scorecardresearch

ആട്ടം അഭിനേതാക്കൾക്ക് മമ്മൂക്കയുടെ സർപ്രൈസ്

'ആട്ടം'  കണ്ട് ചിത്രത്തിലെ അഭിനേതാക്കൾക്ക് ഒരു ഗംഭീര സർപ്രൈസ് തന്നെ ഒരുക്കുകയായിരുന്നു മമ്മൂട്ടി

'ആട്ടം'  കണ്ട് ചിത്രത്തിലെ അഭിനേതാക്കൾക്ക് ഒരു ഗംഭീര സർപ്രൈസ് തന്നെ ഒരുക്കുകയായിരുന്നു മമ്മൂട്ടി

author-image
Entertainment Desk
New Update
Aattam Movie Team with Mammootty

വിനയ് ഫോർട്ടിനും കലാഭവൻ ഷാജോണിനുമൊപ്പം ഒരുപറ്റം നാടകകലാകാരന്മാരും പ്രധാന വേഷത്തിലെത്തിയ 'ആട്ടം' നിരൂപക പ്രശംസ നേടി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 'ആട്ടം'  കണ്ട് ചിത്രത്തിലെ അഭിനേതാക്കൾക്ക് ഒരു ഗംഭീര സർപ്രൈസ് തന്നെ ഒരുക്കിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.  

Advertisment

സിനിമ കണ്ടിഷ്ടപ്പെട്ട മമ്മൂട്ടി ചിത്രത്തിലെ പ്രധാന അഭിനേതാക്കളെയെല്ലാം വീട്ടിലേക്ക് ക്ഷണിച്ച് നേരിട്ട് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. 

" മമ്മൂക്ക!!  ഈ കരുതലിനും സ്നേഹത്തിനും ഞങ്ങൾക്ക് തീർത്താൽ തീരാത്ത നന്ദിയാണ്. ആട്ടം മമ്മൂക്ക കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരോടും വീട്ടിലേക്ക്‌ വരാൻ പറഞ്ഞു. ഓരോരുത്തരേയും നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു. ഞങ്ങൾക്കൊപ്പം നിറഞ്ഞ ചിരിയോടെ വേണ്ടുവോളം ഫോട്ടോകൾ എടുത്തു. ഇതെല്ലാം ഞങ്ങൾക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. കൈ തന്ന് 'നല്ല സിനിമയാണ് ' എന്ന് സാക്ഷാൽ മമ്മൂക്ക പറഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും ഓർത്തു - സുകൃതം! ആട്ടം കാണാത്തവർ നിങ്ങളുടെ തൊട്ടടുത്ത തിയേറ്ററുകളിൽ കാണണം എന്ന് ഞങ്ങൾ എല്ലാവരും അതിയായി ആഗ്രഹിക്കുന്നു. മമ്മൂക്കയ്ക്ക് സിനിമ കാണാൻ കാര്യങ്ങൾ ഒരുക്കിയ ഷാജോൺ ചേട്ടന് ആയിരം ഉമ്മകൾ," വിനയ് ഫോർട്ട് ഫേസ്ബുക്കിൽ കുറിച്ചു. 

പൂണൈ രാജ്യന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രമായിരുന്നു ആട്ടം. കൂടാതെ  മുംബൈ ജിയോ മാമി മേള,  ലൊസാഞ്ചലസ് മേള എന്നിവിടങ്ങളിലും ആട്ടം പ്രദർശിപ്പിച്ചിരുന്നു. തിരുവനന്തരപുരത്ത് സമാപിച്ച രാജ്യാന്തര ചലച്ചിത്രമേളയിലും മികച്ച സ്വീകരണമാണ് ചിത്രത്തിനു ലഭിച്ചത്. മേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരവും ആട്ടം നേടി. 

Advertisment

Read More Entertainment Stories Here

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: