/indian-express-malayalam/media/media_files/wynOeTPQTMFE5nKbJV80.jpg)
മമ്മൂട്ടിയ്ക്ക് കൂളിംഗ് ഗ്ലാസ്സുകളോടുള്ള കമ്പം കൊച്ചു കുട്ടികൾക്കു പോലും അറിയാവുന്നതാണ്. കൂളിംഗ് ഗ്ലാസ്സുകളോടുള്ള മമ്മൂട്ടിയുടെ ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. താരത്തിന്റെ വിന്റേജ് ചിത്രങ്ങൾ പരിശോധിക്കുമ്പോൾ പോലും പല ചിത്രങ്ങളിലും താരം ധരിച്ച സ്റ്റൈലിഷ് കൂളിംഗ് ഗ്ലാസ്സുകൾ കണ്ടെത്താനാവും.
മമ്മൂട്ടിയുടെ ശീലങ്ങളില്‍ ഒന്നാണ് കൂളിങ് ഗ്ലാസ് വച്ചുള്ള ആ വരവ്. ലോക്കേഷനിലേക്കും ആള്‍ക്കൂട്ടത്തിലേക്കുമൊക്കെ കൂളിംഗ് ഗ്ലാസ്സും അണിഞ്ഞ് സ്റ്റൈലിഷായി വന്നിറങ്ങുന്ന മമ്മൂട്ടിയെ കുറിച്ച് സംവിധായകൻ ടിഎസ് സജി പറഞ്ഞൊരു കാര്യമുണ്ട്. എന്താണ് എപ്പോഴും കൂളിംഗ് ഗ്ലാസ്സ് അണിയുന്നതെന്ന് ഒരിക്കൽ മമ്മൂട്ടിയോട് താൻ ചോദിച്ചിരുന്നുവെന്നും അതിനു മമ്മൂട്ടി നൽകിയ മറുപടി രസകരമാണെന്നുമാണ് സജി ഒരു അഭിമുഖത്തിൽ പറഞ്ഞത്.
'ഞാന്‍ കാറില്‍ നിന്നിറങ്ങുമ്പോൾ എല്ലാവരുടേയും ശ്രദ്ധ എന്നിലേക്കായിരിക്കും. സ്വാഭാവികമായി എനിക്കൊരു ചമ്മലുണ്ടാവാറുണ്ട്. അത് മറയ്ക്കുന്നതിന് വേണ്ടിയാണ് ഗ്ലാസ് വെയ്ക്കുന്നത്,' എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
കഴിഞ്ഞ ദിവസം, ഭ്രമയുഗം ചിത്രത്തിന്റെ പ്രസ്സ് മീറ്റിനു മമ്മൂട്ടി എത്തിയതും ഒരു സ്റ്റൈലിഷ് കൂളിംഗ് ഗ്ലാസ്സ് അണിഞ്ഞാണ്. ഡോൾജി ഗബാന ബ്രാൻഡിൽ നിന്നുള്ള ഗ്ലാസ്സാണ് താരം അണിഞ്ഞത്. 18,390 രൂപയാണ് ഈ സൺഗ്ലാസ്സിന്റെ വില.
Read More Entertainment News Here
- വരുന്നു, സോഷ്യൽ മീഡിയ കത്തിക്കുന്നു, പോകുന്നു, റിപീറ്റ്: വൈറലായി മമ്മൂട്ടി ചിത്രങ്ങൾ
- പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം; പ്രിയപ്പെട്ടവൾക്കൊപ്പം റീലുമായി ഗിന്നസ് പക്രു
- 'ദേ വീണ്ടും പോയി, ഏപ്രിൽ 11നെങ്കിലും തിരിച്ച് വരണെ' എന്നാണ് ആരാധകരുടെ അഭ്യർത്ഥന
- നസ്ലെനെ ഒരുപാട് ഇഷ്ടപ്പെട്ടു, അവനെ ഒന്നു കാണണം: പ്രിയദർശൻ
- സംസാരത്തിൽ എന്തോ തകരാറുണ്ടല്ലോ മമ്മൂക്കാ, മനയ്ക്കലേക്ക് ക്ഷണിക്കുകയാണോ?; മമ്മൂട്ടിയോട് ആരാധകർ
- നിനക്കൊക്കെ ആരാടാ എന്റെ ചെറുപ്പമല്ലാതെ റോളുതരുന്നത്; മകന്റെ സിനിമയെപ്പറ്റി സലിംകുമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us