/indian-express-malayalam/media/media_files/wDsa73kG54C6lCPvUaYs.jpg)
തിരുവനന്തപുരത്ത് കേരളീയം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തിലാണ് മണിച്ചിത്രത്താഴ് റി-റിലീസ് ചെയ്തത്
ചില സിനിമകൾ അങ്ങനെയാണ് എത്ര കണ്ടാലും മതിവരില്ല, ഓരോ രംഗങ്ങളും മനസ്സിൽ പതിഞ്ഞു കിടപ്പുണ്ടെങ്കിലും ഓരോ കാഴ്ചയും സമ്മാനിക്കുക പ്രത്യേക അനുഭൂതിയാണ്. മലയാളത്തിൽ അത്തരം ചിത്രങ്ങളിൽ മുൻപന്തിയിൽ നിർത്താവുന്ന ഒന്നാണ് 'മണിച്ചിത്രത്താഴ്'. 30 വർഷത്തിനിടെ മലയാളികൾ എത്ര തവണ കണ്ടിട്ടുണ്ടാവും മണിചിത്രത്താഴ് എന്നു ഓർത്തെടുക്കുക ബുദ്ധിമുട്ടായിരിക്കും. നാഗവല്ലിയും, ഡോക്ടർ സണ്ണിയും, നകുലനും എന്തിനേറെ നിമിഷങ്ങൾ മാത്രം സ്ക്രീനിൽ മിന്നിമായുന്ന കഥാപാത്രങ്ങളെ വരെ മലയാളികൾ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുകയാണ്.
30 വർഷങ്ങൾക്ക് ശേഷം മണിചിത്രത്താഴ് വീണ്ടു തിയേറ്ററുകളിൽ പ്രദർശിപ്പിച്ചപ്പോൾ നിലയ്ക്കാത്ത കയ്യടികളോടെയാണ് സിനിമാസ്വാദകർ വരവേറ്റത്. തിരുവനന്തപുരത്ത് കേരളീയം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തിലാണ് മണിച്ചിത്രത്താഴ് റി-റിലീസ് ചെയ്തത്.
Seeing all these theatre responses videos are making me all the more envious. Hope the makers take notice and rerelease it worldwide for everyone to revel in this joy. 🤞🏽
— veee (@sonder_being) November 3, 2023
The electrifying frenzy for that iconic title cards! 🔥
(Video Courtesy : Abhay Darwin)#Manichithrathazhupic.twitter.com/LyBX6zHMa3
മണിച്ചിത്രത്താഴ് തിയേറ്ററിൽ കാണാൻ സാധിക്കാതെ പോയ നിരവധി പേർ ചിത്രത്തിന്റെ തിയേറ്റർ അനുഭവത്തിന് സാക്ഷിയാവാനായി എത്തിയിരുന്നു.
വെള്ളിയാഴ്ച രാത്രി 7.30 ന് നിശ്ചയിച്ച ഷോയ്ക് വൈകീട്ടോടെ തന്നെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സിനിമ തുടങ്ങിയപ്പോഴാവട്ടെ, ഓരോ രംഗങ്ങളും കയ്യടികളോടെയാണ് കാഴ്ചക്കാർ എതിരേറ്റത്. തീയേറ്റർ അക്ഷരാർത്ഥത്തിൽ ഇളകി മറിയുകയായിരുന്നു. മോഹൻലാലിന്റ ഇൻട്രോ ഉൾപ്പെടെയുള്ള സീനുകൾ കയ്യടിച്ചും ആർപ്പുവിളിച്ചുമാണ് ആരാധകർ എതിരേറ്റത്.
മറ്റു നിരവധി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തിലെയത്ര മികച്ച അഭിനയ പ്രകടനം മറ്റൊരു ഭാഷയിലും കാണാൻ സാധിച്ചിട്ടില്ല.1993 ലാണ് ഫാസിൽ മണിച്ചിത്രത്താഴ് ഒരുക്കിയത്. മലയാള സിനിമയിലെ എവർഗ്രീൽ ഹിറ്റായ ചിത്രത്തിൽ മോഹൻലാലും സുരേഷ് ഗോപിയും നിറഞ്ഞാടിയപ്പോൾ നാഗവല്ലിയായി അസാധ്യ പ്രകടനം കാഴ്ചവച്ച് ശോഭന എല്ലാവരെയും കടത്തിവെട്ടി. തിലകൻ, നെടുമുടിവേണു, ഇന്നസെന്റ്, കെപിഎസി ലളിത തുടങ്ങിയ അതുല്യ പ്രതിഭകളും ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവച്ചു.
ഇനിയും ഇത്തരം പ്രദർശനങ്ങൾ വേണമെന്നാണ് ചിത്രം കണ്ടിറങ്ങിയ ചലച്ചിത്ര പ്രേമികൾ പറയുന്നത്. യുവതലമുറക്ക് തീയേറ്റർ അനുഭവം നഷ്ടപ്പെട്ട ക്ലാസിക് ചിത്രങ്ങൾ ഇങ്ങനെ പ്രദർശ്ശിപ്പിക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. ഇപ്പേൾ ഇറങ്ങുന്ന പുത്തൻ ചിത്രങ്ങൾക്ക് പോലും ലഭിക്കാത്ത പ്രേക്ഷക പിന്തുണയാണ് മണിച്ചിത്രത്താഴിന് തീയേറ്ററിൽ നിന്നു ലഭിച്ചതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
Check out More Entertainment Stories Here
- മലയാളിയുടെ 'കരളിലെ തേന്മാവിൻകൊമ്പ്'; 'മണിച്ചിത്രത്താഴിനെ' കുറിച്ച് മധു മുട്ടം സംസാരിക്കുന്നു
- മലയാളി അധികം കണ്ടിട്ടില്ലാത്ത 'മണിച്ചിത്രത്താഴി'ലെ ആ രംഗമിതാ; വീഡിയോ
- അന്നൊക്കെ ഇഷ്ടം ക്ലൈമാക്സ് ഗാനമായിരുന്നു, ഇപ്പോഴാണ് ഇത് തിരിച്ചറിഞ്ഞത്; ചിത്രയുടെ സാമാന്യമായ ആലാപനത്തെ പ്രശംസിച്ച് ശോഭന
- നാഗവല്ലിയെ ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല; 'മണിച്ചിത്രത്താഴി'നെ ഓർത്ത് ശോഭന
- തനി തിരുവനന്തപുരത്തുകാരിയായ എന്നെ നിങ്ങള് തമിഴത്തി എന്ന് വിളിച്ചില്ലേ; പരിഭവിച്ച് ശോഭന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.