scorecardresearch

സുപ്പർ ഹീറോയായി നിവിൻ പോളി; 'മൾട്ടിവേഴ്‌സ് മന്മഥൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കരിക്കിന്റെ ആവറേജ് അമ്പിളി, സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്നീ സീരിസുകളിലൂടെ ശ്രദ്ധേയനായ ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണിത്

കരിക്കിന്റെ ആവറേജ് അമ്പിളി, സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്നീ സീരിസുകളിലൂടെ ശ്രദ്ധേയനായ ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണിത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
nivin pauly

മൾട്ടിവേഴ്‌സ് മന്മഥൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കഴിഞ്ഞ ദിവസമാണ് നിവിൻ പോളി തന്റെ കിടിലൻ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിന് പിന്നാലെ നിവിന്റെ പുതിയ ചിത്രത്തിലെ ലുക്ക് ആയിരിക്കും ഇതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നിറയെ ചർച്ചകളും നടന്നിരുന്നു. ഇപ്പോഴിതാ സർപ്രൈസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നിവിൻ. തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് നിവിൻ. 'മൾട്ടിവേഴ്‌സ് മന്മഥൻ' എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരു സൂപ്പർ ഹീറോ ചിത്രമായിട്ടാണ് പുറത്തിറങ്ങുന്നത്.

Advertisment

'ഇത് എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നു! ഇന്ത്യയിലെ തന്നെ ആദ്യത്തെ മൾട്ടിവേഴ്സ് സൂപ്പർ ഹീറോ സിനിമയായ മൾട്ടിവേഴ്സ് മന്മഥൻ പ്രഖ്യാപിക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത് അനന്ദുവും നിതിരാജും ചേർന്ന് രചന നിർവഹിച്ചു, ഈ വന്യവും രസകരവുമായ യാത്ര സ്‌ക്രീനിലെത്തുന്നത് കാണാൻ കാത്തിരിക്കാനാവില്ല'.- എന്നാണ് നിവിൻ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് കുറിച്ചിരിക്കുന്നത്.

nivin movie
'മൾട്ടിവേഴ്‌സ് മന്മഥൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

കരിക്കിന്റെ ആവറേജ് അമ്പിളി, സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്നീ സീരിസുകളിലൂടെ ശ്രദ്ധേയനായ ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണിത്. എങ്കിലും ചന്ദ്രികേ എന്ന സിനിമയും ആദിത്യൻ സംവിധാനം ചെയ്തിരുന്നു. സൂപ്പർ ഹീറോ കോമഡി ആക്ഷൻ ഫാന്റസി എന്റർടെയ്‌നർ ആയി ഒരുങ്ങുന്ന ഈ ചിത്രം നിർമിക്കുന്നതും നിവിൻ പോളി തന്നെയാണ്. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമിക്കുന്നത്.

നവാഗതരായ അനന്ദു എസ് രാജ്, നിതിരാജ് എന്നിവർ ആണ് ചിത്രത്തിന്റെ സഹരചയിതാക്കൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് 'മൾട്ടിവേർസ് മന്മഥൻ' ഒരുങ്ങുന്നത്. നിലവിൽ ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

Advertisment

Read More

Nivin Pauly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: