/indian-express-malayalam/media/media_files/oerRw2yiSG0c9CrnBxeV.jpg)
മമ്മൂട്ടിയുടെ ഏറ്റവും വലിയ ഫാൻ ബോയ് ആരെന്ന ചോദ്യത്തിന് ചിലപ്പോൾ ദുൽഖർ സൽമാൻ എന്നു തന്നെയാവും ഉത്തരം. പിതാവിനെ അത്രയേറെ ആരാധിക്കുന്ന മകനാണ് ദുൽഖർ. മമ്മൂട്ടിയുടെ ജന്മദിനത്തിലും മറ്റുമായി ദുൽഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കുറിപ്പുകളിലെല്ലാം ദുൽഖറിനു തന്റെ വാപ്പച്ചിയോടുള്ള ആ ആരാധന തെളിഞ്ഞു കാണാം.
ദുൽഖറിന്റെയും മമ്മൂട്ടിയുടെയും ഒരു പഴയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കോട്ടും സൂട്ടുമിട്ട് മമ്മൂട്ടിയുടെ മടിയിലിരിക്കുന്ന കുഞ്ഞു ദുൽഖറിനെയാണ് ചിത്രത്തിൽ കാണാനാവുക. അന്നേ, സ്റ്റൈലിഷ് ലുക്കിലാണ് ദുൽഖർ. 'ഒരു വടക്കൻ വീരഗാഥ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് ഈ ചിത്രം.
മമ്മൂട്ടി എന്ന മഹാനടന്റെ തണലിൽ വളർന്ന നടനല്ല ദുൽഖർ. പിതാവിന്റെ സർ നെയിമും ദുൽഖർ പേരിനൊപ്പം കൊണ്ടു നടക്കുന്നില്ല. തന്റെ നിഴൽ മകന്റെ വഴിയിൽ വീഴരുത് എന്ന് നിർബന്ധമുള്ള അച്ഛനായി മമ്മൂട്ടിയും അച്ഛന്റെ വഴിയിൽ ഒരിക്കലും നിഴൽ വീഴ്ത്തരുത് എന്ന് നിർബന്ധമുള്ള മകനായി ദുൽഖറും വ്യത്യസ്തമായൊരു സമവാക്യമാണ് പങ്കിടുന്നത്. മമ്മൂട്ടിയുടെ മകൻ എന്ന മേൽവിലാസത്തിന്റെ ആനുകൂല്യങ്ങൾ അധികം കൈപ്പറ്റാതെ ഒരു പതിറ്റാണ്ടു കൊണ്ട് ഏറെ കഷ്ടപ്പെടുത്ത് ദുൽഖർ ഉണ്ടാക്കിയെടുത്തതാണ് ഇന്നു കാണുന്ന പാൻ ഇന്ത്യൻ സ്റ്റാർ എന്ന ഇമേജ്.
/indian-express-malayalam/media/media_files/mammootty-dulquer-salmaan-latest-1.jpg)
മമ്മൂട്ടിയെ കുറിച്ചും കരിയറിന്റെ തുടക്കത്തിൽ മമ്മൂട്ടി നൽകിയ ഉപദേശത്തെ കുറിച്ചുമൊക്കെ പലപ്പോഴും അഭിമുഖങ്ങളിൽ ദുൽഖർ മനസ്സു തുറന്നിട്ടുണ്ട്. തന്റെ പിതാവും ഇതിഹാസ നടനുമായ മമ്മൂട്ടിയുടെ പ്രശസ്തി നശിപ്പിക്കാൻ ആഗ്രഹിക്കാത്തതിനാൽ തന്നെ അഭിനയം ഒരിക്കലും തന്റെ ആദ്യ കരിയർ ചോയ്‌സ് ആയിരുന്നില്ലെന്നാണ് ദുൽഖർ പറഞ്ഞത്.
“എനിക്ക് സിനിമയിൽ അവസരം ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, കാരണം പരമ്പരാഗത മലയാള സിനിമയിൽ രണ്ടാം തലമുറയിലെ അഭിനേതാക്കൾ ആ രീതിയിലേക്ക് എത്തിപ്പെട്ടതിന്റെ വലിയ ചരിത്രമില്ല.അതുകൊണ്ട്, 'അതൊരു ഓപ്ഷനല്ല' എന്ന മട്ടിലായിരുന്നു ഞാൻ. ഞാൻ ബിസിനസ് രംഗത്തേക്ക് ശ്രദ്ധയൂന്നി. 'എല്ലാവരും മാനേജ്‌മെന്റിന് പഠിക്കുന്നു, ഞാനും അത് ചെയ്യട്ടെ' എന്ന് ചിന്തിച്ചു. പക്ഷേ, അത് മാർക്കറ്റിംഗ് മാത്രമാണെന്ന് ഞാൻ മനസ്സിലാക്കി. എന്നെ ആവേശഭരിതനാക്കിയതാവട്ടെ സർഗ്ഗാത്മകമായ വശവും. അക്കങ്ങൾക്ക് കറുപ്പും വെളുപ്പും മാത്രമാണെന്നും സിനിമകൾക്ക് വളരെയധികം നിറങ്ങളുണ്ടെന്നും ഞാൻ കരുതി, ഉപബോധമനസ്സിൽ ഞാൻ സിനിമയെ തിരയുന്നുണ്ടായിരുന്നു. ഞാൻ സിനിമയിൽ എന്തു ചെയ്താലും അതെന്റെ പിതാവുമായി താരതമ്യം ചെയ്യപ്പെടുമെന്നും അത് തീർച്ചയായും അദ്ദേഹത്തിന്റെ പ്രശസ്തി നശിപ്പിക്കുമെന്നും മനസ്സിലാക്കിയതിനാൽ ഞാൻ കഴിയുന്നത്ര അകന്നു നിൽക്കാൻ ശ്രമിച്ചു. അദ്ദേഹം വെറുമൊരു നടനല്ലല്ലോ, അതിനെ കുഴപ്പത്തിലാക്കുന്ന കുട്ടിയാകാൻ ഞാൻ ആഗ്രഹിച്ചില്ല,” ദുൽഖറിന്റെ വാക്കുകളിങ്ങനെ.
അഭിനയിക്കാൻ ഒരുങ്ങുകയാണെങ്കിൽ വിമർശനങ്ങളും ഏറ്റുവാങ്ങാൻ പഠിക്കണമെന്നാണ് മമ്മൂട്ടി ദുൽഖറിനു നൽകിയ ഉപദേശങ്ങളിലൊന്ന്. “എനിക്ക് വന്ന് നിന്നെ സംരക്ഷിക്കാം, പക്ഷേ നിനക്ക് വേണ്ടി അഭിനയിക്കാൻ കഴിയില്ല. അതിനാൽ നീ സ്ക്രീനിൽ വരുമ്പോൾ, നീ വിമർശിക്കപ്പെടാം. നീ എന്റെ മകനായതിനാലും നിന്നെ എങ്ങനെ സംരക്ഷിക്കണമെന്ന് എനിക്കറിയാത്തതിനാലും അവർ നിന്നെ കൂടുതൽ താഴെയിറക്കാൻ ശ്രമിക്കും' എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാനൊരു രക്ഷിതാവ് ആയപ്പോൾ വാപ്പച്ചി പറഞ്ഞ ആ കാര്യങ്ങളെ എനിക്കു കൂടുതൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. എനിക്ക് എന്റേതായ ഒരു യാത്ര ഉണ്ടായിരിക്കണം, എനിക്കത് സ്വന്തമായി നേരിടണം എന്നൊരു തോന്നൽ ആദ്യമേ എന്റെയുള്ളിൽ ഉണ്ടായിരുന്നു,": ദുൽഖർ ഒരിക്കൽ പറഞ്ഞു.
Read More Entertainment Stories Here
- വമ്പൻ റിലീസുകൾക്കിടയിലും തളരാതെ ഗുരുവായൂരമ്പല നടയിൽ; ഇതുവരെ നേടിയത്
- മാറിടത്തിന്റെ വലുപ്പം കൂട്ടണമെന്ന് പറഞ്ഞു; സിനിമയിൽ നേരിട്ട സമ്മർദ്ദങ്ങളെ കുറിച്ച് നടി സമീറ റെഡ്ഡി
- ലോകകപ്പിനിടെ, അനുഷ്കയ്ക്കൊപ്പം ന്യൂയോർക്കിൽ ചുറ്റിക്കറങ്ങി വിരാട് കോഹ്ലി
- കൂവുന്നത് കോമ്പ്ലെക്സ് കൊണ്ട്, കൈയ്യടിക്കുന്നത് സന്തോഷം കൊണ്ട്: സുരേഷ് ഗോപി
- വെള്ളക്കാരന്റെ നാട്ടിലായാലും തമിഴ് സ്റ്റൈലിൽ കാര്യങ്ങൾ ചെയ്യുന്നതിന്റെ സന്തോഷം വേറെ തന്നെ: മാളവിക ജയറാം
- അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.