scorecardresearch

ഗ്യാങ്സ്റ്റർ റാണിയായി കീർത്തി സുരേഷ്; ശ്രദ്ധേയമായി 'അക്ക'യുടെ ടീസർ

'ബേബി ജോൺ' ആണ് കീർത്തി സുരേഷിൻ്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. വിജയ് നായകനായി അറ്റ്ലീയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ തമിഴ് ആക്ഷൻ സിനിമ തെറിയുടെ ഹിന്ദി റീമേക്കായിരുന്നു ഇത്.

'ബേബി ജോൺ' ആണ് കീർത്തി സുരേഷിൻ്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. വിജയ് നായകനായി അറ്റ്ലീയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ തമിഴ് ആക്ഷൻ സിനിമ തെറിയുടെ ഹിന്ദി റീമേക്കായിരുന്നു ഇത്.

author-image
Entertainment Desk
New Update
Akka  First Look

'അക്ക'യിൽ രാധിക ആപ്തെയും കീർത്തി സുരേഷും

രാധിക ആപ്തയും കീർത്തി സുരേഷും കേന്ദ്രകഥാപാത്രമായി എത്തുന്ന 'അക്ക'യുടെ ടീസർ ഈ മാസം ആദ്യമാണ് റിലീസ് ചെയ്തത്. 'ബേബി ജോൺ' ആണ് കീർത്തി സുരേഷിൻ്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. വിജയ് നായകനായി അറ്റ്ലീയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ തമിഴ് ആക്ഷൻ സിനിമ തെറിയുടെ ഹിന്ദി റീമേക്കായിരുന്നു ബേബിജോൺ.

Advertisment

വൻ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വിജയം കണ്ടില്ല. വരുണ്‍ ധവാൻ ബേബി ജോണായി ചിത്രത്തില്‍ എത്തുമ്പോള്‍ നായികയായ കീര്‍ത്തി സുരേഷിന് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും കഥാപാത്രങ്ങളായി എത്തി. 

തമിഴിൽ 'രഘുതാത്ത'യാണ് കീർത്തി നായികയായ അവസാന സിനിമ. സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‍കറും ദേവദര്‍ശനിയും രവീന്ദ്ര വിജയും ഉണ്ടായിരുന്നു. 

Advertisment

ഈ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപശ്ചാത്തലത്തിൽ ഒരുങ്ങുന്നതാണ് 'അക്ക'. കരുത്തുറ്റ രണ്ട് സ്ത്രീകഥാപാത്രങ്ങളുടെ ഇടയിലുള്ള തീവ്ര പ്രതികാരമാണ് ഈ സീരീസ്. 

1980 ലെ തെന്നിന്ത്യയാണ് കഥാപശ്ചാത്തലം. പേർനൂരു എന്ന സ്ഥലം അടക്കി വാഴുന്ന ഗ്യാങ്സ്റ്റർ റാണിയായ അക്കയെ വെല്ലുവിളിക്കാനായി എത്തുന്ന കഥാപാത്രമാണ് രാധിക ആപ്തെ. മലയാളത്തിൽ നിന്നും പൂജ മോഹൻ രാജ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. തൻവി ആസ്മിയാണ് മറ്റൊരു താരം. ചിത്രത്തിൻ്റെ സംവിധാനം ധർമരാജ് ഷെട്ടിയാണ്. യാഷ് രാജ് ഫിലിം ആണ് നിർമ്മാണം.

Read More

Keerthy Suresh Radhika Apte Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: