/indian-express-malayalam/media/media_files/uO5WInspjms2OmllghtP.jpg)
ഉറ്റവർ പോയപ്പോഴും ഒപ്പം ചേർത്ത് നിർത്തിയവൻ എന്നും കൂടെ ഉണ്ടാകും എന്നാണ് ശ്രുതി വിശ്വസിച്ചത്. എന്നാൽ ഒടുവിൽ അവൾ തിരച്ചറിഞ്ഞു കൈപിടിച്ചവൻ കൂടെയില്ലെന്ന്. വയനാട് ഉരുൾപ്പൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയും കൂടാതെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്ട്ടമായത്.
നാടിന്റെ നോവായി ജെൻസൻ മാറുമ്പോൾ ശ്രുതിയ്ക്ക് ഇനി വേണ്ടത് നാടിന്റെ കൈതാങ്ങ്. കൽപറ്റയിലെ വാടക വീട്ടിൽ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഇപ്പോൾ പിടിച്ചുനിൽക്കാനുണ്ടായിരുന്ന ഏക പിന്തുണയായിരുന്നു ജെൻസൺ.
''ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു. ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണ്. സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും.'' എന്ന് ദുഖത്തിൽ പങ്കു ചേർന്നു കൊണ്ട് മമ്മൂട്ടി തൻ്റെ ഫെയ്സ്ബുക്ക് പേജിൽ കുറിക്കുകയുണ്ടായി.
സമയം അവസാനിക്കുന്നതു വരെ എന്നെന്നും നീ ഓർക്കപ്പെടും പ്രിയ സഹോദര എന്ന് ഫഹദ് ഫാസിൽ തൻ്റെ ഫെയ്സ് ബുക്ക് പേജിൽ കുറിച്ചിരിക്കുന്നു.
പ്രതിസന്ധികളിൽ നിന്നും കരകയറാൻ അവൾക്ക് ദൈവം കരുത്തു പകരട്ടെ എന്നാണ് കേരളക്കാരയാകെ പ്രാർത്ഥിക്കുന്നത്.
ഉരുൾപൊട്ടലിൽ തന്റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്ടമായ ശ്രുതിക്ക് ഇപ്പോൾ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമാണ് എന്ന് മുഖ്യമന്ത്രി കുറിച്ചിരുന്നു. ശ്രുതിക്കുണ്ടായ നഷ്ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് ഇപ്പോൾ നൽകാനാവുകയെന്നും മുഖ്യമന്ത്രി കുറിച്ചു.
വയനാട്ടിലെ കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് വാനിൽ സഞ്ചരിച്ചിരുന്ന ശ്രുതിക്കും ജെൻസനുമുൾപെടെ ഒമ്പത് പേർക്കു പരിക്കേറ്റിരുന്നു.
Read More
- ഹൃദയഭേദകം: ശ്രുതിയ്ക്കൊപ്പം നാടുണ്ടെന്ന് മുഖ്യമന്ത്രി
- കൈപിടിച്ചവനെ അവസാനമായി കണ്ട് ശ്രുതി: നാടിന്റെ നോവായി ജെൻസൻ
- ശ്രുതിയെ ഉലച്ച് ദുരന്തങ്ങൾ; പ്രാർഥന വിഫലം, ജെൻസൻ യാത്രയായ്
- കാശ് മാത്രമല്ല, ചോദ്യം ചോദിക്കുന്നതും അവർക്കിഷ്ടമല്ല: അഭിജ ശിവകല
- ഹേമ കമ്മിറ്റി റിപ്പോർട്ട്: ചില്ലറയല്ലാത്ത ചില വിഷയങ്ങൾ
- സോഷ്യൽ മീഡിയയിൽ എഴുതുമെന്ന് ഭീഷണിപ്പെടുത്തേണ്ടി വന്നു പറഞ്ഞുറപ്പിച്ച കൂലി വാങ്ങിയെടുക്കാൻ: ജോളി ചിറയത്ത്
- 9 വർഷങ്ങളായി സിനിമയിൽ, പ്രതിഫലവുമായി ബന്ധപ്പെട്ട് ഒരു എഗ്രിമെന്റ് പോലും ഇതു വരെ ഒപ്പിട്ടിട്ടില്ല: ഷൈനി സാറ
- A.R.M Movie Review: ബോക്സ് ഓഫീസ് മോഷ്ടിക്കാൻ അജയനെത്തി; ‘അജയൻ്റെ രണ്ടാം മോഷണം’തിയേറ്ററുകളിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.