/indian-express-malayalam/media/media_files/2025/02/17/cYNtuKyRfhXOh7C6coI5.jpg)
ചിത്രം: ഫേസ്ബുക്ക്
മഹാ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലെത്തിയ നടൻ ജയസൂര്യയുടെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തുന്ന ചിത്രങ്ങളായിരുന്നു ജയസൂര്യ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്.
ജയസൂര്യയുടെ മൂകാംബിക ക്ഷേത്ര സന്ദർശനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സൈബറിടത്ത് വൈറലാകുന്നത്. നടൻ വിനായകനൊപ്പമാണ് ജയസൂര്യ കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം സന്ദർശിക്കാനെത്തിയത്. ജയസൂര്യയുടെ ഭാര്യയേയും വൈറലായ ചിത്രങ്ങളിൽ കാണാം.
അതേസമയം, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാജി പാപ്പനായി ജയസൂര്യയും ഡ്യൂഡായി വിനായകനും അറക്കല്‍ അബുവായി സൈജു കുറുപ്പുമെല്ലാം വീണ്ടുമെത്തുന്ന 'ആട് 3'. സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചിത്രത്തിന്റെ ടീം മീറ്റിങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും കഴിഞ്ഞ ദിവസം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ജയസൂര്യയും വിനായകനും പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. ഇരുവരും എവിടെ എന്നായിരുന്നു സോഷ്യൽ മീഡിയ പോസ്റ്റുകളിലെ ആരാധകരുടെ കമന്റ്.
Read More
- ശിവകാർത്തികേയനും ബിജു മേനോനും നേർക്കുനേർ; എ.ആർ മുരുഗദോസിന്റെ 'മദ്രാസി' ടീസർ പുറത്ത്
- പുഷ്പ താരം ദാലി ധനഞ്ജയ വിവാഹിതനായി
- നടൻ ജയൻ ചേർത്തലക്കെതിരെ മാനനഷ്ടക്കേസ് നൽകാൻ നിർമാതാക്കളുടെ സംഘടന
- ഡോക്ടറായി ഉണ്ണി മുകുന്ദൻ; കുടുംബ പ്രേക്ഷകരെ കൈയ്യിലെടുക്കാൻ 'ഗെറ്റ് സെറ്റ് ബേബി,' ട്രെയിലർ എത്തി
- സുപ്പർ ഹീറോയായി നിവിൻ പോളി; 'മൾട്ടിവേഴ്സ് മന്മഥൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- സൗബിന്റെ പുതിയ ചിത്രം; മച്ചാന്റെ മാലാഖ ട്രെയിലർ പുറത്ത്
- എന്താണ് ഈ കളങ്കാവൽ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.