/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/09/24/karam-review-rating-2025-09-24-18-57-18.jpg)
Karam Movie Review & Rating
Karam Movie Review & Rating: വിനീത് ശ്രീനിവാസൻ തൻ്റെ പതിവ് ശൈലിയിൽ നിന്ന് മാറി ഒരു ത്രില്ലർ ഴോണറിൽ ഒരുക്കിയ ചിത്രമാണ് 'കരം'. 'തിര'യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ എന്ന പ്രതീക്ഷ നൽകികൊണ്ട് തിയേറ്ററിലെത്തിയ ചിത്രം, ത്രില്ലടിപ്പിക്കുന്ന കാഴ്ചാനുഭവം നൽകുന്നതിൽ പരാജയപ്പെടുകയാണ്.
പരാജയപ്പെട്ട ഒരു മിഷൻ്റെ പേരിൽ കോർട്ട് മാർഷലിന് വിധേയനാവേണ്ടി വന്ന മുൻ പട്ടാളക്കാരനാണ് ദേവ് മഹേന്ദ്രൻ. അച്ഛനുമായുള്ള പ്രശ്നങ്ങൾ, ആദ്യ പ്രണയത്തിലെ ദുരന്തം എന്നിവയൊക്കെ ആദ്യ പകുതിയിൽ കടന്നുപോകുന്നു. വർഷങ്ങൾക്കിപ്പുറം ഭാര്യ താരയ്ക്കും മകനുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്ന ദേവ്, ഭാര്യയുടെ കോൺഫറൻസിനായി ലെനാർക്കോ എന്ന വിദേശ രാജ്യത്ത് എത്തുന്നു. അവിടെ വെച്ച് അപ്രതീക്ഷിതമായി ദേവ് ഒരു വലിയ പ്രശ്നത്തിൽ അകപ്പെടുന്നു. ഈ പ്രതിസന്ധികളെ മറികടക്കാൻ ദേവിനും കുടുംബത്തിനും സാധിക്കുമോ എന്നതാണ് 'കരം' പറയുന്നത്.
Also Read: റാണിയുടെ മുടി ശരിയാക്കി, സാരിത്തുമ്പ് ഉയർത്തി പിടിച്ച് ഷാരൂഖ്; റിയൽ ജെന്റിൽമാൻ എന്ന് ആരാധകർ
ദേവ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുകയും തിരക്കഥ ഒരുക്കുകയും ചെയ്തത് നോബിൾ ബാബു തോമസ് ആണ്. ഓഡ്രി മിറിയം, രേഷ്മ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്‍റണി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഭിനേതാക്കൾ തങ്ങൾക്ക് ലഭിച്ച റോളുകൾ മോശമില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ചും ചിത്രത്തിലുണ്ട്. പക്ഷേ, ഇവാൻ ആശാന്റെ വില്ലൻ വേഷം വേണ്ടത്ര ഏശിയില്ല, പ്രേക്ഷകരിൽ ഒരു ചലനവും ഉണ്ടാക്കാതെ പോവുകയാണ് ഈ ദുർബല കഥാപാത്രം.
Also Read: ഈ ആഴ്ച ഒടിടിയിലേക്ക് എത്തുന്ന 7 മലയാള ചിത്രങ്ങൾ
നിർഭാഗ്യവശാൽ, ചിത്രത്തിൻ്റെ ഏറ്റവും വലിയ പോരായ്മയായി തോന്നിയത് ദുർബലവും ഡെപ്ത്ത് ഇല്ലാത്തതുമായ തിരക്കഥയാണ്. കഥാപാത്രങ്ങളുടെ നിർമ്മിതിയിലോ കഥാപരിസരങ്ങളിലോ ഒരു കെട്ടുറപ്പില്ലായ്മ അനുഭവപ്പെടുന്നു. ഇത് കാരണം കഥാപാത്രങ്ങളുമായി പ്രേക്ഷകർക്ക് വൈകാരികമായ ഒരു അടുപ്പം സ്ഥാപിക്കാൻ സാധിക്കുന്നില്ല. 'ബ്ലഡി ഇമോഷണൽ' ആയ ഇന്ത്യക്കാർ എന്ന് പലകുറി ചിത്രത്തിൽ പറയുന്നുണ്ടെങ്കിലും കരത്തിൽ മിസ്സാവുന്നത് ആ ഇമോഷണൽ കണക്ഷൻ തന്നെയാണ്. ത്രില്ലർ ചിത്രത്തിന് ആവശ്യമായ ആകാംക്ഷ നിലനിർത്താനും തിരക്കഥയ്ക്ക് കഴിയുന്നില്ല. നായകന് ഹീറോ പരിവേഷം നൽകാനായി ചേർത്ത ചില രംഗങ്ങളും അനാവശ്യമായി തോന്നി.
Also Read: അരവിന്ദിന് വധു സ്നേഹ; മകന്റെ വിവാഹ വാർത്ത പങ്കിട്ട് വേണുഗോപാൽ
തിരക്കഥ പരാജയപ്പെടുമ്പോഴും ചിത്രത്തിൻ്റെ സാങ്കേതിക വശങ്ങൾ മികച്ചുനിൽക്കുന്നുണ്ട്. ജോമോൻ ടി. ജോൺൻ്റെ സിനിമോട്ടോഗ്രാഫി ശ്രദ്ധേയമാണ്. മനോഹരമായ ലൊക്കേഷനുകളും മികച്ച എഡിറ്റിംഗും കാഴ്ചയ്ക്ക് ഫ്രഷ്‌നസ് നൽകുന്നു. ഷാൻ റഹ്മാൻ്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ശരാശരി നിലവാരം പുലർത്തുന്നു. എന്നാൽ, ഈ സാങ്കേതിക മികവുകൾക്കൊന്നും ദുർബലമായ തിരക്കഥയെ രക്ഷിക്കാൻ സാധിക്കുന്നില്ല.
വിനീത് ശ്രീനിവാസൻ തൻ്റെ പതിവ് രീതിയിൽ നിന്നും മാറി ചിന്തിക്കാൻ തയ്യാറായതിൻ്റെ ഫലമാണ് 'കരം'. ഈ പുതിയ ചുവടുമാറ്റം ഒരു പോസിറ്റീവ് കാര്യമായി കാണാമെങ്കിലും, സിനിമയുടെ മൊത്തത്തിലുള്ള അനുഭവം ശരാശരി നിലവാരം മാത്രമാണ് പുലർത്തുന്നത്.
Also Read: നീയില്ലാതെ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നു നിം; നിമിഷിനെ പ്രശംസിച്ച് അഹാന കൃഷ്ണ
വിശാഖ് സുബ്രഹ്മണ്യത്തിൻ്റെ മെറിലാൻഡ് സിനിമാസും വിനീത് ശ്രീനിവാസൻ്റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മാറി ചിന്തിക്കാൻ സംവിധായകൻ ശ്രമിച്ചെങ്കിലും, ഓർത്തുവെക്കാൻ കഴിയുന്നതോ പ്രേക്ഷകരെ ആകാംഷയോടെ പിടിച്ചിരുത്തുന്നതോ ആയ കാര്യങ്ങളൊന്നും 'കരം' സമ്മാനിക്കുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ, ഒരുതവണ കണ്ടിരിക്കാവുന്ന ഒരു ആവറേജ് ചിത്രം എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം.
Also Read: വർഷത്തിൽ 125 ദിവസം അവധിയെടുക്കും: അക്ഷയ് കുമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.