L2E Empuraan Trailer: മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻറെ ട്രെയിലർ റിലീസായി. ചിത്രം തിയേറ്ററുകളിൽ എത്താൻ 7 ദിവസം മാത്രം ശേഷിക്കേ, തികച്ചും അപ്രതീക്ഷിതമായാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. മാർച്ച് 20 ഉച്ചയ്ക്ക് 1:08ന് ട്രെയിലർ എത്തുമെന്നായിരുന്നു മുൻപ് അനൗൺസ് ചെയ്തത്. എന്നാൽ, പാത്രിരാത്രിയോടെ തന്നെ ട്രെയിലർ യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. എമ്പുരാൻ ട്രെയിലർ ചോർന്നു എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് എമ്പുരാൻ ടീമിന്റെ ഈ മിഡ് നൈറ്റ് സർപ്രൈസ് എന്നും റിപ്പോർട്ടുണ്ട്.
എന്തായാലും, ബ്രഹ്മാണ്ഡകാഴ്ചകളിലേക്കാണ് എമ്പുരാൻ പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുക എന്നതിന്റെ സൂചനയാണ് ട്രെയിലറും നൽകുന്നത്. 3.50 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ സ്റ്റീഫനായും എബ്രാം ഖുറേഷിയായുമൊക്കെ ആടിതിമർക്കുന്ന മോഹൻലാലിനെയാണ് കാണാനാവുക. ലൂസിഫറിലെ പഴയ മുഖങ്ങൾക്കൊപ്പം പുതിയ മുഖങ്ങളും ട്രെയിലറിൽ ഇടം പിടിച്ചിട്ടുണ്ട്.
"പിതാവിന്റെയും പുത്രന്റെയും ഇടയിൽ വിരിഞ്ഞ ഇരുട്ടിന്റെ പൂവ്. തമോഗോളങ്ങളുടെ എമ്പുരാൻ," എന്നാണ് ട്രെയിലറിൽ എമ്പുരാന്റെ വിശേഷണം.
ലൂസിഫറിൽ അധികം പറയാതെ പോയ സൈദ് മസൂദിന്റെ (പൃഥ്വിരാജ്) ജീവിതം എമ്പുരാനിൽ കുറേക്കൂടി വ്യക്തമായി കാണാം എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.
"നമ്മളറിയാത്തതെന്തോ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥയിലുണ്ട്," എന്നാണ് ജെതിൻ രാംദാസ് പറയുന്നത്. സ്റ്റീഫൻ യഥാർത്ഥത്തിൽ ആരാണെന്നു ജെതിൻ രാം ദാസും പ്രിയദർശിനി രാം ദാസും മനസ്സിലാക്കുമോ? ആ തിരിച്ചറിവിൽ മൂവരുടെയും സാഹോദര്യബന്ധത്തിനു ഇളക്കം തട്ടുമോ? എന്നീ സംശയങ്ങൾ കൂടി ജനിപ്പിക്കുന്നതാണ് ട്രെയിലർ.
മലയാളം സിനിമ ചരിത്രത്തിൽ ആദ്യമായി IMAX-ൽ റിലീസ് ചെയ്യുന്ന ചിത്രമാകുകയാണ് എമ്പുരാന്‍. ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ അടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹൻലാൽ, മഞ്ജുവാര്യർ, ടൊവിനോ തോമസ്, സച്ചിൻ ഖേദേക്കർ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ശിവദ, സായ് കുമാർ, ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, കാർത്തികേയ ദേവ്, ഒസിയേൽ ജിവാനി, സത്യജിത്ത് ശർമ, ശുഭാംഗി ലത്കർ, ഐശ്വര്യ ഒജ്ഹ, നിഖാത് ഖാൻ, അലക്സ് ഒ'നെൽ , ബെഹ്സാദ് ഖാൻ, അനീഷ് ജി മേനോൻ, ജെയ്സ് ജോസ്, നൈല ഉഷ, ജിലു ജോൺ, മൈക്ക് നോവിക്കോവ്, ശിവജി ഗുരുവായൂർ, മുരുഗൻ മാർട്ടിൻ, മണിക്കുട്ടൻ, നയൻ ഭട്ട്, ബൈജു സന്തോഷ്, നന്ദു, സാനിയ ഇയ്യപ്പൻ, എറിക് എബൗനി, സ്വകാന്ത് ഗോയൽ, ആൻഡ്രിയ തിവാദർ, ജെറോം ഫ്ലിൻ, അഭിമന്യു സിംഗ്, കാർത്തിക് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.
Read More
- 'മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം,' മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹന്‍ലാല്‍
- അയ്യനെ കണ്ട് അനുഗ്രഹം തേടി മോഹൻലാൽ ശബരിമലയിൽ
- Empuraan: മലയാള സിനിമ ചരിത്രത്തിൽ ആദ്യം; എമ്പുരാന്റെ വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് മോഹൻലാൽ
- Empuraan Trailer: എല്ലാവരും കാത്തിരിക്കുന്ന ആ ട്രെയിലർ ആദ്യം കണ്ടത് തലൈവർ; ഫാൻ ബോയ് മൊമന്റ് പങ്കിട്ട് പൃഥ്വിരാജ്
- ബ്രോ ഡാഡിയിൽ ജോൺ കാറ്റാടി ആവേണ്ടിയിരുന്നത് മമ്മൂട്ടി; വെളിപ്പെടുത്തി പൃഥ്വിരാജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.