scorecardresearch

യഥാർത്ഥ നായകന്മാർക്ക് സല്യൂട്ട്; സൈന്യത്തെ അഭിനന്ദിച്ച് മമ്മൂട്ടി

രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചുവെന്ന് മമ്മൂട്ടി പറഞ്ഞു

രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചുവെന്ന് മമ്മൂട്ടി പറഞ്ഞു

author-image
Entertainment Desk
New Update
Mammootty

ചിത്രം: ഫേസ്ബുക്ക്

ഓപ്പറേഷന്‍ സിന്ദൂറിലൂടെ പഹൽഗാം ആക്രമണത്തിന് മറുപടി നൽകിയ ഇന്ത്യൻ സൈന്യത്തിന്റെ നീക്കത്തെ പ്രശംസിച്ച് നടൻ മമ്മൂട്ടി. നമ്മുടെ യഥാർത്ഥ നായകന്മാർക്ക് സല്യൂട്ട് എന്ന് സോഷ്യൽ മീഡിയ കുറിപ്പിൽ മമ്മൂട്ടി പറഞ്ഞു. രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചുവെന്നും മമ്മൂട്ടി പറഞ്ഞു.

Advertisment

"നമ്മുടെ യഥാർത്ഥ നായകന്മാർക്ക് സല്യൂട്ട്. രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. ജീവൻ സംരക്ഷിക്കുന്നതിനും പ്രതീക്ഷ പുനഃസ്ഥാപിക്കുന്നതിനും നന്ദി. നിങ്ങൾ രാജ്യത്തെ അഭിമാനപൂരിതമാക്കുന്നു. ജയ് ഹിന്ദ്," മമ്മൂട്ടിയുടെ കുറിപ്പ് ഇങ്ങനെ.

മോഹൻലാലും രജനീകാന്തും അടക്കം നിരവധി സിനിമ താരങ്ങൾ സൈന്യത്തെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റു പങ്കുവച്ചിട്ടുണ്ട്. സിന്ദൂരം ധരിക്കുന്നത് ഒരു പാരമ്പര്യം എന്ന നിലയിൽ മാത്രമല്ല, മറിച്ച് ഞങ്ങളുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായാണെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് തുടങ്ങി ഇന്ത്യൻ സൈന്യത്തിലെ ഓരോ ധീരഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

Advertisment

പോരാളിയുടെ പോരാട്ടം ആരംഭിക്കുന്നുവെന്നായിരുന്നു രജനികാന്ത് പറഞ്ഞത്. ദൗത്യം പൂർത്തിയാകുന്നതുവരെ പിന്മാറരുതെന്നും, മുഴുവൻ രാഷ്ട്രവും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഒപ്പമുണ്ടെന്ന് രജനീകാന്ത് പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് കൃത്യതയോടെയും വ്യക്തതയോടെയുമുള്ള സൈനീക ഓപ്പറേഷൻ ഇന്ത്യ നടത്തിയത്. ലക്ഷ്യമിട്ട ഭീകരരുടെ താവളങ്ങൾ കൃത്യമായി തകർക്കാനായി എന്നതാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഏറ്റവും വലിയ പ്രത്യേകത. പാക്ക് അധിനീവേശ കശ്മീരിനപ്പുറം പാക്കിസ്ഥാനുള്ളിലെ ഭീകരവാദികളുടെ താവളവും ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സൈന്യത്തിന് നീർവീര്യമാക്കാൻ കഴിഞ്ഞു.

Read More

Rajinikanth Mammootty Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: