scorecardresearch

മറഡോണ വന്നാലും മഡോണ വന്നാലും ബോച്ചെയ്ക്ക് ഒരേ മൈൻഡാ: വീഡിയോ

നടി മഡോണ സെബാസ്റ്റ്യനൊപ്പം ഡാൻസ് ചെയ്ത് ബോബി ചെമ്മണ്ണൂർ, വീഡിയോ

നടി മഡോണ സെബാസ്റ്റ്യനൊപ്പം ഡാൻസ് ചെയ്ത് ബോബി ചെമ്മണ്ണൂർ, വീഡിയോ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bobby|  Madona Sebastian

നടി മഡോണ സെബാസ്റ്റ്യനൊപ്പം ഡാൻസ് ചെയ്യുന്ന ബോബി ചെമ്മണ്ണൂരിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കോഴിക്കോട് ഒരു ഉദ്ഘാടനത്തിനെത്തിയതായിരുന്നു മഡോണ. 

Advertisment

ബോബി ചെമ്മണ്ണൂരിന്റെ ചുവടുകൾക്ക് അനുസരിച്ച് ചുവടു വയ്ക്കുകയാണ് മഡോണയും.

രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ കാണാനാവുക.

"മറഡോണ വന്നാലും മഡോണ വന്നാലും ബോച്ചെയ്ക്ക് ഒരേ മൈൻഡാ," 

"അംബാനേ ഇതൊന്നു ഓഫ് ആക്കൂ," എന്നിങ്ങനെ പോവുന്നു കമന്റുകൾ. 

സോഷ്യൽ മീഡിയയിലെയും ട്രോളുകളിലെയും താരമാണ് ബോബി ചെമ്മണ്ണൂർ. അഭിമുഖങ്ങളും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന  ബോബിയെ ബോചെ എന്നാണ് ആരാധകർ വിളിക്കുന്നത്. 

Advertisment

പ്രേമ'ത്തിലെ സെലിൻ​ ആയെത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ്  മഡോണ. ഇന്ന് മലയാളം കൂടാതെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും സജീവമാണ് താരം.  ലോകേഷ് കനകരാജ്- വിജയ് ചിത്രം 'ലിയോ'യിലും മഡോണ അഭിനയിച്ചിരുന്നു. 

അഭിനയത്തിലും മോഡലിംഗിലുമെല്ലാം തിളങ്ങുന്ന മഡോണ നല്ലൊരു ഗായിക കൂടിയാണ്. ദീപക് ദേവ്, ഗോപി സുന്ദർ തുടങ്ങിയ സംഗീത സംവിധായകർക്കു വേണ്ടിയും മഡോണ ട്രാക്ക് പാടിയിട്ടുണ്ട്. യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിലും മഡോണ പിന്നണി പാടിയിരുന്നു.  ഗായികയായ മഡോണ "എവർ ആഫ്റ്റർ" എന്ന സംഗീത ബാൻഡ് രൂപീകരിച്ച് സംഗീത ആൽബങ്ങളും ഇറക്കുന്നുണ്ട്. 

Read More Entertainment Stories Here

Actress Boby Chemmanur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: