scorecardresearch

ബൈക്കിൽ നഗരം ചുറ്റി മഞ്ജു വാര്യർ; വീഡിയോ

തന്റെ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്കിൽ റോന്തു ചുറ്റുന്ന മഞ്ജുവിനെയാണ് വീഡിയോയിൽ കാണാനാവുക

തന്റെ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്കിൽ റോന്തു ചുറ്റുന്ന മഞ്ജുവിനെയാണ് വീഡിയോയിൽ കാണാനാവുക

author-image
Entertainment Desk
New Update
Manju Warrier bike Riding

ബൈക്കിൽ ചുറ്റികറങ്ങാൻ ഏറെ ഇഷ്ടമുള്ള ആളാണ് നടി മഞ്ജു വാര്യർ. ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ നടി മഞ്ജു വാര്യർ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കിയത് വാർത്തയായിരുന്നു. ഇപ്പോഴിതാ, തന്റെ ബൈക്കിൽ രാത്രി നഗരം ചുറ്റുന്ന മഞ്ജുവിന്റെ വീഡിയോ ആണ് ശ്രദ്ധ കവരുന്നത്. 

Advertisment

"നിങ്ങളുടെ ഭയം നിങ്ങൾക്ക് ഇപ്പോഴും കേൾക്കാൻ കഴിയുമെങ്കിൽ, ഗിയർ മാറ്റുക," എന്നാണു വീഡിയോ പങ്കുവച്ച് മഞ്ജു കുറിക്കുന്നത്. 

അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് ഏകദേശം 28 ലക്ഷം രൂപ മുടക്കിയാണ് മഞ്ജു സ്വന്തമാക്കിയത്. 

Advertisment

തല അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്ര പോയതിനു ശേഷമാണ് സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയെന്ന് മഞ്ജു വാര്യർ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. അതിനു ശേഷമാണ് ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് മഞ്ജു നേടിയെടുത്തതും. എന്തായാലും മഞ്ജുവിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. .

Read More Related Stories 

Manju Warrier Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: