scorecardresearch

നവ്യയെ ഞെട്ടിച്ച വൈറൽ ഡാൻഡ്; വന്നാൽ പഠിപ്പിക്കാമെന്ന് താരം

"പറ്റുന്ന പണി ചെയ്താൽ പോരേ എന്ന് ഞാൻ എന്നോട് തന്നെ പറയാറുണ്ട്. ജീവിതം ആകുമ്പോ പറ്റാത്ത പണിയും ചെയ്യണമല്ലോ' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്

"പറ്റുന്ന പണി ചെയ്താൽ പോരേ എന്ന് ഞാൻ എന്നോട് തന്നെ പറയാറുണ്ട്. ജീവിതം ആകുമ്പോ പറ്റാത്ത പണിയും ചെയ്യണമല്ലോ' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്

author-image
Entertainment Desk
New Update
Navya Nair

ചിത്രം: ഇൻസ്റ്റഗ്രാം

വിനോദം എന്നതിൽ ഉപരിയായി നിരവധി ആളുകൾക്ക് അവരുടെ കഴുവികൾ പ്രദർശിപ്പിക്കാനും അതിലൂടെ പുതിയ അവസരങ്ങൾ കണ്ടെത്താനും സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞിട്ടുണ്ട്. പാട്ട്, നൃത്തം, അഭിനയം തുടങ്ങി വിവിധ മേഖലകളിൽ കഴിവുതെളിയിക്കാൻ ഇന്ന് വലിയൊരു വേദി തന്നെയാണ് സോഷ്യൽ മീഡിയ.

Advertisment

ഇപ്പോഴിതാ, മനോഹരമായ ഒരു നൃത്ത വീഡിയോയിലൂടെ നെറ്റിസൺമാരുടെ ഹൃദയം കീഴടക്കുകയാണ് അനു അനീഷ എന്ന യുവതി. 'anuthehomemaker' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച റീൽ വീഡിയോയാണ് വൈറലാകുന്നത്. ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലെ 'സമയമിതപൂർവ സായാഹ്നം' എന്ന ഗാനത്തിനാണ് ചുവടുവയ്ക്കുന്നത്.

"പറ്റുന്ന പണി ചെയ്താൽ പോരേ എന്ന് ഞാൻ എന്നോട് തന്നെ പറയാറുണ്ട്. ജീവിതം ആകുമ്പോ പറ്റാത്ത പണിയും ചെയ്യണമല്ലോ, അതല്ലേ അതിന്റെയൊരിത്" എന്ന കുറിപ്പോടെ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ സെലിബ്രിറ്റികൾ അടക്കം നിരവധി ആളുകളാണ് കമന്റുമായെത്തുന്നത്. 

Advertisment

ചലച്ചിത്ര താരം നവ്യാ നായരും വീഡിയോയിൽ കമന്റു ചെയ്തിട്ടുണ്ട്. "മനോഹരം… വന്നാൽ ഞാൻ പഠിപ്പിക്കാമേ" എന്നായിരുന്നു നവ്യയുടെ കമന്റ്. പതിനയ്യായിരത്തിലധികം ലൈക്കുകളാണ് താരത്തിന്റെ കമന്റിനു ലഭിച്ചത്. അതേസമയം,​ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ 2.2 മില്യണിലധികം കാഴ്ചകളാണ് ഇതുവരെ നേടിയത്. നിരവധി ലൈക്കുകളും വീഡിയോയ്ക്കുണ്ട്.

Read More

Navya Nair Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: