/indian-express-malayalam/media/media_files/jT9rSLreGIMKaHl96eT4.jpg)
Level Cross OTT Release
'കൂമന്' ശേഷം ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലെവൽ ക്രോസ്.' അമല പോൾ, ഷറഫുദ്ദിൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായി അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ ആസിഫ് അലി എത്തുന്നത്. അപ്പു പ്രഭാകരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ദീപു ജോസഫാണ് എഡിറ്റിങ് നിർവഹിക്കുന്നത്. രമേശ് പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്.
വിശാൽ ചന്ദ്രശേഖർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സീതാരാമം', 'ചിത്ത', 'ഉറിയടി' തുടങ്ങിയ ഹിറ്റ് സിനിമകൾക്ക് സംഗീതം നൽകിയ വിശാൽ ആദ്യമായി മലയാളത്തിൽ സംഗീതം നൽകിയ സിനിമയാണ് ഇത്.
ലെവൽ ക്രോസ് ഒടിടി: Level Cross OTT
റിലീസായി ഏറെ നാളുകൾക്ക് ശേഷമാണ് ലെവൽ ക്രോസ് ഒടിടിയിലേക്ക് എത്തുന്നത്. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. ഒക്ടോബർ 13 മുതൽ ലെവൽ ക്രോസ് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
Read More
- എആർഎം, വേട്ടയ്യൻ വ്യാജ പതിപ്പ്: പ്രതികളെ പിടികൂടി, വെബ്സൈറ്റ് പൂട്ടിച്ചു
- താരസുന്ദരിമാർക്കൊപ്പം മീനാക്ഷി ദിലീപും, നവരാത്രി ആഘോഷചിത്രങ്ങൾ
- റോളക്സിനെ ചിന്ന വയസ്സ് മുതൽ കാണുന്നതാ, അവനെ എനിക്കു താൻ തെരിയും; കാർത്തി
- ഞാൻ ചെയ്തില്ലെങ്കിൽ ഈ സിനിമ തന്നെ വിടും; 'ബോഗയ്ന്വില്ല'യിലേക്ക് എത്തിയതിനെക്കുറിച്ച് ജ്യോതിർമയി
- 'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' ഒടിടിയിൽ എപ്പോൾ കാണാം?: One Hundred Years of Solitude OTT
- Vettaiyan OTT: രജനീകാന്തിന്റെ വേട്ടയ്യൻ ഒടിടിയിലേക്ക്, എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us