scorecardresearch

അരവിന്ദിന് വധു സ്നേഹ; മകന്റെ വിവാഹ വാർത്ത പങ്കിട്ട് വേണുഗോപാൽ

ജി. വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനാകുന്നു. നടിയും നർത്തകിയുമായ സ്നേഹ അജിത്ത് ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു

ജി. വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനാകുന്നു. നടിയും നർത്തകിയുമായ സ്നേഹ അജിത്ത് ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു

author-image
Entertainment Desk
New Update
Aravind Venugopal engaged

പ്രശസ്ത ഗായകൻ ജി. വേണുഗോപാലിന്റെ മകനും പിന്നണി ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനാകുന്നു. നടിയും നർത്തകിയും മോഡലുമായ സ്നേഹ അജിത്ത് ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകൾ കഴിഞ്ഞ വിവരം ജി. വേണുഗോപാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

Advertisment

Also Read: വർഷത്തിൽ 125 ദിവസം അവധിയെടുക്കും: അക്ഷയ് കുമാർ

വേണുഗോപാലിന്റെ കുറിപ്പ്

മകനും മരുമകൾക്കും ആശംസകൾ അറിയിച്ചുകൊണ്ട് വേണുഗോപാൽ കുറിച്ചത് ഇങ്ങനെ: "അരവിന്ദിൻ്റെ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി എത്തുന്നു. ഞങ്ങൾക്ക് ഒരു മകൾ കൂടി. സ്നേഹ. കല്യാണ തീയതിയും മറ്റ് കാര്യങ്ങളും വഴിയേ അറിയിക്കാം. ഇതേ ഇടത്തിലൂടെ." അരവിന്ദിന്റെയും സ്നേഹയുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഈ സന്തോഷ വാർത്ത പങ്കുവെച്ചത്.

അച്ഛന്റെ പാത പിന്തുടർന്ന് സംഗീത ലോകത്ത് ശ്രദ്ധേയനായ വ്യക്തിയാണ് അരവിന്ദ് വേണുഗോപാൽ. 'ദി ട്രെയ്ൻ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ചത്. കപ്പ ടിവിയിലെ 'മ്യൂസിക് മോജോ' എന്ന പരിപാടിയിലെ കവർ സോങ്ങുകളിലൂടെ അരവിന്ദ് ശ്രദ്ധ നേടിയിരുന്നു.

Also Read: നീയില്ലാതെ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നു നിം; നിമിഷിനെ പ്രശംസിച്ച് അഹാന കൃഷ്ണ

Advertisment

'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ഒരു പാട്ട് സീനിൽ അരവിന്ദ് പാടി അഭിനയിച്ചിട്ടുണ്ട്. കൂടാതെ, നത്തോലി ഒരു ചെറിയ മീനല്ല, ഏയ്ഞ്ചൽസ്, മൈ ലൈഫ് പാർട്ണർ, സൺഡേ ഹോളിഡേ, ലൂക്ക, ഹൃദയം, മധുര മനോഹര മോഹം, എങ്കിലും ചന്ദ്രികേ തുടങ്ങിയ നിരവധി മലയാള സിനിമകളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. മൺസൂൺ രാഗ എന്ന ചിത്രത്തിലൂടെ അദ്ദേഹം കന്നഡയിലും അരങ്ങേറിയിട്ടുണ്ട്.

Also Read:  സുജാതയ്ക്ക് പിന്നാലെ ശ്വേത മോഹനും കലൈമാമണി പുരസ്കാരം

അരവിന്ദിന്റെ പ്രതിശ്രുത വധുവായ സ്നേഹ അജിത്ത് ക്ലാസിക്കൽ ഡാൻസറും മോഡലുമാണ്. മമ്മൂട്ടിയുടെ ‘ബസൂക്ക’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ സ്നേഹ അഭിനയിച്ചിട്ടുണ്ട്.

Also Read: ഈ ആഴ്ച ഒടിടിയിലേക്ക് എത്തുന്ന 7 മലയാള ചിത്രങ്ങൾ

Singer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: