർമാതാവ് മണിയൻപിള്ള രാജുവാണ്. മണിയൻപിള്ളയുടെ മകനാണ് റീ-റിലീസിനെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യം പുറത്തു വിട്ടത്. ഇപ്പോഴിതാ ലാലേട്ടൻ തന്നെ റിലീസ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നു.
ദേവദൂതന് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് ചിത്രം 4കെ ഡോൾബി അറ്റ്‌മോസിൽ റിമാസ്റ്ററിങ് ചെയ്യുന്നത്.
ബെന്നി പി നായരമ്പലത്തിന്‍റെ രചനയില്‍ 2007 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണിത്. ഭാവന, കലാഭവൻ ണി, സായി കുമാർ, ജഗതി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചിരുന്നു.
'ഇത് ഒരു ഒന്നൊന്നര ബർത്ത് ഡേ ട്രീറ്റ് ആയിരിക്കും... തലയും പിള്ളേരും തിരിച്ചു വരുന്നു...' തുടങ്ങി മോഹൻലാൽ പങ്കുവച്ച പോസ്റ്ററിൽ ഒട്ടേറെ കമൻ്റുകളാണ് ആരാധകർ കുറിച്ചിരിക്കുന്നത്.
Read More:
- malayalam Latest OTT Release: ഈ ആഴ്ച മുതൽ ഒടിടിയിൽ കാണാവുന്ന ചിത്രങ്ങൾ
- ഞാൻ ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ല, പറഞ്ഞത് ആരെപ്പറ്റിയാണെന്ന് അയാൾക്കു തന്നെ അറിയാം: ലിസ്റ്റിൻ സ്റ്റീഫൻ
- മഹാപാപം ചെയ്യരുത്; ലിസ്റ്റിൻ സ്റ്റീഫനെതിരെ വീണ്ടും സാന്ദ്രാ തോമസ്
- മലയാള നടന്മാരെയെല്ലാം സംശയനിഴലിലാക്കുന്ന പരാമർശം; ലിസ്റ്റിനെ സംഘടനയിൽ നിന്ന് പുറത്താക്കണം: സാന്ദ്രാ തോമസ്
- ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ ആ നടൻ നിവിൻ പോളിയോ?
- വീണ്ടും ക്യാമറയെടുത്ത് മമ്മൂക്ക; 'ഹി ഈസ് ബാക്ക്' എന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.