/indian-express-malayalam/media/media_files/2024/11/11/TbpFqaYzlZmsgD2LJJxG.jpg)
Kishkindha Kaandam is now streaming on this OTT platform
Kishkindha Kaandam is now streaming on this OTT platform: കാത്തിരിപ്പിനു വിരാമം.മലയാളി പ്രേക്ഷകർ ഏറെ കാലമായി പ്രതീക്ഷയോടെ കാത്തിരുന്ന, ബ്ലോക്ബസ്റ്റർ വിജയം നേടിയ ത്രില്ലർ ചിത്രം 'കിഷ്‌കിന്ധാകാണ്ഡം' ഒടുവിൽ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ആസിഫ് അലിയും, വിജയ രാഘവനും, അപർണ്ണാ ബാലമുരളിയും അഭിനയമികവ് കാഴ്ചവച്ച ചിത്രം ഇന്നു പുലർച്ചെയാണ് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചത്.
ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാകാണ്ഡത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിർവ്വഹിച്ചത് ബാഹുല്‍ രമേഷ് ആണ്. ആസിഫിനും വിജരാഘവനുമൊപ്പം അപര്‍ണ ബാലമുരളി, അശോകന്‍, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി, നിഷാന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോബി ജോര്‍ജ് തടത്തിൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദ് ആണ്.
Kishkindha Kaandam OTT: കിഷ്‌കിന്ധാകാണ്ഡം ഒടിടി
View this post on InstagramA post shared by Disney+ Hotstar malayalam (@disneyplushotstarmalayalam)
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
Read More
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
- എന്നെ കാണാൻ വിക്കി ആദ്യം കൂട്ടാക്കിയിരുന്നില്ല; പ്രണയനാളുകളെ കുറിച്ച് നയൻതാര
- അക്കാ, നിങ്ങൾക്ക് നാണമില്ലേ?: നയൻതാരയുടെ ബന്ധമറിഞ്ഞ് ധനുഷ് വിളിച്ചതിനെ കുറിച്ച് രാധിക
- ആദ്യത്തെ അര മണിക്കൂറിൽ പ്രശ്നമുണ്ട്, പക്ഷേ; 'കങ്കുവ'യുടെ കുറവുകൾ അംഗീകരിച്ച് ജ്യോതിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.