/indian-express-malayalam/media/media_files/2024/11/14/bqyhN1wOYil0ySxzBN7P.jpg)
Kanguva Record OTT Sale
Kanguva OTT Release: സൂര്യയും ബോബി ഡിയോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കങ്കുവ ഇന്ന് തിയേറ്ററുകളിലെത്തി. സമ്മിശ്ര പ്രതികരണങ്ങളാണ് ഈ ആക്ഷൻ ഡ്രാമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം തിയേറ്ററിൽ കയ്യടി നേടുമ്പോൾ ചിത്രത്തിന്റെ ഡിജിറ്റൽ റിലീസിനെക്കുറിച്ചുള്ളൊരു പ്രധാനപ്പെട്ട അപ്ഡേറ്റ് കൂടി പുറത്തുവന്നിരിക്കുകയാണ്.
ഏകദേശം ₹300–350 കോടി ബജറ്റിലാണ് കങ്കുവ ഒരുക്കിയിരിക്കുന്നത്. ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമകളിലൊന്നായി മാറിയിരിക്കുകയാണ് കങ്കുവ. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിഷ പടാനി, നടരാജൻ സുബ്രഹ്മണ്യം, കെ എസ് രവികുമാർ, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യ ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
2019 ലാണ് ചിത്രം ആദ്യമായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പിന്നീട് ചിത്രം വൈകുകയായിരുന്നു. ചരിത്രാതീത കാലഘട്ടത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുന്നതിനായി ഏഴ് രാജ്യങ്ങളിലായാണ് കങ്കുവ ചിത്രീകരിച്ചത്. 10,000 ആളുകൾ അണിനിരക്കുന്ന ഏറ്റവും വലിയ യുദ്ധ സീക്വൻസുകളിൽ ഒന്നും കങ്കുവയിൽ കാണാം.
റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം ആമസോൺ പ്രൈം വീഡിയോ നേടിയത്. 100 കോടി രൂപ എന്ന റെക്കോർഡ് തുകയ്ക്ക് ആണ് ആമസോൺ കങ്കുവയുടെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഡിജിറ്റൽ, ഓഡിയോ, സാറ്റലൈറ്റ്, വിതരണം എന്നിവയുടെ അവകാശങ്ങൾ ഉൾപ്പെടെ 500 കോടിയിലധികം രൂപയാണ് ചിത്രത്തിൻ്റെ പ്രീ-റിലീസ് ബിസിനസ്സ് എന്നാണ് റിപ്പോർട്ട്.
ചിത്രം തിയേറ്ററിൽ ആറാഴ്ച തികയുമ്പോൾ കങ്കുവ ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഡിസംബർ അവസാനവാരത്തോടെ ചിത്രം ഒടിടിയിൽ എത്താനാണ് സാധ്യത. എന്നാൽ ഇക്കാര്യത്തിൽ, ആമസോൺ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
Read More
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
- നയൻതാര വിഘ്നേശ് വിവാഹം; ശ്രദ്ധേയമായി ഡോക്യുമെൻ്ററിയുടെ ട്രെയിലർ പോസ്റ്റർ
- ഫ്രഷ് കഥയുണ്ടോ, ഞാൻ കഥ കേൾക്കാം; എഴുത്തുകാരെ ക്ഷണിച്ച് പ്രഭാസ്
- അമ്മയുടെ കാർബൺ കോപ്പി തന്നെ; വൈറലായി റാഹയുടെ ചിത്രങ്ങൾ
- ഒരാൾ ഗൗരവക്കാരനും ശാന്തനും, മറ്റേയാൾ ബബ്ലിയും കുസൃതിയും; കാജോൾ- അജയ് ദേവ്ഗൺ പ്രണയം സംഭവിച്ചതിങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.