scorecardresearch

പ്രായത്തിൽ അല്ല, പാട്ടിലാണ് കാര്യം; വേദിയിൽ റഹ്മാനെ ചിരിപ്പിച്ച് കുഞ്ഞു മിടുക്കി, വീഡിയോ

ഒരു വേദിയിൽ റഹ്മാനും കുട്ടി ആരാധികയും തമ്മിലുള്ള രസകരമായ സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

ഒരു വേദിയിൽ റഹ്മാനും കുട്ടി ആരാധികയും തമ്മിലുള്ള രസകരമായ സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

author-image
Entertainment Desk
New Update
Rahman  | AR Rahman

റഹ്മാനും കുട്ടി ആരാധിക മെഹറും

സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ കഴിഞ്ഞ ദിവസം ഡൽഹിയിലെ കഥാകർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പരിപാടിയിൽ താൻ പാടില്ലെന്ന് റഹ്മാൻ ആദ്യമേ  തീരുമാനമെടുത്തിരുന്നുവെങ്കിലും മെഹർ എന്ന ഒരു കുട്ടി ആരാധിക ആ  തീരുമാനത്തിൽ നിന്നും റഹ്മാനെ പിൻതിരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ അഭ്യർത്ഥന നിരസിക്കാൻ കഴിയാതെ, എആർ റഹ്മാൻ തന്റെ നിത്യഹരിത ഹിറ്റ് നമ്പറായ  ബോംബെയിലെ 'ഹമ്മ ഹമ്മ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ  ഏതാനും വരികൾ പാടി.

Advertisment

റഹ്മാന്റെ പാട്ടിനൊപ്പം തന്നെ, റഹ്മാനും കുട്ടി ആരാധികയും തമ്മിലുള്ള ആശയവിനിമയവും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. 

പാടുന്നതിനിടയിൽ, റഹ്മാൻ കുട്ടിയേയും ഒപ്പം പാടാനായി പ്രോത്സാഹിപ്പിച്ചു. എന്നാൽ, "നിങ്ങൾ പാടിയപ്പോൾ സംഗീതം വന്നു, പക്ഷേ ഞാൻ പാടിയപ്പോൾ അത് സംഭവിച്ചില്ല." എന്നായിരുന്നു മിടുക്കിയുടെ മറുപടി. പെൺകുട്ടിയുടെ മറുപടി വേദിയിൽ ഒന്നാകെ ചിരി പടർത്തി.

“ഇല്ല, നോക്കൂ. എനിക്ക് 56 വയസ്സായി, അല്ലേ? നിനക്ക് എന്നെക്കാൾ നന്നായി പാടാൻ കഴിയും. ഞാൻ ഒരുപാട് സമയം പാഴാക്കി,” എന്ന് റഹ്മാൻ വീണ്ടു നിർബന്ധിച്ചപ്പോൾ ഉടനടി തന്നെ പെൺകുട്ടിയുടെ മറുപടിയും എത്തി,  “ഇത് പ്രായവുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യമല്ല.”

Advertisment

“അതെ, പക്ഷേ ഇത് സ്ഥിരതയുമായി ബന്ധപ്പെട്ടതാണ്. എല്ലാ ദിവസവും നീ പരിശീലിക്കേണ്ടതുണ്ട്. ഞാൻ നിനക്കൊരു കീബോർഡ് തരാം. അടുത്ത വർഷം നീ ഇവിടെ പാടണം," കുട്ടിയുടെ മറുപടിയോട് യോജിച്ചു കൊണ്ട് റഹ്മാൻ പറഞ്ഞതിങ്ങനെ. 

 ‘മാൻ ഓഫ് സിംപ്ലിസിറ്റി’ എന്നാണ് വീഡിയോ ഷെയർ ചെയ്ത് നെറ്റിസൺസ് കുറിക്കുന്നത്. 

ഇഷാൻ ഖട്ടർ അഭിനയിച്ച പിപ്പ എന്ന ഹിന്ദി ചിത്രത്തിന് വേണ്ടിയാണ് എആർ റഹ്മാൻ അവസാനമായി സംഗീതം ഒരുക്കിയത്. അയാലൻ, ലാൽ സലാം, ആടുജീവിതം, മൈതാനം, ഡി 50, ചാംകില, ആർ‌സി 16, തഗ് ലൈഫ്, ജിനി, കാതലിക്ക നേരമില്ല എന്നിവയാണ് റിലീസിന്റെ വിവിധ ഘട്ടങ്ങളിലുള്ള അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകൾ.

Read More Entertainment News Here

A R Rahman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: