/indian-express-malayalam/media/media_files/48349ZAWto7oRURn8FrA.jpg)
ചിത്രം: എക്സ്
വിക്രം നായകനായി പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് തങ്കലാൻ. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിന് അപ്രതീക്ഷിത പ്രതിസന്ധിയായി മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. വിക്രമിന്റെ തങ്കലാൻ, സൂര്യ നായകനാകുന്ന 'കങ്കുവ' എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ സ്റ്റുഡിയോ ഗ്രീനിന്‍റെ ഉടമ കെ.ഇ ജ്ഞാനവേല്‍ രാജ ചിത്രങ്ങളുടെ റിലീസിന് മുൻപായി ഒരു കോടി രൂപ വീതം കെട്ടവയ്ക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അന്തരിച്ച ഭൂമി ഉടപാടുകാരനും ഫൈനാൻസിയറുമായ അർജുൻലിന്റെ പണമിടപാടുകൾ കണ്ടെത്താൻ ഹൈക്കോടതി നിയോഗിച്ച ഉദ്യോഗസ്ഥൻ നൽകിയ എക്‌സിക്യൂട്ടീവ് ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം. ജസ്‌റ്റിസുമാരായ ജി.ജയചന്ദ്രൻ, ജസ്‌റ്റിസ് സി.വി. കാർത്തികേയൻ എന്നവർ അടങ്ങുന്ന ബെഞ്ചാണ് തുക നൽകാൻ സ്റ്റുഡിയോ ഗ്രീനിനോട് ആവശ്യപ്പെട്ടത്.
10.35 കോടി രൂപ സുന്ദര്‍ദാസിന് ജ്ഞാനവേല്‍ രാജ നല്‍കാനുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി നിയോഗിച്ച ഉദ്യോഗസ്ഥൻ പണം വീണ്ടെടുക്കാനായി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ തങ്ങൾക്കിടയിൽ മറ്റൊരു കരാർ നിലനിൽക്കുന്നതിൽ പണം തിരിച്ചു നൽകേണ്ടതില്ലെന്ന് ജ്ഞാനവേല്‍ രാജ് വാദം ഉന്നയിച്ചു.
അർജുൻലാലും സ്റ്റുഡിയോ ഗ്രീനും ചേർന്ന് 40 കോടി രൂപ വീതം മുതൽ മുടക്കിൽ സിനിമ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. പ്രീ-പ്രൊഡക്ഷൻ ചെലവുകൾക്കായി അർജുൻലാൽ പ്രാരംഭ തുക നൽകിയെങ്കിലും, ബാക്കി തുക നൽകാൻ കഴിത്തില്ല. തുടർന്ന് പ്രാരംഭ തുകയ്ക്ക് പകരമായി ഓൾ ഇൻ ഓൾ അഴകുരാജ, ബിരിയാണി, മദ്രാസ് എന്നീ മൂന്നു ചിത്രങ്ങളുടെ ഹിന്ദി റീമേക്ക് അവകാശം അർജുൻലാലിന് നൽകാമെന്ന ധാരണയിലെത്തിയെന്ന് ജ്ഞാനവേൽ കോടതിയിൽ പറഞ്ഞു.
എന്നാൽ, കരാറിനെക്കുറിച്ച് വ്യക്തതയില്ലാത്തതിനാലും റീമേക്ക് അവകാശങ്ങൾ പങ്കിട്ടതിന് ശരിയായ രേഖകളില്ലാത്തതിനാലും കോടതി സ്റ്റുഡിയോ ഗ്രീനിൻ്റെ പ്രതിരോധം നിരസിക്കുകയും ഉദ്യോഗസ്ഥന്റെ ഹർജി അംഗീകരിക്കുകയും ചെയ്തു. 2019ല്‍ 10.30 കോടി രൂപയും 18 ശതമാനം പലിശയും സ്റ്റുഡിയോ ഗ്രീന്‍ മടക്കി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
തങ്കലാൻ ആഗസ്റ്റ് 15നും, കങ്കുവ ഒക്ടോബർ 10നുമാണ് തിയേറ്ററിലെത്തുന്നത്. ഇതിന് ഒരു ദിവസം മുൻപായി ഒരു കോടി രൂപവീതം കെട്ടവയ്ക്കണമെന്നാണ് നിർദേശം.
Read More
- ഒടുവിൽ ഒരു ട്വിസ്റ്റ്; വിസ്മയ കാഴ്ചയായി 'കങ്കുവ;' ട്രയ്ലർഒടുവിൽ ഒരു ട്വിസ്റ്റ്; വിസ്മയ കാഴ്ചയായി 'കങ്കുവ;' ട്രയ്ലർ
- സമാധാനം കിട്ടാൻ പൂജ നടത്തിയതിന് എങ്ങനെ കേസുകൊടുക്കും; പൊട്ടിച്ചിരിപ്പിക്കാൻ 'ഭരതനാട്യം'; ട്രെയ്ലർ
- വയനാടിനൊപ്പം; 'തങ്കലാൻ' പ്രമോഷൻ കേരളത്തിൽ റദ്ദാക്കി; തുക ദുരിതാശ്വാസ നിധിയിലേക്ക്
- ദുരഭിമാനക്കൊല അക്രമമല്ല, മക്കളോടുള്ള മാതാപിതാക്കളുടെ കരുതല്‍; വിവാദ പരാമർശവുമായി നടൻ രഞ്ജിത്ത്
- ശോഭന ഇത്ര മനോഹരമായി പാടുമായിരുന്നോ? വൈറലായി ത്രോബാക്ക് വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.