scorecardresearch

നടൻ ജയൻ ചേർത്തലക്കെതിരെ മാനനഷ്ടക്കേസ് നൽകാൻ നിർമാതാക്കളുടെ സംഘടന; വക്കീൽ നോട്ടീസ് അയച്ചു

നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ട പരാതിയുമായി മുന്നോട്ട് പോകുമെന്ന് നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി

നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ട പരാതിയുമായി മുന്നോട്ട് പോകുമെന്ന് നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി

author-image
Entertainment Desk
New Update
Jayan Cherthala

ചിത്രം: സ്ക്രീൻഗ്രാബ്

താരസംഘടനയായ അമ്മയുടെ മുൻ വൈസ് പ്രസിഡന്റും നടനുമായ ജയന്‍ ചേര്‍ത്തലയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കാൻ നിര്‍മാതാക്കളുടെ സംഘടന. നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ട പരാതിയുമായി മുന്നോട്ട് പോകുമെന്ന് നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെയും നിര്‍മാതാവ് സുരേഷ് കുമാറിനെതിരെയും ജയന്‍ ചേര്‍ത്തല നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് പരാതി.

Advertisment

താരസംഘടനയായിൽ നിന്ന് നിർമ്മാതാക്കളുടെ സംഘടന പണം വാങ്ങിയെന്ന ആരോപണത്തിൽ, ജയന്‍ ചേര്‍ത്തലയ്ക്ക് നിര്‍മ്മാതാക്കളുടെ സംഘടന വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ജയൻ ചേർത്തലയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കരാറിന്‍റെ അടിസ്ഥാനത്തിലായിരുന്നു താര സംഘടനയും നിര്‍‍മാതാക്കളും ഷോ നടത്തിയതെന്നും വക്കീൻ നോട്ടീസിൽ പറഞ്ഞു. കരാർ പ്രകാരം വരുമാനം പങ്കിടാൻ വ്യവസ്ത ഉണ്ടായിരുന്നെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി.

അതേസമയം, താരങ്ങളെ അണിനിരത്തി ഷോ നടത്തി ഗുണഭോക്താക്കൾ ആയവരാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെന്നായിരുന്നു ജയൻ ചേർത്തലയുടെ പരാമർശം. ഒരു കോടിയോളം രൂപ പ്രൊഡ്യൂസേഴ്‌സ് അസോയിയേഷന് നല്‍കിയെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞിരുന്നു. അമിതപ്രതിഫലം വാങ്ങിയെന്ന് ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്നും ഫെബ്രുവരി 14-ന് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

Read More

Film Producers Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: