മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളിലൊരാളാണ് മോഹൻലാൽ. ആരാധകർ സ്‌നേഹത്തോടെ ലാലേട്ടൻ എന്നാണ് മോഹൻലാലിനെ വിളിക്കാറുളളത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി അഭിനയരംഗത്ത് സജീവമായി മോഹൻലാലുണ്ട്.
വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹൻലാലിന്റെ ജനനം. മോഹൻലാൽ വിശ്വനാഥൻ നായർ എന്നാണ് യഥാർത്ഥ പേര്. തിരുവനന്തപുരത്തെ എംജി കോളേജിൽ ആയിരുന്നു പഠനം.
1978 ൽ പുറത്തിറങ്ങിയ തിരനോട്ടം ആയിരുന്നു മോഹൻലാൽ അഭിനയിച്ച ആദ്യ സിനിമ. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹൻലാൽ അഭിനയിച്ച് ആദ്യമായി പുറത്തിറങ്ങിയ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. ഇതില വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്നിങ്ങോട്ട് മൂന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്.
രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകി. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്‌ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.
നീരാളി, ഒടിയൻ, ഡ്രാമ, കായംകുളം കൊച്ചുണ്ണി, കുഞ്ഞാലി മരയ്‌ക്കാർ, മഹാഭാരതം എന്നിവയാണ് മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ. 2018 ൽ പുറത്തിറങ്ങിയ പ്രണവ് മോഹൻലാൽ സിനിമ ആദിയിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്.
അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ.ബാലാജിയുടെ മകൾ സുചിത്രയാണ് മോഹൻലാലിന്റെ ഭാര്യ. പ്രണവ്, വിസ്‌മയ എന്നിവരാണ് മക്കൾ. പ്രണവ് മോഹൻലാലും അഭിനയ രംഗത്തുണ്ട്.Read More
“ഇത്രയും ഹിപ്പോക്രസിയെന്നു അച്ഛൻ പറയുമ്പോൾ, അതിനു ശേഷവും അവരൊരുമിച്ച് സിനിമ ചെയ്തില്ലേ. എങ്കിൽ അത്രയും വലിയ ഹിപ്പോക്രാറ്റിനൊപ്പം സിനിമ ചെയ്യൂല എന്ന് അച്ഛന് തീരുമാനിച്ചാൽ പോരായിരുന്നോ. അച്ഛൻ…
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ‘ഗുഡ് ഈവനിങ് മിസിസ് പ്രഭാ നരേന്ദ്രന്‍’ എന്ന സംഭാഷണത്തില്‍ തുടങ്ങി ലൂസിഫർ സിനിമയിൽ ക്ലൈമാക്‌സില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി എത്തുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിലാണ് വീഡിയോ…