/indian-express-malayalam/media/media_files/2025/04/13/5xCtYIZ2TqliEQiOrZJV.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മലയാളികളുടെ പ്രിയ താരങ്ങളാണ് കുഞ്ചാക്കോ ബോബനും ഭാവനയും. സ്വപ്നക്കൂട്, പോളിടെക്നിക്, ലോലിപോപ്പ്, ഡോക്ടർ ലവ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഭാവയ്ക്കൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
എയർപോർട്ടിൽ നിന്നുള്ള ഇരുവരുടെയും ചിത്രമാണ് ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത്. ആദ്യ സിനിമ മുതൽ തനിക്ക് പരിചയമുള്ളയാളാണ് ഭാവനെയെന്നും, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അവർ ധീരമായി നേരിടുന്നത് കാണുന്നത് ഹൃദയസ്പർശിയാണെന്നും നടൻ ചിത്രത്തിനൊപ്പം കുറിച്ചു.
നിരവധി ആരാധകരാണ് ഇരുവരുടെയും ചിത്രത്തിൽ കമന്റുമായെത്തുന്നത്. അതേസമയം, പന്ത്രണ്ടു വർഷത്തിനു ശേഷം തമിഴിലേക്ക് തിരിച്ചെത്തുകയാണ് ഭാവന. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന 'ദി ഡോർ' എന്ന ചിത്രത്തിലൂടെയാണ് നടി വീണ്ടും തമിഴകത്തേക്ക് റീ എൻട്രി നടത്തുന്നത്.
ആക്ഷൻ ഹൊറർ ത്രില്ലറായി ഒരുക്കിയിരിക്കന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ ഭാവനയുടെ ഭർത്താവ് നവീൻ രാജൻ ആണ് നിർമ്മിക്കുന്നത്. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണേഷ് വെങ്കിട്ടരാമൻ, ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാർ, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപിൽ, ബൈരി വിഷ്ണു, റോഷ്‌നി, സിതിക്, വിനോലിയ എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിൽ ഭാവന ഒരു ആർക്കിടെക്റ്റായി പ്രത്യക്ഷപ്പെടുമ്പോൾ ഗണേഷ് വെങ്കിട്ടറാം പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തുന്നു. മാർച്ച് 28ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം.
Read More:
- പഠിച്ചത് ഒരേ കോളേജിൽ, അന്ന് മീര ജാസ്മിൻ വലിയ സ്റ്റാർ: നയൻതാര
- ലാലേട്ടനൊപ്പം കമൽ ഹാസനും മമ്മൂട്ടിയും; വരവറിയിച്ച് 'തുടരും' ടീസർ
- ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന നായിക; ഇപ്പോൾ എഴുത്തുകാരിയായ ഈ നടി ആരെന്ന് മനസ്സിലായോ?
- ഇടിക്കൂട്ടിലേയ്ക്ക് കല്യാണിയും; ഇതുവരെ കാണാത്ത പുതിയ വേർഷൻ എന്ന് താരം
- Exclusive: 'എമ്പുരാൻ' സിനിമയ്ക്കെതിരായ നിർമ്മാതാക്കളുടെ സമരം കഥയറിഞ്ഞിട്ടോ?: കെ ബി ഗണേഷ് കുമാർ
- മകന് കാൻസർ ആണെന്ന് അറിഞ്ഞ ആ ദിവസം ലോകം മാറിമറിഞ്ഞു: ഇമ്രാൻ ഹാഷ്മി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.