scorecardresearch

അലീനയാവാൻ ആദ്യം സമീപിച്ചത് മറ്റു രണ്ടുപേരെ!

മറ്റൊരു നടിയെ മനസ്സിൽ കണ്ടാണ് ദേവദൂതനിലെ അലീന എന്ന കഥാപാത്രം എഴുതപ്പെട്ടത്. എന്നാൽ പിന്നീട് വഴിമാറി ഒരു നിയോഗം പോലെ ആ കഥാപാത്രം ജയപ്രദയിലേക്ക് എത്തിച്ചേരുകയായിരുന്നു

മറ്റൊരു നടിയെ മനസ്സിൽ കണ്ടാണ് ദേവദൂതനിലെ അലീന എന്ന കഥാപാത്രം എഴുതപ്പെട്ടത്. എന്നാൽ പിന്നീട് വഴിമാറി ഒരു നിയോഗം പോലെ ആ കഥാപാത്രം ജയപ്രദയിലേക്ക് എത്തിച്ചേരുകയായിരുന്നു

author-image
Entertainment Desk
New Update
Devadoothan Jayaprada

തിയേറ്ററുകളിൽ അത്ഭുതക്കാഴ്ചയാവുകയാണ് മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ. 2000ൽ റിലീസിനെത്തിയപ്പോൾ തിയേറ്ററിൽ പരാജയം നേരിട്ട ദേവദൂതൻ, 24 വർഷങ്ങൾക്കിപ്പുറം ദൃശ്യമികവോടെ റി-റീലിസ് ചെയ്തപ്പോൾ  യുവതലമുറ അടക്കമുള്ള പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. മലയാളത്തിൽ മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത അസുലഭ ഭാഗ്യമെന്നു തന്നെ ദേവദൂതൻ റീ-റിലീസിനെ വിശേഷിപ്പിക്കാം. തിയേറ്ററുകളിൽ  രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. ആദ്യദിനം 56 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം 100 ആയി വർദ്ധിപ്പിച്ചിരുന്നു. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ തീയേറ്റർ കൗണ്ട്, 100ൽ നിന്നും 143 തീയേറ്ററുകളായി മാറിയിട്ടുണ്ട്.

Advertisment

ദേവദൂതൻ സോഷ്യൽ മീഡിയയിൽ ട്രെൻഡായി നിൽക്കുമ്പോൾ, ചിത്രത്തിന്റെ ഒരു അണിയറക്കഥയും ശ്രദ്ധ നേടുകയാണ്. ദേവദൂതനിൽ അലീന എന്ന കഥാപാത്രമായി എത്തിയത് ജയപ്രദയായിരുന്നു. എന്നാൽ ജയപ്രദയ്ക്കു മുൻപ് രണ്ടുപേരെ ആ വേഷത്തിലേക്ക് പരിഗണിച്ചിരുന്നു എന്നതാണ് കൗതുകം. 

1982ൽ ദേവദൂതൻ്റെ തിരക്കഥ ഒരുക്കുമ്പോൾ അലീന എന്ന കഥാപാത്രമായി തിരക്കഥാകൃത്തിന്റെ മനസ്സിലുണ്ടായിരുന്നത് നടി മാധവി ആയിരുന്നു. എന്നാൽ, പലവിധ കാരണങ്ങളാൽ ആ പ്രൊജക്റ്റ് നീണ്ടുപോയി. 2000ൽ  വീണ്ടും സിനിമ ഓൺ ആയപ്പോൾ, അലീന എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലവും പ്രായമായ അവസ്ഥയും ഒരുപോലെ അവതരിപ്പിക്കാനാവുന്ന ഒരു നായിക വേണം എന്നായി. മാധവി അതിനിണങ്ങില്ല എന്നു മനസ്സിലാക്കിയ നിർമാതാക്കൾ ആ പ്ലാൻ ഉപേക്ഷിച്ചു.

Maadhavi Devadoothan

നടി രേഖയേയും ഈ വേഷത്തിനായി നിർമാതാക്കൾ സമീപിച്ചിരുന്നു. എൻന്നാൽ ഡേറ്റ് ഇഷ്യൂ മൂലം രേഖ നോ പറഞ്ഞു. പിന്നീട് അലീനയെന്ന കഥാപാത്രം ജയപ്രദയിലേക്ക്  എത്തുകയായിരുന്നു.

Advertisment

Rekha Devadoothan

ആഞ്ജലീന ഇഗ്നേഷ്യസ് അഥവാ അലീന എന്ന കഥാപാത്രത്തെ സ്വീകരിച്ചതിനെ കുറിച്ച് ജയപ്രദ പറയുന്നതിങ്ങനെ: "ഞാൻ കൂടുതലും സട്ടിലായ കഥാപാത്രങ്ങൾ ചെയ്തിരുന്ന കാലമായിരുന്നു അത്. എന്നാൽ ഈ വേഷം വന്നപ്പോൾ, കഥാപാത്രം എത്ര ശക്തവും വാചാലവുമാണെന്നതാണ് എന്നെ ആകർഷിച്ചത്. അലീനയുടെ ശാഠ്യവും പ്രണയത്തിനായുള്ള ആഗ്രഹവും എന്നെ പെട്ടെന്ന് ആകർഷിച്ചു, കഥയിലെ നിഗൂഢതയും. സിബി മലയിലിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ഒരു നിമിഷം പോലും മടിച്ചില്ല, മലയാളം സംസാരിക്കാത്ത എന്നെ അദ്ദേഹം സിനിമയിൽ ഉൾപ്പെടുത്തിയത് തന്നെ വളരെ ആശ്വാസകരമായിരുന്നു. മോഹൻലാലിനോടൊപ്പം സ്‌ക്രീൻ പങ്കിട്ടത് ഒരു മികച്ച അനുഭവമായിരുന്നു. വളരെ ഡൗൺ റ്റു എർത്തായ ആളാണ് മോഹൻലാൽ, ഷൂട്ടിംഗിനിടെ ഞങ്ങൾ ഒരുപാട് സംസാരിച്ചു." 

Read More

Mohanlal Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: