scorecardresearch

Bramayugam box office collection: വാലിബനെ 'തകർത്ത്' ഭ്രമയുഗം; നേട്ടമുണ്ടാക്കി വാരാന്ത്യം

Bramayugam box office collection: ഞായറാഴ്ച റെക്കോർഡ് കളക്ഷൻ നേടി ഭ്രമയുഗം

Bramayugam box office collection: ഞായറാഴ്ച റെക്കോർഡ് കളക്ഷൻ നേടി ഭ്രമയുഗം

author-image
Entertainment Desk
New Update
Bramayugam

Bramayugam box office collection

Bramayugam box office collection Day 4: മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച നിരൂപക പ്രശംസനേടി വിജയകരമായി പ്രദർശനം തുടരുകയാണ്. ആദ്യദിനം 3.1 കോടി രൂപ നേടിയ ചിത്രം, രണ്ടാംദിനം 2.5 കോടി രൂപ നേടിയതായാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്.

Advertisment

ആദ്യദിന കളക്ഷനുകളെ അപേക്ഷിച്ച്, ഞായറാഴ്ച ചിത്രത്തിന് മികച്ച നേട്ടമുണ്ടായെന്നാണ് കണക്കുകൾ. ഇതോടെ, ഭ്രമയുഗം ആഭ്യന്തര വിപണിയിൽ 10 കോടി കളക്ഷൻ മറികടന്നു.  67.62 ശതമാനം ആളുകളാണ് ഞായറാഴ്ച തിയേറ്ററിലെത്തിയത്. പ്രഭാത ഷോകളെ അപേക്ഷിച്ച് വൈകിയുള്ള ഷോകളിൽ ക്രമാനുഗതമായി വർധനവുണ്ടായി. ഉച്ചകഴിഞ്ഞുള്ള പ്രദർശനങ്ങളിൽ 71.86 ശതമാനമായും സായാഹ്ന ഷോകളിൽ 78.68 ശതമാനവും സീറ്റുകൾ നിറഞ്ഞിരുന്നു.

855 ഷോകളിലായി 72.71 ശതമാനം ഒക്യുപ്പൻസി നിരക്കിൽ, 1,77,756 പേർ സിനിമ കണ്ടതായി, ഇൻഡസ്ട്രി ട്രാക്കർ വാട്ട് ദ ഫസ് റിപ്പോർട്ട് ചെയ്തു. 2.7 കോടി രൂപയാണ് ഞായറാഴ്ച ചിത്രം തിയേറ്ററിൽനിന്ന് നേടിയത്.

ഭ്രമയുഗം, ആദ്യദിന കളക്ഷൻ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബനെ അപേക്ഷിച്ച് കുറവായിരുന്നെങ്കിലും, വാരാന്ത്യം തുണയായി. ജനുവരി 25ന് റിലീസായ വാലിബൻ 5.65 കോടി രൂപയാണ് ആദ്യദിനം വാരിക്കൂട്ടിയത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ഗണ്യമായ ഇടിവുണ്ടായി. ആദ്യ ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം 1.5 കോടിയും 1.25 കോടിയും മാത്രമാണ് മലൈക്കോട്ടൈ വാലിബന് നേടാനായത്.

Advertisment

ആഗോള വിപണിയിൽ, 22 കോടി രൂപയാണ് ഭ്രമയുഗം ഇതുവരെ നേടിയത്. മമ്മൂട്ടിയുടെ അവസാന ചിത്രമായ കാതൽ ദ കോറിനെക്കാളും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്.

Read More Entertainment Stories Here

Malayalam Film Industry Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: