/indian-express-malayalam/media/media_files/dpNQ5uqtwY5A2m6p8AcH.jpg)
രണ്ടു ദിവസമായി മീനാക്ഷിയുടെയും മഞ്ജു വാര്യരുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. കഴിഞ്ഞ ദിവസമാണ്, ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നുണ്ട് എന്ന കാര്യം ആരാധകർ കണ്ടെത്തിയത്. 2014ൽ ദിലീപിൽ നിന്നും മഞ്ജു വാര്യർ വിവാഹമോചനം നേടിയ ശേഷം മീനാക്ഷിയേയും മഞ്ജുവിനെയും ഒന്നിച്ച് പൊതു ചടങ്ങുകളിലോ ചിത്രങ്ങളിലോ ഒന്നും ആരാധകർ കണ്ടിട്ടില്ല. അച്ഛനും അമ്മയും വേർപിരിഞ്ഞതിൽ പിന്നെ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പമാണ് താമസം. അതിനാൽ തന്നെ മീനാക്ഷി മഞ്ജുവാര്യരെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്ത വിവരം സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.
എന്നാൽ, ഇപ്പോഴിതാ അമ്മ മഞ്ജു വാര്യരെ അൺഫോളോ ചെയ്തിരിക്കുകയാണ് മീനാക്ഷി. മഞ്ജു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മീനാക്ഷിയെ പിന്തുടരുന്നുണ്ടെങ്കിലും മീനാക്ഷിയുടെ അക്കൗണ്ടിലെ ഫോളോവേഴ്സ് പട്ടികയിൽ ഇപ്പോൾ മഞ്ജുവിന്റെ പേരില്ല. നസ്രിയ ഫഹദ്, അപൂർവ ബോസ്, അലീന അൽഫോൻസ് പുത്രൻ, മമിത ബൈജു, നമിത പ്രമോദ്, റെബ മോണിക്ക, നിരഞ്ജന അനൂപ്, മീര നന്ദൻ, കീർത്തി സുരേഷ് എന്നിവരെയെല്ലാം മീനാക്ഷി ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.
ഡാൻസിൽ മഞ്ജുവിനെ പോലെ തന്നെ താൽപ്പര്യമുള്ള മീനാക്ഷി ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ തന്റെ ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ പങ്കാളി അലീനയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതും ബാല്യകാല സുഹൃത്തും നാദിര്‍ഷയുടെ മകളുമായ ആയിഷയുടെ വിവാഹ സല്‍ക്കാരത്തിന് നമിത പ്രമോദിനൊപ്പം ചുവടുവച്ച വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചെന്നൈയിലാണ് മീനാക്ഷി എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്.
Read More
- അർമാനും രണ്ടാം ഭാര്യയും ബിഗ് ബോസ് വീട്ടിൽ: വിവാഹ മോചനം പ്രഖ്യാപിച്ച് ഒന്നാം ഭാര്യ പായൽ
- കോടിക്കണക്കിന് ആരാധകരുള്ള താരം, യുവാക്കളുടെ ആവേശം; ആളെ മനസ്സിലായോ?
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- 'സ്വപ്നം യാഥാർത്ഥ്യമായി, ദൈവത്തിന് നന്ദി'; മകൾ മീനാക്ഷി ഡോക്ടറായതിന്റെ സന്തോഷം പങ്കുവെച്ച് ദിലീപ്
- അമ്മയ്ക്ക് ചക്കരയുമ്മ; ശാലിനിയെ ചേർത്തുപിടിച്ച് ആദ്വിക്
- വന്ന വഴി മറക്കാത്തവരാണ് അംബാനി കുടുംബമെന്ന് ഈ ചിത്രം പറയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.