scorecardresearch

'ഇല്ലോളം വൈകിയാലും തേടിയെത്തി;' 2015ലെ സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു

ചലച്ചിത്ര മേഖലയിലെ മികച്ച പ്രതിഭകളെ ആദരിച്ച് തമിഴ്നാട് സർക്കാർ, 2015 വർഷത്തിലെ അവാർഡുകൾ പ്രഖ്യാപിച്ചു

ചലച്ചിത്ര മേഖലയിലെ മികച്ച പ്രതിഭകളെ ആദരിച്ച് തമിഴ്നാട് സർക്കാർ, 2015 വർഷത്തിലെ അവാർഡുകൾ പ്രഖ്യാപിച്ചു

author-image
Entertainment Desk
New Update
Aravind Swamy

ചിത്രം: തനി ഒരുവൻ/അരവിന്ദ് സ്വാമി

2015 വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. 2024 മാർച്ച് 6ന് ടി.എൻ.രാജരത്നം കലൈഅരങ്ങിൽ നിശ്ചയിച്ചിരിക്കുന്ന അവാർഡുദാന ചടങ്ങ്, ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പ് മന്ത്രി എം.പി.സ്വാമിനാഥൻ നിർവഹിക്കും.

Advertisment

മോഹൻരാജ സംവിധാനം ചെയ്ത് ജയം രവി, അരവിന്ദ് സ്വാമി, നയൻതാര തുടങ്ങിയ താരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച "തനി ഒരുവൻ" മികച്ച ചിത്രമായി തിരഞ്ഞെടുത്തു. "ഇരുധി സുട്രും" എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മാധവൻ മികച്ച നടനായി. 36 വയതിനിലെ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ ജ്യോതിക മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

2015ൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായ തനി ഒരുവനിലെ പ്രകടനത്തിൽ അരവിന്ദ് സ്വാമി മികച്ച വില്ലനായി തിരഞ്ഞെടുക്കപ്പെട്ടു. ഇരുധി സുട്രും എന്ന ചിത്രത്തിലൂടെ സുധാ കൊങ്കര മികച്ച സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ടു.

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് 2015 വിജയികൾ

  • മികച്ച ചിത്രം: ഒന്നാം സമ്മാനം - തനി ഒരുവൻ
  • മികച്ച ചിത്രം: രണ്ടാം സമ്മാനം - പസംഗ 2
  • മികച്ച ചിത്രം: മൂന്നാം സമ്മാനം - പ്രഭ
  • മികച്ച ചിത്രം: പ്രത്യേക സമ്മാനം - ഇരുധി സുട്രും
  • സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള മികച്ച ചിത്രം: പ്രത്യേക സമ്മാനം - 36 വയതിനിലെ
  • മികച്ച നടൻ : ആർ മാധവൻ (ഇരുധി സുട്രും)
  • മികച്ച നടി : ജ്യോതിക (36 വയതിനിലെ)
  • മികച്ച നടൻ : പ്രത്യേക പുരസ്കാരം - ഗൗതം കാർത്തിക് (വെയ് രാജ വായ്)
  • മികച്ച നടി : പ്രത്യേക പുരസ്കാരം - റിതിക സിംഗ് (ഇരുധി സുട്രും)
  • മികച്ച വില്ലൻ : അരവിന്ദ് സ്വാമി (തനി ഒരുവൻ)
  • മികച്ച ഹാസ്യ നടൻ : സിംഗപ്പുലി (അഞ്ചുക്ക് ഒന്ന്)
  • മികച്ച ഹാസ്യ നടി : ദേവദർശിനി (തിരുട്ടു കല്യാണം, 36 വയതിനിലെ)
  • മികച്ച സഹനടൻ : തലൈവാസൽ വിജയ് (അപൂർവ മഹാൻ)
  • മികച്ച സഹനടി : ഗൗതമി (പാപനാശം)
  • മികച്ച സംവിധായിക : സുധ കൊങ്ങര (ഇരുധി സുട്രും)
  • മികച്ച കഥാകൃത്ത് : മോഹൻ രാജ (തനി ഒരുവൻ)
  • മികച്ച സംഭാഷണ രചയിതാവ് : ആർ ശരവണൻ (കത്തുക്കുട്ടി)
  • മികച്ച സംഗീത സംവിധായകൻ : ജിബ്രാൻ (ഉത്തമ വില്ലൻ, പാപനാശം)
  • മികച്ച ഗാനരചയിതാവ് : വിവേക് ​​(36 വയതിനിലെ)
  • മികച്ച പിന്നണി ഗായകൻ (പുരുഷൻ) : ഗാന ബാല (വെയ് രാജ വായ്)
  • മികച്ച പിന്നണി ഗായിക (സ്ത്രീ) : കൽപന രാഘവേന്ദർ (36 വയതിനിലെ)
  • മികച്ച ഛായാഗ്രാഹകൻ : റാംജി (തനി ഒരുവൻ)
  • മികച്ച സൗണ്ട് ഡിസൈനർ : എഎൽ തുക്കാറാം, ജെ മഹേശ്വരൻ (തക്ക തക്ക)
  • മികച്ച എഡിറ്റർ : ഗോപി കൃഷ്ണ (തനി ഒരുവൻ)
  • മികച്ച കലാസംവിധായകൻ : പ്രഭാഹരൻ (പസംഗ 2)
  • മികച്ച സ്റ്റണ്ട് കോർഡിനേറ്റർ : ടി രമേഷ് (ഉത്തമ വില്ലൻ)
  • മികച്ച കൊറിയോഗ്രാഫർ : ബൃന്ദ (തനി ഒരുവൻ)
  • മികച്ച മേക്കപ്പ് : ശബരി ഗിരീശൻ (36 വയതിനിലെ, ഇരുധി സൂട്രും)
  • മികച്ച വസ്ത്രാലങ്കാരം : വാസുകി ഭാസ്കർ (മായ)
  • മികച്ച ബാലതാരം : മാസ്റ്റർ നിശേഷ്, ബേബി വൈഷ്ണവി (പസംഗ 2)
  • മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പുരുഷൻ) : ഗൗതം കുമാർ (36 വയതിനിലെ)
  • മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (സ്ത്രീ) : ആർ ഉമാ മഹേശ്വരി (ഇരുധി സുട്രും)
Advertisment

1967ൽ ആരംഭിച്ച തമിഴ്നാട് ചലച്ചിത്ര അവാർഡുകൾ 2008ൽ നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് 2017ലാണ് അവാർഡുകൾ വീണ്ടും പുനരാരംഭിച്ചത്. 2009-നും 2014-നും ഇടയിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്ക് ഈ കാലയളവിൽ പുരസ്കാരങ്ങൾ സമ്മാനിച്ചിരുന്നു. ഇതോടെയാണ് 2015-2016ൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്ക് ആദരവ് നൽകാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്.

Read More Entertainment Stories Here

Aravind Swamy Jyothika Madhavan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: