scorecardresearch

Kishkindha Kaandam OTT: അവസാനം തീയതി പ്രഖ്യാപിച്ചു; കിഷ്‌കിന്ധാകാണ്ഡം ഇനി ഒടിടിയിൽ കാണാം

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ കിഷ്‌കിന്ധാകാണ്ഡം ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ കിഷ്‌കിന്ധാകാണ്ഡം ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു

author-image
Entertainment Desk
New Update
Kishkindha Kaandam OTT Release Date

Kishkindha Kaandam OTT Release Date

Kishkindha Kandam OTT Release Date & Platform: മലയാളി പ്രേക്ഷകർ ഏറെ കാലമായി ഒടിടിയിലെത്താൻ കാത്തിരിക്കുന്ന ചിത്രമാണ് തിയേറ്ററുകളിൽ ബ്ലോക്ബസ്റ്റർ വിജയം നേടിയ 'കിഷ്‌കിന്ധാകാണ്ഡം.' ആസിഫ് അലിയും, വിജയ രാഘവനും, അപർണ്ണാ ബാലമുരളിയും അഭിനയമികവ് കാഴ്ചവച്ച ചിത്രത്തിന്റെ ഒടിടി അവകാശം ഡിസ്നി പ്ലസ് ഹോട്സ്റ്റാറാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക സ്ഥരീകരണം പുറത്തുവന്നിരിക്കുകയാണ്.

Advertisment

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാകാണ്ഡത്തിന്റെ തിരക്കഥ ഒരുക്കിയതും ഛായാഗ്രഹണം നിർവ്വഹിച്ചതും  ബാഹുല്‍ രമേഷ് ആണ്.  ആസിഫിനും വിജരാഘവനനുമൊപ്പം അപര്‍ണ ബാലമുരളി, അശോകന്‍, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി, നിഷാന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരും ചിത്രത്തിലുണ്ട്. ജോബി ജോര്‍ജ് തടത്തിലാണ്  നിര്‍മാണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദ്. 

Kishkindha Kaandam OTT: കിഷ്‌കിന്ധാകാണ്ഡം ഒടിടി

നവംബര്‍ 19 മുതൽ കിഷ്‌കിന്ധാകാണ്ഡം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

Advertisment

Read More

Asif Ali Aparna Balamurali Disney Hotstar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: