/indian-express-malayalam/media/media_files/eUwNBa7Dy40PhlID1ecj.jpg)
വംശനാശ ഭീഷണി വന്നുപോയ ഡോഡോ പക്ഷിയേയും കാല്‍വാരിയ മരത്തെയും ദിനോസറുകളെയും കുറിച്ചുള്ള കഥകൾ വരെ കുട്ടികൾക്കു പറഞ്ഞുകൊടുക്കാൻ രക്ഷിതാക്കൾ ഉത്സാഹിക്കാറുണ്ട്. എന്നാൽ, പലപ്പോഴും കുട്ടികളോട് ആർത്തവത്തെ കുറിച്ചും സെക്സ് എജ്യുക്കേഷനെ കുറിച്ചുമൊക്കെ പറയേണ്ടി വരുന്ന സാഹചര്യങ്ങളിൽ രക്ഷിതാക്കൾ മടിക്കുന്നതു കാണാം.
ആർത്തവം, ആർത്തവ ശുചിത്വം, സാനിറ്ററി പാഡുകളുടെ ഉപയോഗം എന്നിവയെല്ലാം കുട്ടികളെ ശരിയായി പഠിപ്പിക്കേണ്ട കാര്യങ്ങളാണ്. ശരീരത്തിൽ നടക്കുന്ന ഈ പ്രക്രിയയെ കുറിച്ച് പെൺകുട്ടികൾക്ക് ശരിയായ ധാരണയുണ്ടാവേണ്ടത് പ്രധാനമാണ്. പെൺകുട്ടികൾ മാത്രമല്ല, ആർത്തവം എന്താണെന്നതിനെ കുറിച്ച് ആൺകുട്ടികളെയും മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്.
ഒമ്പത് വയസ്സാകുമ്പോഴേക്കും പെൺകുട്ടികളോട് ആർത്തവം എന്താണ്, അതിനു പിന്നിലെ ജീവശാസ്ത്രപരമായ വസ്തുതകൾ എന്തൊക്കെയാണ്, പെട്ടെന്ന് ആർത്തവം വന്നാൽ അതിനെ എങ്ങനെ നേരിടണം? തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഒമ്പതു വയസ്സുകാരിയായ മകൾ അലംകൃതയ്ക്ക് ആർത്തവത്തെ കുറിച്ചുള്ള അവബോധം നൽകാൻ തന്നെ സഹായിച്ച ഒരു പുസ്തകത്തെ കുറിച്ച് നിർമ്മാതാവും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ അമരക്കാരിയുമായ സുപ്രിയ മേനോൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
'മെൻസ്ട്രുപീഡിയ' എന്ന പുസ്തകത്തെ കുറിച്ചാണ് സുപ്രിയയുടെ കുറിപ്പ്. "എനിക്ക് ആദ്യമായി ആർത്തവം വന്നപ്പോൾ, ആർത്തവത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട മാറ്റങ്ങളെ കുറിച്ചും എനിക്ക് അറിവില്ലാത്തതിനാൽ എന്തോ മാരകമായ അസുഖം ബാധിച്ച് മരിക്കുകയാണെന്ന് ഞാൻ കരുതി! അതിനാൽ, അല്ലി അതേ കുറിച്ച് അറിയാതെ പോവരുതെന്നും അവളുടെ സമപ്രായക്കാരിൽ നിന്നും പാതി ബേക്ക് ചെയ്ത വിവരങ്ങൾ മാത്രം മനസ്സിലാക്കരുതെന്നും ഞാൻ ആഗ്രഹിച്ചു. പ്രായപൂർത്തിയാകുന്നതും അതുവഴി വരുന്ന മാറ്റങ്ങളും ചെറിയ കുട്ടികളോട് സംസാരിക്കുക ബുദ്ധിമുട്ടുള്ള വിഷയമാണ്. അല്ലിയോട് അതേക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ആർത്തവത്തെക്കുറിച്ചുള്ള ആശയം വിശദീകരിക്കാനും അവളെയത് മനസ്സിലാക്കിക്കാനും ഈ പുസ്തകം എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കായി സമാനമായ ഒരു പുസ്തകമുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു, പക്ഷേ ഞാൻ അത് പര്യവേക്ഷണം ചെയ്തിട്ടില്ല. ആൺകുട്ടികളുടെ പുസ്തകത്തിനായി ഞാൻ ചിത്രം ചേർത്തിട്ടുണ്ട്. നമുക്ക് ആർത്തവത്തെക്കുറിച്ച് സംസാരിക്കാം, നമ്മുടെ കുട്ടികൾക്ക് അത് സാധാരണമാക്കാം!," എന്നാണ് സുപ്രിയ കുറിച്ചത്.
കോമിക് സ്വഭാവത്തിലുള്ള പുസ്തകം ആർത്തവത്തെ കുറിച്ച് കുട്ടികൾക്ക് കൃത്യമായ അവബോധം നൽകുന്നതാണ്. കുട്ടികൾക്ക് പ്രാക്റ്റിക്കലായ അറിവ് സമ്മാനിക്കുന്ന ഈ പുസ്തകം 17 വ്യത്യസ്തമായ ഭാഷകളിൽ ലഭ്യമാണ്. ഏറെ റിസർച്ചുകൾക്ക് ശേഷം തയ്യാറാക്കപ്പെട്ടിട്ടുള്ള പുസ്തകമാണിത്.
പെൺകുട്ടികൾക്ക് 'മെൻസ്ട്രുപീഡിയ' ആണെങ്കിൽ, ആൺകുട്ടികൾക്കായി 'ഗുലു' എന്ന പുസ്തകവും കമ്പനി വിപണിയിലിറക്കിയിട്ടുണ്ട്.
Read More Entertainment Stories Here
- രണ്ടാം വിവാഹത്തിനു പിന്നിലൊരു കാരണമുണ്ട്; രഹസ്യം വെളിപ്പെടുത്തി ധർമജൻ
- എന്താ ഒരു മാറ്റം; ലാലേട്ടന്റെ നായികയായി അഭിനയിച്ച ഈ നടിയെ മനസിലായോ?
- ടൊവിനോ മാത്രമല്ല, ലൈഫ് സ്റ്റൈലിൽ ഭാര്യയും കോസ്റ്റ്ലിയാ; ലിഡിയ ധരിച്ച ചെരുപ്പിന്റെ വില അറിയാമോ?
- മസ്താങ് അങ്ങനെ എടുക്കാറില്ല, അടി ഇടിക്കുമ്പോൾ എന്റെ നെഞ്ച് ഇടിക്കും​​: ടിനി ടോം
- കൊടുങ്കാറ്റിലേക്കുള്ള ശാന്തത; വിജയ്ക്ക് ജന്മദിനാശംസകളുമായി തൃഷ
- ബി​ഗ് ബോസിലേക്ക് കയറാൻ നേരം അവർ കണ്ണു കെട്ടാൻ വന്നു, ഞാൻ സമ്മതിച്ചില്ല: ഉർവശി
- ശോഭനയെ ഇംപ്രസ് ചെയ്യാൻ മത്സരിച്ച് മോഹൻലാലും മമ്മൂട്ടിയും, സ്കോർ ചെയ്ത് ഫാസിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us