/indian-express-malayalam/media/media_files/jquWWRrkf0fQYrEz4Eh6.jpg)
170-തോളം ദിവസങ്ങളെടുത്താണ് ബറോസിന്റെ ചിത്രീകരണം പുർത്തീകരിച്ചത്
ഏറെക്കാലമായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് 'ബറോസ്'.മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ വളരെ പ്രതീക്ഷയോടെയാണ് സിനിമാലോകവും ബറോസിന്റെ റിലീസിനായി കാത്തിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ നിധി കാക്കുന്ന ഭൂതമായി എത്തുന്നത്.
ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് എത്തിയിരിക്കുകയാണ് ഇപ്പോൾ. ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് മോഹന്‍ലാൽ. 2024 മാര്‍ച്ച് 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഒപ്പം ഒരു 3 ഡി പോസ്റ്ററും താരം പങ്കുവച്ചിട്ടുണ്ട്.
170-തോളം ദിവസങ്ങളെടുത്തണ് ബറോസിന്റെ ചിത്രീകരണം പുർത്തീകരിച്ചത്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിർമ്മിക്കുന്ന ചിത്രം, 'മൈ ഡിയര്‍ കുട്ടിച്ചാത്തന്റ' സംവിധാനായ ജിജോയുടെ കഥയെ അടിസ്ഥാനമാക്കിയാണ് നിർമ്മിക്കുന്നത്. ഇന്ത്യയിലെ അദ്യത്തെ 3 ഡി ചിത്രമായിരുന്നു 'മൈ ഡിയര്‍ കുട്ടിച്ചാത്തൻ'.
ഛായാഗ്രഹണം സന്തോഷ് ശിവൻ , എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിർവഹിക്കുന്നു. ലിഡിയന്‍ നാദസ്വരം ആണ് ബാറോസിനായി സംഗീതം നൽകുന്നത്. ദി ട്രെയ്റ്റര്‍, ഐ ഇന്‍ ദ സ്‌കൈ, പിച്ച് പെര്‍ഫക്ട് എന്നീ ചിത്രങ്ങൾക്ക് സംഗീതം നല്‍കിയ മാര്‍ക്ക് കിലിയൻ ചിത്രത്തിനായി പശ്ചാത്തല സംഗീതം നിർവഹിക്കുന്നു. ടി കെ രാജീവ് കുമാറാണ് ചിത്രത്തിന്റെ ക്രീയേറ്റിവ് ഹെഡ് ആയി പ്രവർത്തിക്കുന്നത്. മോഹൻലാലിനൊപ്പം വിദേശ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ, നേര് തുടങ്ങിയ ചിത്രങ്ങളുടെ റിലീസിന് ശേഷമാവും ബറോസ് തീയറ്ററിലെത്തുക.
Check out More Entertainment Stories Here
- നിങ്ങളെ പോലെ നിങ്ങൾ മാത്രം; മല്ലിക സുകുമാരന്‍ ആശംസകളുമായി മരുമക്കൾ
- വരയിൽ തിളങ്ങുന്ന സുറുമി മമ്മൂട്ടി
- നടികളില്‍ സുന്ദരി, ധനികയും; ഒരു സിനിമയ്ക്ക് 12 കോടി, മൊത്തം ആസ്തി 776 കോടി
- 'യെ ദോസ്തി… ഹം നഹീ തോഡേങ്കെ; ചാക്കോച്ചനോട് മഞ്ജു വാര്യർ
- തനി തിരുവനന്തപുരത്തുകാരിയായ എന്നെ നിങ്ങള്‍ തമിഴത്തി എന്ന് വിളിച്ചില്ലേ; പരിഭവിച്ച് ശോഭന
- പപ്പയുടെ തോളിലേറി നാടു കണ്ട് നഗരം കണ്ട് കുഞ്ഞ് അസിൻ; ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.