scorecardresearch

മഴവില്ലെടുത്തയിടത്ത് ചെന്നപ്പോ അവിടെ ദാ മറ്റൊരു മഴവില്ല്; ചാക്കോച്ചനും കുടുംബവും വിയന്നയിൽ, ചിത്രങ്ങൾ

'മഴവില്ല്' ചിത്രീകരിച്ച വിയന്നയിൽ ഒരിക്കൽ കൂടി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.  ഒപ്പം ഭാര്യ പ്രിയയും മകൻ ഇസ്സുവുമുണ്ട്

'മഴവില്ല്' ചിത്രീകരിച്ച വിയന്നയിൽ ഒരിക്കൽ കൂടി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.  ഒപ്പം ഭാര്യ പ്രിയയും മകൻ ഇസ്സുവുമുണ്ട്

author-image
Entertainment Desk
New Update
Kunchako Boban Vienna Holiday

വിനീത്, കുഞ്ചാക്കോ ബോബൻ (Kunchacko Boban), പ്രീതി ജംഗിയാനി എന്നിവർ അഭിനയിച്ച റൊമാന്റിക് ത്രില്ലർ ചിത്രമാണ് 'മഴവില്ല്.' 1999ൽ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് ദിനേശ് ബാബുവാണ്.  മോഹൻ സിതാര സംഗീതം നൽകിയ മനോഹര ഗാനങ്ങളുള്ള ചിത്രം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്.  

Advertisment

'മഴവില്ല്' ചിത്രീകരിച്ച വിയന്നയിൽ ഒരിക്കൽ കൂടി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.  ഒപ്പം ഭാര്യ പ്രിയയും മകൻ ഇസ്സുവുമുണ്ട്.  ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം അവിടെ എത്തിയ സന്തോഷം ചാക്കോച്ചൻ ഇൻസ്റ്റ പോസ്റ്റിലൂടെ പങ്കിട്ടു.  

Chackochan in Vienna

Chackochan in Vienna 1

Chackochan in Vienna 2

"പ്രാറ്റർ പാർക്കിലെ ആ ജയന്റ് വീലും മനോഹരങ്ങളായ ആ മരങ്ങളും എല്ലാം ചേർന്ന് പ്രിയപ്പെട്ടവർക്കൊപ്പമുള്ള ഈ നിമിഷങ്ങളെ കൂടുതൽ മനോഹരമാക്കുകയാണ്.  ശരിക്കുള്ള മഴവില്ല് ഒരിത്തിരി മാജിക്കും കൊണ്ട് വരുന്നുണ്ട്."

പ്രിയപ്പെട്ട മോഹൻ സിതാരയുടെ ഗാനങ്ങൾ ആണ് ചിത്രത്തെ ഹൃദയത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതെന്നും ചാക്കോച്ചൻ കുറിച്ചു.

Advertisment

Read More Entertainment Stories Here

Kunchacko Boban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: