scorecardresearch

Madras Mystery OTT: 'നസ്രിയയുടെ' മദ്രാസ് മിസ്റ്ററി എപ്പോൾ ഒടിടിയിലെത്തും?

Madras Mystery OTT: ഒരു യഥാർത്ഥ കുറ്റകൃത്യത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന വെബ് സീരീസാണ് മദ്രാസ് മിസ്റ്ററി. നസ്രിയയുടെ ആദ്യ ഒടിടി സീരീസ് ആണിതെന്നാണ് റിപ്പോർട്ട്

Madras Mystery OTT: ഒരു യഥാർത്ഥ കുറ്റകൃത്യത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന വെബ് സീരീസാണ് മദ്രാസ് മിസ്റ്ററി. നസ്രിയയുടെ ആദ്യ ഒടിടി സീരീസ് ആണിതെന്നാണ് റിപ്പോർട്ട്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Madras Mystery OTT Nazriya

Madras Mystery OTT

Madras Mystery OTT: ഫിലിം ജേർണലിസ്റ്റായ  സി.എൽ ലക്ഷ്മിനാഥൻ കൊല്ലപ്പെട്ടതിനെ ആസ്പദമാക്കി ഒരുങ്ങുന്ന വെബ് സീരീസാണ് മദ്രാസ് മിസ്റ്ററി. 2022ലാണ് സോണി ലിവ് ഈ സീരീസ് അനൗൺസ് ചെയ്തത്.

Advertisment

1944-ൽ ആണ് ഫിലിം ജേർണലിസ്റ്റായ സി.എൽ. ലക്ഷ്മിനാഥൻ ക്രൂരമായി കൊലചെയ്യപ്പെടുന്നത്. നടന്മാരായ ത്യാഗരാജ ഭാഗവതർ, എസ്.എൻ. കൃഷ്ണൻ എന്നിവരുൾപ്പെടെ തമിഴ് സിനിമാ രംഗത്തെ പ്രമുഖർ കുറ്റാരോപിതരായതോടെ ഈ കേസ് മദ്രാസ് പ്രസിഡൻസിയെ മുഴുവൻ ഞെട്ടിച്ചു. സംവിധായകൻ ശ്രീരാമുലു നായിഡുവിനൊപ്പം ഇവരെ അറസ്റ്റ് ചെയ്യുകയും വിചാരണ നേരിടുകയും ചെയ്തു. ശ്രീരാമുലു നായിഡുവിനെ കുറ്റവിമുക്തനാക്കിയെങ്കിലും ത്യാഗരാജ ഭാഗവതർ, എസ്എൻ കൃഷ്ണൻ എന്നിവരെ തടവിന് ശിക്ഷിച്ചു. എന്നാൽ, പിന്നീട് ഹൈക്കോടതി ഇവരെ  വിട്ടയച്ചു. ഈ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് മദ്രാസ് മർഡർ ഒരുങ്ങുന്നത്.

മദ്രാസ് മിസ്റ്ററി എന്ന സീരീസ് മലയാളികളുടെ ശ്രദ്ധ കവരാൻ മറ്റൊരു കാരണം കൂടിയുണ്ട്, ഈ വെബ് സീരീസിലൂടെ നസ്രിയ വെബ് സീരിസിൽ അരങ്ങേറ്റം കുറിക്കുന്നു എന്നാണ് റിപ്പോർട്ട്. സീരീസിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. ഒരു അഭിഭാഷകയുടെ റോളാണ് നസ്രിയയ്ക്ക് എന്നും റിപ്പോർട്ടുകളുണ്ട്. ശന്തനു ഭാഗ്യരാജും നടരാജ് സുബ്രഹ്മണ്യവുമാണ് സീരീസിലെ മറ്റു പ്രധാന അഭിനേതാക്കൾ എന്നും റിപ്പോർട്ടുണ്ട്. ശന്തനു നായകനായി എത്തുമ്പോൾ നടരാജ് ആണ് പോലീസ് ഓഫീസറായി എത്തുന്നത്. 

ദൈവ തിരുമകൾ, മദ്രസപട്ടണം, താണ്ഡവം, തലൈവാ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ എഎൽ വിജയ് ആണ് ഈ പരമ്പര നിർമ്മിച്ചിരിക്കുന്നത്. എഎൽ വിജയുടെ  സഹായിയായ സൂര്യ പ്രതാപ് ആണ്  മദ്രാസ് മിസ്റ്ററി സംവിധാനം ചെയ്യുന്നത്. 

Advertisment

മദ്രാസ് മിസ്റ്ററിയുടെ നിർമ്മാണം പൂർത്തിയായതായി അടുത്തിടെ സോണിലൈവിൻ്റെ കണ്ടൻ്റ് ഹെഡ് സൗഗത മുഖർജി വെളിപ്പെടുത്തിയിരുന്നു. എന്നാൽ സീരീസിലെ അഭിനേതാക്കളുടെ വിവരങ്ങൾ ഇപ്പോഴും അതീവ രഹസ്യമായി സൂക്ഷിക്കുകയാണ് സോണി ലിവ്. അതേസമയം, നസ്രിയയുടെ വിക്കിപീഡിയ പേജിൽ ഈ വെബ് സീരിസിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ SonyLIV-ൽ മദ്രാസ് മർഡർ സ്ട്രീം ചെയ്യും.   സീരീസ് തമിഴിൽ ആണെങ്കിലും തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ലഭ്യമാവും. ഒടിടി റിലീസ് ഡേറ്റിന്റെ കാര്യത്തിൽ  ഔദ്യോഗികമായൊരു സ്ഥിരീകരണം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിന്റെ ഭാഗത്തു നിന്നും ഇതുവരെ വന്നിട്ടില്ല.  പരമ്പരയിൽ പറയുന്ന കേസിൻ്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, പ്രേക്ഷകർ ഈ  വർഷം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന വെബ് സീരീസുകളിൽ ഒന്നു കൂടിയാണ് മദ്രാസ് മർഡർ.

അതേസമയം, നസ്രിയയും ബേസിൽ ജോസഫും കേന്ദ്രകഥാപാത്രമാകുന്ന ക്രൈം ത്രില്ലർ ചിത്രം'സൂക്ഷ്മദർശിനി'തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിച്ചത്. 

Read More

Nazriya Web Series OTT Tamil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: