/indian-express-malayalam/media/media_files/2025/03/03/KOpmWNVMHxjCjHSMvaEK.jpg)
Kunchacko Boban & Ramzan Muhammed
ത്രീ കിങ്‌സ്, ഡോക്ടർ ലവ് എന്നീ ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബന്റെ ചെറുപ്പം അവതരിപ്പിച്ചത് റംസാൻ മുഹമ്മദ് ആയിരുന്നു. കഴിഞ്ഞ ദിവസം റേഡിയോ മാംഗോയുടെ അഭിമുഖത്തിനിടെ ഇക്കാര്യം റംസാൻ ചൂണ്ടികാണിച്ചപ്പോഴാണ് ചാക്കോച്ചൻ ശ്രദ്ധിച്ചത്. 'ഡാ ദുഷ്ടാ, ഇതുവരെ നീ പറഞ്ഞില്ലല്ലോ,’എന്നായിരുന്നു ചാക്കോച്ചന്റെ പ്രതികരണം.
"സിനിമയിൽ ഒന്ന് തല കാണിച്ചാൽ മതിയെന്നു കരുതിയിരുന്ന കാലത്താണ് ചാക്കോച്ചന്റെ കുട്ടിക്കാലം അഭിനയിക്കാൻ അവസരം കിട്ടിയത്. ത്രീ കിങ്‌സ്, ഡോക്ടർ ലവ് എന്നീ സിനിമകളിൽ ചാക്കോച്ചന്റെ കുട്ടിക്കാലം അഭിനയിച്ചത് ഞാനാണ്. സിനിമ കാണുമ്പോൾ ചാക്കോച്ചന്റെ ചെറുപ്പം കാണിക്കുമ്പോൾ എന്റെ മുഖം വരുന്നതൊക്കെ വലിയ സന്തോഷത്തോടെയും അമ്പരപ്പോടെയും ഓർമ വരും."
Read More: ഇത് കുഞ്ചാപ്പാ ഗോദനല്ലേന്ന് കുഞ്ഞ് തങ്കം; അങ്ങനെയെങ്കിൽ അങ്ങനെ എന്ന് ചാക്കോച്ചൻ
"പിന്നീട് ഞാൻ ചെയ്ത ഒരു റിയാലിറ്റി ഷോയിൽ ചാക്കോച്ചൻ അതിഥിയായി വന്നു. അന്നു എനിക്ക് സംസാരിക്കാൻ പറ്റി. പിന്നീട് ഒരു പരസ്യത്തിൽ ഞാൻ ചക്കോച്ചന്റെ ഡ്യൂപ്പായി അഭിനയിച്ചു. ഇപ്പോൾ ഞങ്ങൾ ഒരുമിച്ചു അഭിനയിച്ച സിനിമയുടെ അഭിമുഖത്തിനായി ഇരിക്കുമ്പോൾ വലിയ സന്തോഷം," റംസാന്റെ വാക്കുകളിങ്ങനെ.
"ഡാ ദുഷ്ടാ.. ഇതുവരെ നീ പറഞ്ഞില്ലാല്ലോ... ഷൂട്ടിനിടെ എന്തുമാത്രം ഭക്ഷണം വാങ്ങി കൊടുത്തു. എന്നിട്ട് പോലും ഒരു വാക്ക് മിണ്ടിയിട്ടില്ലല്ലോ," എന്നായിരുന്നു ചിരിയോടെ ചാക്കോച്ചന്റെ മറുപടി.
കുഞ്ചാക്കോ ബോബൻ, പ്രിയാമണി, ജഗദീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിൽ റംസാനും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
Read More
- ഈ കുട്ടിയുടുപ്പുകാരി പിൽക്കാലത്ത് മമ്മൂട്ടിയുടെയും ദുൽഖറിന്റെയും നായികയായി; ആളെ മനസ്സിലായോ?
- അടുത്ത ബ്ലോക്ബസ്റ്റർ ലോഡിങ്... ആസിഫ് അലിയുടെ 'ആഭ്യന്തര കുറ്റവാളി' ടീസര്‍ എത്തി
- 'ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം,' സന്തോഷ വാർത്ത പങ്കുവച്ച് കിയാരയും സിദ്ധാര്‍ഥും
- Love Under Construction Review: തെളിച്ചമുള്ള കാഴ്ചപ്പാടുകൾ, സ്വാഭാവികമായ പ്രകടനങ്ങൾ; രസക്കാഴ്ചയൊരുക്കി 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' റിവ്യൂ
- ആദ്യ റീലിന് 7 മില്യൺ, പുതിയതിനു 3 മില്യൺ; വിമർശനങ്ങൾക്കിടയിലും റെക്കോർഡ് വ്യൂസ് നേടി രേണു സുധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.