/indian-express-malayalam/media/media_files/zCpmEyMBFELWr874ZTyU.jpg)
ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത 'ജയ് ഗണേഷ്' ഏപ്രിൽ 11ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷനിടെ, ഉണ്ണി മുകുന്ദൻ തന്നെ ഏഴു വർഷത്തോളം വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തതിനു പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് മഹിമ നമ്പ്യാർ.
"മഹിമയുടെ സംസാരം പിടിച്ചില്ല, ഒരു ദേഷ്യത്തിനു ബ്ലോക്ക് ചെയ്തതാണ്, പിന്നീട് അണ്‍ബ്ലോക്ക് ചെയ്യാന്‍ മറന്നു," എന്നാണ് ഉണ്ണി മുകുന്ദൻ ഇതിനെ കുറിച്ചു പറഞ്ഞത്.
ആ ബ്ലോക്ക് ചെയ്യലിനു കാരണം എന്തെന്ന് മഹിമയും വ്യക്തമാക്കിയിരിക്കുകയാണ്. വർഷങ്ങൾക്കു മുൻപ് ഇരുവരും ഒന്നിച്ച് മാസ്റ്റര്‍ പീസിൽ അഭിനയിച്ചിരുന്നു. ചിത്രത്തിലെ പ്രതിനായക വേഷമായിരുന്നു ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്. ആ ചിത്രത്തിന്റെ ലൊക്കേഷനിൽ തങ്ങൾ തമ്മിൽ അധികം സംസാരിച്ചില്ലെന്നുമാണ് മഹിമ പറയുന്നത്.
"ആ സിനിമ ചെയ്യുന്ന സമയത്ത് തങ്ങള്‍ തമ്മില്‍ വലിയ ഇന്ററാക്ഷന്‍ ഒന്നുമില്ല. ഉണ്ണി ഭയങ്കര ചൂടനായിരുന്നു അപ്പോള്‍. ഒന്നും സംസാരിക്കില്ല, ഒന്നും മിണ്ടില്ല.”
മഹിമയും ഉണ്ണി മുകുന്ദനും ഡോഗ് ലൗവേര്‍സ് ആണ്. ”ആദ്യം ഷൂട്ടിന് കണ്ടപ്പോഴും പേര് മാത്രമാണ് ഉണ്ണി എന്നോട് ചോദിച്ചത്. എനിക്ക് വീട്ടില്‍ പട്ടികള്‍ ഉണ്ട്. എനിക്ക് ഡോഗ്സിനെ ഇഷ്ടമാണ്. ഉണ്ണിക്കും ഇഷ്ടമാണ്. എന്റെ ഡോഗിന്റെ ട്രെയ്നര്‍ ഒരു റോട്ട് വീലറിനെ ഉണ്ണിക്ക് സമ്മാനമായി നല്‍കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞിരുന്നു. ഇത് പറയാന്‍ അന്ന് എനിക്ക് ഉണ്ണിയെ വ്യക്തിപരമായി അറിയില്ല. അങ്ങനെ ഉദയേട്ടന്‍ അതായത് ഉദയ് കൃഷ്ണയോടാണ് നമ്പര്‍ ചോദിക്കുന്നത്.”
”ഉദയേട്ടനുമായി അത്രയും അടുത്ത ബന്ധമുള്ള ആളാണ് ഞാന്‍. എന്റെ ഗോഡ്ഫാദര്‍ ആണ്. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു, എനിക്ക് ഉണ്ണി മുകുന്ദനെ നേരിട്ട് പരിചയമില്ല, ഒന്ന് സംസാരിക്കണം, മഹിമ വിളിക്കും എന്ന് പറയണം, ഈ ഒരു കാര്യം സംസാരിക്കാനാണ്. എനിക്ക് നമ്പർ തരണം എന്ന് പറഞ്ഞു. ഉദയേട്ടനാണ് എനിക്ക് നമ്പര്‍ തരുന്നത്. ഞാന്‍ ഉദയേട്ടനെ ഉദയ് എന്നാണ് വിളിക്കുന്നത്.”
ഉണ്ണി മുകുന്ദന്റെ നമ്പറിൽ താൻ വോയ്സ് മെസേജ് അയച്ചെന്നും മഹിമ പറയുന്നു. "ആദ്യ വോയ്സ് മെസേജിൽ തന്നെ ഉദയൻ എന്ന് ഒന്നു രണ്ടാവർത്തി പറഞ്ഞിരുന്ന. രണ്ടാമത്തെ മെസേജിനു മുൻപെ ഉണ്ണി എന്നെ ബ്ലോക്ക് ചെയ്തു."
പിന്നീട് ഉദയകൃഷ്ണനാണ് മഹിമയെ വിളിച്ച് ബ്ലോക്കിനു പിന്നാലെ കാര്യം വ്യക്തമാക്കിയത്. ഉദയ കൃഷ്ണയെ ഉദയന്‍ എന്ന് വിളിച്ചതോടെ മഹിമ അഹങ്കാരിയാണെന്നു തെറ്റിദ്ധരിച്ച് ഉണ്ണി ബ്ലോക്ക് ചെയ്യുകയായിരുന്നു.
എന്തായാലും ഏഴു വർഷത്തോളം നീണ്ട ആ വാട്സ് ആപ്പ് ബ്ലോക്ക് നീങ്ങിയത്, 'ജയ് ഗണേഷ്' തുടങ്ങുന്നതിനു തൊട്ടുമുൻപാണ്. ഉണ്ണിയും മഹിമയും ഒന്നിച്ച് പങ്കെടുത്ത അഭിമുഖത്തിലാണ് മഹിമ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read More Entertainment Stories Here
- നിന്നെ കാവിലെ പാട്ട് മത്സരത്തിന് കണ്ടോളാം; ധ്യാനിനോട് ബേസിൽ, ഇടയിൽ കുത്തിത്തിരിപ്പുമായി അജു
- ഐസ്ക്രീം നുണഞ്ഞ്, കൊച്ചിയിൽ കറങ്ങി നയൻതാര; വീഡിയോ
- സുപ്രിയ അല്ലേ ആ സ്കൂട്ടറിൽ പോയത്?; വൈറലായി വീഡിയോ
- അന്നൊരു മലയാളി പെൺകുട്ടി തന്നെ ഞെട്ടിച്ചെന്ന് അക്ഷയ് കുമാർ, അതു ഞാനെന്ന് സുരഭി
- ഷൂട്ടിങ്ങിനിടെ അജിത് കുമാർ ഓടിച്ച കാർ തലകീഴായി മറിഞ്ഞു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്ഷൂട്ടിങ്ങിനിടെ അജിത് കുമാർ ഓടിച്ച കാർ തലകീഴായി മറിഞ്ഞു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us