/indian-express-malayalam/media/media_files/57QiyG7Rq44At9Rb5KXn.jpg)
Malayalam actor Keerikkadan Jose dies at 70
malayalam actor Mohanraj, Keerikkadan Jose: മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ഒരുപാടു കഥാപാത്രങ്ങൾ സമ്മാനിച്ചാണ് നടൻ മോഹൻരാജ് വിടപറഞ്ഞത്. കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിന്റെ പേരിൽ ജനപ്രിയനായ താരം നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രമായും ചുരുക്കം ചില സിനിമകളിൽ കോമഡി കഥാപാത്രങ്ങളും പരീക്ഷിച്ചു. പാർക്കിൻസൺസ് രോഗബാധിതനായ മോഹൻരാജ് ഏറെ നാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.
'മൂന്നാംമുറ' എന്ന ഹിറ്റു ചിത്രത്തിലൂടെ മോഹന്‍ലാലിനൊപ്പം അഭിനയിച്ച് കൊണ്ടാണ് മോഹന്‍രാജ് സിനിമയിൽ അരങ്ങേറിയത്. രണ്ടാമത്തെ ചിത്രമായിരുന്നു കിരീടം മോഹൻലാലിന് ഒത്ത വില്ലൻ എന്ന പേരും നടനു നേടിക്കൊടുത്തു. പിന്നീട് നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച അഭിനയിച്ചു. 'സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന മോഹൻരാജിന്റെ ഗാംഭീര്യം, ഇന്നലത്തെപ്പോലെ ഓർക്കുന്നുവെന്നാണ്,' നടൻ മോഹൻലാൽ അനുശോചനം രേഖപ്പെടുത്തിയത്.
"കഥാപാത്രത്തിൻ്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ്. കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട മോഹൻരാജ് നമ്മെ വിട്ടുപിരിഞ്ഞു. സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിൻ്റെ ഗാംഭീര്യം, ഇന്നലത്തെപ്പോലെ ഞാൻ ഓർക്കുന്നു. വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എൻ്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട," ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മോഹൻലാൽ കുറിച്ചു.
മമ്മൂട്ടിയും സുരേഷ് ഗോപിയും അടക്കം നിരവധി ചലച്ചിത്ര താരങ്ങൾ മോഹൻരാജിന്റെ വിയോഗത്തിൽ അനുശോചനം പങ്കുവച്ചിട്ടുണ്ട്. "എന്നും മലയാളികളുടെ ഓര്‍മയില്‍ തങ്ങി നില്‍കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച മോഹന്‍രാജിന്, മലയാള സിനിമയുടെ "കീരിക്കാടന്‍ ജോസിന്" ആദരാഞ്ജലികൾ," സുരേഷ് ഗോപി കുറിച്ചു.
മലയാളത്തിലെ എക്കാലത്തെയും ലക്ഷണമൊത്ത വില്ലന്‍ എന്നു പ്രേക്ഷകർ വിശേഷിപ്പിച്ച മോഹൻരാജ് അര്‍ത്ഥം, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട്, കാസര്‍കോട് കാദര്‍ഭായ്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ചെങ്കോല്‍, ആറാം തമ്പുരാന്‍, വാഴുന്നോര്‍, പത്രം, നരസിംഹം, നരന്‍, മായാവി തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ മോഹൻരാജ് അഭിനയിച്ചിട്ടുണ്ട്. ഒമ്പത് തമിഴ് ചിത്രങ്ങളിലും 31 തെലുങ്ക് ചിത്രങ്ങളിലും മോഹൻരാജ് അഭിനയിച്ചു. രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും മോഹൻരാജ് വേഷമിട്ടു. ചിറകൊടിഞ്ഞ കിനാവുകൾ ആണ് മോഹൻരാജ് അവസാനം അഭിനയിച്ച ചിത്രം.
Read More
- കീരിക്കാടൻ ജോസ് ഇനി ഓർമ; നടൻ മോഹൻരാജ് അന്തരിച്ചു
- ഭ്രമിപ്പിച്ച് ഭ്രമയുഗം; ഹൊറർ സിനിമകളുടെ പട്ടികയിൽ ലോകത്ത് രണ്ടാമത്
- എക്കാലത്തെയും മികച്ച 250 ഇന്ത്യൻ സിനിമകളിതാ; മലയാളത്തിൽ നിന്നും ലിസ്റ്റിൽ ഇടം പിടിച്ച ചിത്രങ്ങൾ ഏതെന്ന് അറിയാമോ?
- ചെലവ് 45 കോടി, ആകെ നേടിയത് 70,000 രൂപ, ഒടിടിയും കൈവിട്ട ചിത്രം; ഇപ്പോൾ കാണാം യൂട്യൂബിൽ
- 150 കോടിയിലേക്കോ? തിയേറ്ററിൽ വിജയ കുതിപ്പുമായി 'എആർഎം;' ബുക്കിങ്ങിൽ മുന്നിൽ
- മോഡലായി വീണ്ടും കാവ്യ, എന്തൊരു ഭംഗിയെന്ന് ആരാധകർ
- സിദ്ദിഖിന് 62-ാം പിറന്നാൾ, വാപ്പച്ചിക്ക് പിറന്നാൾ ആശംസകളുമായി മകൻ
- 'ഇതാണ് നുമ്മ പറഞ്ഞ നടൻ;' വിനായകനൊപ്പം മമ്മൂട്ടി; ലൊക്കേഷൻ ചിത്രം ഏറ്റെടുത്ത് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us