/indian-express-malayalam/media/media_files/dmDqvY5xteIagAj7FfmE.jpg)
കത്രീന കൈഫ്, വിജയ് സേതുപതി
ഗ്ലാമറസ് വേഷങ്ങളിൽ മാത്രം കാണപ്പെട്ടിരുന്ന ബോളിവുഡ് താരം കത്രീന കൈഫ്​, അടുത്തിടെ തന്റെ സ്ഥിരം കഥാപാത്രങ്ങളിൽ നിന്ന് പുറത്തുകടന്ന് ഒരു വ്യത്യസ്ത വേഷത്തിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ, ഈ തിരഞ്ഞെടുപ്പുകളോടുള്ള തൻ്റെ പ്രതിബദ്ധത താരം വെളിപ്പെടുത്തി. ശ്രീരാം രാഘവൻ സംവിധാനം ചെയ്ത 'മേറി ക്രിസ്മസി'ലെ വേഷത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു കത്രീന.
വിജയ് സേതുപതി നായകനായ ചിത്രത്തിൽ, സ്ഥിരം കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു വേഷമാണ് കത്രീന കൈഫ് അവതരിപ്പിച്ചത്. "എനിക്ക് എന്നെത്തനെ ഒരു പുതിയ വേഷത്തിൽ അവതരിപ്പിക്കണമായിരുന്നു. എന്റെ കഥാപാത്രങ്ങൾ കൂടുതൽ ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ചില സാഹചര്യങ്ങളിൽ, എനിക്ക് എന്നെത്തന്നെ ബോറടിക്കും.
എനിക്കു തന്നെ എന്നെ ബോറടിക്കുമെങ്കിൽ, പ്രേക്ഷകരുടെ കാര്യം പറയേണ്ടല്ലേ. എനിക്കുറപ്പുണ്ട്, അവർക്കും ആവർത്തനം അനുഭവപ്പെടും. ഇതെന്റെ ഭാവി പ്രവചിക്കുമെന്ന് കരുതുന്നില്ല. ചിലപ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്, 'ഈ നിമിഷത്തിൽ എനിക്ക് സന്തോഷം തോന്നുന്നുണ്ടോ?' എന്ന്. ഇത് ഒരു തരത്തിൽ പരിവർത്തനത്തിൻ്റെ കാലഘട്ടമാണ്. നാമെല്ലാവരും പരിണമിക്കുകയും മാറുകയും വേണം. സിനിമയിൽ വന്ന 19 വയസ്സുകാരിയല്ല ഞാൻ," കത്രീന കൈഫ് പറഞ്ഞു.
വിജയ് സേതുപതിക്കൊപ്പം ആദ്യമായി കത്രീന അഭിനയിച്ച ചിത്രമാണ് മെറി ക്രസ്മസ്. മികച്ച പ്രേക്ഷക- നിരൂപക പ്രശംസയാണ് ചിത്രം നേടിയത്. സ്ഥിരം ബോളിവുഡ് മസാല ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ചിത്രമായിരുന്നു മെറി ക്രിസ്മസ്. സൽമാൻ ഖാനൊപ്പം കത്രീന അഭിനയിച്ച ടെഗർ 3-യും മകച്ച വിജയമാണ് തിയേറ്ററിൽ നേടിയത്.
Read More Entertainment Stories Here
- 'ഇല്ലോളം വൈകിയാലും തേടിയെത്തി;' 2015ലെ സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു
- ജഗതിയുടെ മുണ്ടൂർ ബോയ്സ് മുതൽ ചിദംബരത്തിന്റെ അപരൻ വരെ; ട്രോളിൽ നിറഞ്ഞ് മഞ്ഞുമ്മൽ ബോയ്സ്
- ലാൽ നിന്റെ കൂടെയുണ്ടായിരുന്നോ?; ഷൂട്ട് കഴിഞ്ഞെത്തുന്ന മമ്മൂട്ടിയോട് ആ പിതാവ് സ്ഥിരമായി തിരക്കിയിരുന്ന കാര്യം
- മമ്മൂട്ടി ചെമ്പിലെ വീട്ടിലെത്തിയപ്പോൾ; ഒരു പഴയകാല വീഡിയോ
- ക്യൂട്ട് ഭാവങ്ങളുമായി റാഹ; വൈറലായി ചിത്രങ്ങൾ
- അംബാനി കല്യാണത്തിൽ ഒന്നിച്ച് ഷാരൂഖും സൽമാനും ആമിറും; നൃത്തം ചെയ്തത് ഈ സൗത്തിന്ത്യൻ ഗാനത്തിന്
- എന്റെ മോൻ സ്മാർട്ടാ, അതാ കൂടെ പോന്നത്; സുപ്രിയയെക്കുറിച്ച് മല്ലിക
- പൂ ചോദിച്ചപ്പോൾ പൂന്തോട്ടം നൽകി മഞ്ഞുമ്മൽ ബോയ്സ്; ആരാധിക ഹാപ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us