/indian-express-malayalam/media/media_files/2024/11/19/lZ22QLpgugJBL86mIFA9.jpg)
കീർത്തി സുരേഷ് വിവാഹിതയാവുന്നു
തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമായി മാറിയ നടി കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നു. ദീര്‍ഘകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തിയുടെ വരൻ എന്ന് റിപ്പോർട്ട്. ഡിസംബര്‍ 11,12 തീയതികളില്‍ ഗോവയില്‍വെച്ച് വളരെ സ്വകാര്യമായ ചടങ്ങിലാവും വിവാഹം നടക്കുക.
വിവാഹ ആഘോഷങ്ങൾ ഡിസംബർ 09 മുതൽ ആരംഭിക്കും, മൂന്ന് ദിവസത്തെ ആഘോഷമായിരിക്കും.
ദളപതി വിജയ്, ചിരഞ്ജീവി, വരുൺ ധവാൻ, ശിവകാർത്തികേയൻ, അറ്റ്‌ലി, നാനി തുടങ്ങിയ താരങ്ങൾ കീർത്തിയുടെ വിവാഹത്തിനായി എത്തിച്ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ 15 വർഷത്തോളമായി അടുപ്പത്തിലാണ് കീർത്തിയും ആന്റണിയുമെന്നാണ് അറിയാൻ കഴിയുന്നത്. ദുബായ് കേന്ദ്രീകരിച്ചുള്ള ബിസിനസ്സുകാരനാണ് ആന്റണി തട്ടില്‍.
വിവാഹക്കാര്യം ഇതുവരെ ഔദ്യോഗികമായി കീർത്തിയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.
നടി മേനകയുടെയും നിര്‍മാതാവ് ജി. സുരേഷ്‌കുമാറിന്റെയും മകളാണ് കീർത്തി. ബാലതാരമായാണ് കീര്‍ത്തി സുരേഷ് സിനിമയിലെത്തിയത്. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിച്ചു. ഇന്ന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി എല്ലാ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. മഹാനടിയെന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും കീർത്തിയെ തേടിയെത്തിയിരുന്നു.
Read More
- എന്നെ കാണാൻ വിക്കി ആദ്യം കൂട്ടാക്കിയിരുന്നില്ല; പ്രണയനാളുകളെ കുറിച്ച് നയൻതാര
- അക്കാ, നിങ്ങൾക്ക് നാണമില്ലേ?: നയൻതാരയുടെ ബന്ധമറിഞ്ഞ് ധനുഷ് വിളിച്ചതിനെ കുറിച്ച് രാധിക
- ആദ്യത്തെ അര മണിക്കൂറിൽ പ്രശ്നമുണ്ട്, പക്ഷേ; 'കങ്കുവ'യുടെ കുറവുകൾ അംഗീകരിച്ച് ജ്യോതിക
- ധനുഷിനെ വിമർശിച്ചിതിനു പിന്നാലെ നയൻതാരയ്ക്കുനേരെ വ്യാപക സൈബർ ആക്രമണം
- ധനുഷ് നയൻതാരയ്ക്ക് കൊടുക്കാത്ത വീഡിയോ ക്ലിപ്പുകൾ എന്താണ്? എന്ത് കൊണ്ടാണ് അത് അവർക്ക് പ്രധാനപ്പെട്ടതാകുന്നത്?
- ഇത്രയും തരം താഴാമോ ധനുഷ്? ദൈവം എല്ലാം കാണുന്നുണ്ട്: നയൻതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us