scorecardresearch

പൂജ്യത്തിൽ നിന്നു തുടങ്ങിയാലും അധ്വാനിച്ചാൽ എന്തും നേടാമെന്ന് പഠിപ്പിച്ച മനുഷ്യൻ നിങ്ങളാണ്: സൂര്യയോട് കാർത്തി

49-ാം ജന്മദിനം ആഘോഷിച്ച് സൂര്യ; ചേട്ടന് ആശംസകളുമായി അനിയൻ

49-ാം ജന്മദിനം ആഘോഷിച്ച് സൂര്യ; ചേട്ടന് ആശംസകളുമായി അനിയൻ

author-image
Entertainment Desk
New Update
Suriya Birthday Karthi

തമിഴകത്തെ സൂപ്പർതാരങ്ങളിലൊരാളാണ് സൂര്യ. നടിപ്പിൻ നായകൻ എന്നറിയപ്പെടുന്ന സൂര്യയുടെ യഥാർത്ഥ പേര് ശരവണൻ സൂര്യ ശിവകുമാർ എന്നാണ്. 'നേർക്കു നേർ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സൂര്യയെ ശ്രദ്ധേയനാക്കിയത് 2001 ൽ ബാലാ സംവിധാനം ചെയ്ത 'നന്ദ' എന്ന ചിത്രമായിരുന്നു. ഇന്ന് തമിഴകത്തെ അനിഷേധ്യമായ താരസാന്നിധ്യമാണ് സൂര്യ.

Advertisment

സൂര്യയുടെ 49-ാം ജന്മദിനമാണ് ഇന്ന്. ചേട്ടന് ആശംസകൾ നേർന്ന് നടനും സഹോദരനുമായ കാർത്തി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

"പൂജ്യത്തിൽ നിന്ന് തുടങ്ങിയാലും പ്രതിബദ്ധതയിലൂടെയും കഠിനാധ്വാനത്തിലൂടെയും എന്തും പഠിക്കാനും നേടാനും കഴിയുമെന്ന് എന്നെ പഠിപ്പിച്ച മനുഷ്യന് ജന്മദിനാശംസകൾ. സമൂഹത്തിൽ ഇത്രയധികം സ്നേഹം പകരുന്ന പ്രിയപ്പെട്ട ആരാധകർക്കും ഒരുപാട് സ്നേഹം," എന്നാണ് കാർത്തി കുറിച്ചത്. 

സിനിമാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് തന്നെയാണ് സൂര്യ കാർത്തി സഹോദരന്മാരുടെ വരവ്. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യയും കാർത്തിയും ബ്രിന്ദയും. ആൺമക്കൾ രണ്ടുപേരും അച്ഛന്റെ വഴിയെ അഭിനയരംഗത്തേക്ക് എത്തിയപ്പോൾ ബ്രിന്ദ തിളങ്ങിയത് സംഗീതലോകത്താണ്. 

Advertisment

മണിരത്നം നിര്‍മിച്ച് വസന്ത് സംവിധാനം ചെയ്ത നേര്‍ക്കുനേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ അഭിനയരംഗത്തെത്തുന്നത്. ഇളയദളപതി വിജയ്ക്കൊപ്പമായിരുന്നു അരങ്ങേറ്റം. ബാല സംവിധാനം ചെയ്ത നന്ദയാണ് സൂര്യയുടെ കരിയറില്‍ വഴിത്തിരിവാകുന്നത്. ഈ ചിത്രത്തിന് തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. മൗനം പേസിയതേ, കാക്ക കാക്ക, പിതാമഹന്‍, ഗജനി, അയൻ, വാരണം ആയിരം, സിങ്കം, സിങ്കം 2 തുടങ്ങിയ ചിത്രങ്ങളിലൂടെ സൂര്യ തമിഴകത്തെ മികച്ച നടന്മാരില്‍ ഒരാളായി. 2006 ലെ ജ്യോതികയോടൊപ്പം സില്ലനു ഒരു കാതൽ എന്ന ചിത്രത്തിനു ശേഷം ജ്യോതികയെ വിവാഹം കഴിക്കുകയും ചെയ്തു. 

ചേട്ടനു പിറകെ കാർത്തിയും അഭിനയരംഗത്തേക്ക് എത്തുന്നത് 2007-ൽ മികച്ച വിജയം നേടിയ 'പരുത്തിവീരൻ' എന്ന ചിത്രത്തിലൂടെയായിരുന്നു. 'ആയിരത്തിൽ ഒരുവൻ', 'പൈയ്യ', 'നാൻ മഹാൻ അല്ല', 'സിരുതെയ്‌', കൈദി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്ത് തന്റെ സ്ഥാനം ഉറപ്പിച്ച അഭിനേതാവാണ് കാർത്തി.

Read More

Suriya Jyothika

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: