scorecardresearch

ഒരാൾ ഗൗരവക്കാരനും ശാന്തനും, മറ്റേയാൾ ബബ്ലിയും കുസൃതിയും; കാജോൾ- അജയ് ദേവ്ഗൺ പ്രണയം സംഭവിച്ചതിങ്ങനെ

ഹൽചുൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് കാജോൾ- അജയ് ദേവ്ഗൺ പ്രണയം പൂവിട്ടത്. ആ ഓർമകൾ പങ്കിടുകയാണ് ചിത്രത്തിന്റെ സംവിധായകൻ അനീസ് ബസ്മി

ഹൽചുൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് കാജോൾ- അജയ് ദേവ്ഗൺ പ്രണയം പൂവിട്ടത്. ആ ഓർമകൾ പങ്കിടുകയാണ് ചിത്രത്തിന്റെ സംവിധായകൻ അനീസ് ബസ്മി

author-image
Entertainment Desk
New Update
kajol ajay devgn love story

കാജോൾ, അജയ് ദേവ്ഗൺ

ബോളിവുഡിലെ പ്രിയപ്പെട്ട ദമ്പതികളാണ് അജയ് ദേവ്ഗണും കാജോളും. അനീസ് ബസ്മി സംവിധാനം ചെയ്ത ഹൽചുൽ എന്ന  ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടത്. ആ പരിചയം പിന്നീട് പ്രണയമായി മാറി. കാജോൾ- അജയ് ദേവ്ഗൺ പ്രണയത്തെ കുറിച്ച് സംവിധായകൻ  അനീസ് ബസ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

Advertisment

"പരസ്പരം ഇഷ്ടമാണെന്നു പറയാതെ തന്നെ അവർ പ്രണയത്തിലാവുകയായിരുന്നു," എന്നാണ് കാജോൾ- ദേവ്ഗൺ ബന്ധത്തെ കുറിച്ച് അനീസ് ബസ്മി പറയുന്നത്. ഹൽചുലിന്റെ ലൊക്കേഷനിലാണ് കാജോളും അജയ് ദേവ്ഗണും തമ്മിലുള്ള പ്രണയം മൊട്ടിട്ടത്. അതിനുശേഷം, പ്യാർ തോ ഹോനാ ഹി താ (1998) എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു അഭിനയിച്ചു. ഈ ചിത്രത്തിന്റെയും സംവിധായകൻ അനീസ് ബസ്മി ആയിരുന്നു. ഈ ചിത്രത്തിൽ അനീസ് ബസ്മി വീണ്ടും കാജോളിനും ദേവ്ഗണിനുമൊപ്പം പ്രവർത്തിക്കുകയും അവരുടെ വൈരുദ്ധ്യമുള്ള വ്യക്തിത്വങ്ങൾ ഒരുമിച്ച് വരുന്നത് നിരീക്ഷിക്കുകയും ചെയ്തു.

“അവരോടൊപ്പം പ്രവർത്തിച്ചത് നല്ലൊരു അനുഭവമായിരുന്നു. അവർ പ്രണയത്തിലായതിലും  വിവാഹിതരായതിലും ഞാൻ വളരെ സന്തുഷ്ടനാണ്. അവർ വിജയകരമായൊരു ദാമ്പത്യം നയിക്കുന്നു. അവർ രണ്ടും വ്യത്യസ്തരായ ആളുകളാണ്. അജയ് വളരെ ഗൗരവക്കാരനാണ്. എന്നിരുന്നാലും, അദ്ദേഹം സ്വയം അങ്ങനെ ചിത്രീകരിക്കുന്നതാണ്. എന്നാൽ അദ്ദേഹത്തിന്റേതായ തമാശകളൊക്കെയുണ്ട്. പക്ഷേ, മിക്കപ്പോഴും അദ്ദേഹം ശാന്തനാണ്. മറുവശത്ത്, കജോൾ വളരെ ബബ്ലിയാണ്, അവൾ ഒരുപാട് കുസൃതികൾ ചെയ്യുന്നു. അവർ ഒന്നും പറയാതെ തന്നെ അവർ തമ്മിൽ ഇഷ്ടമാണെന്ന് എനിക്ക് മനസ്സിലായി. അവർ വിവാഹിതരായതിൽ ഞാൻ വളരെ സന്തോഷവാനാണ്,” മാഷബിൾ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അനീസ് പറഞ്ഞു.

മുൻപ്, ഹ്യൂമൻസ് ഓഫ് ബോംബെയ്‌ക്ക് നൽകിയ അഭിമുഖത്തിൽ, അജയുമായുള്ള തൻ്റെ പ്രണയത്തെക്കുറിച്ച് കജോൾ തുറന്നുപറഞ്ഞിരുന്നു. ഹൽചുലിൻ്റെ സെറ്റിൽ ആണ് പ്രണയം പൂവിട്ടത് എന്നായിരുന്നു കാജോൾ പറഞ്ഞത്. “ഞാൻ ആരുടെയോ കൂടെ പോകുമായിരുന്നു, ആ സമയത്ത് അവനും ആരുടെയോ കൂടെ ആയിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ ചെയ്തു, അവിടെ നിന്ന് ഞങ്ങൾ സുഹൃത്തുക്കളായി. ഞങ്ങൾ സംസാരിക്കാൻ തുടങ്ങി, സുഹൃത്തുക്കളായി. പിന്നീട് ഞാൻ ബ്രേക്കപ്പായി, വൈകാതെ അവനും. പിന്നീട് ഞങ്ങളുടെ സൗഹൃദം സുഹൃത്ത് എന്നതിൽ നിന്നും അൽപ്പം കൂടി  വളർന്നു."

Advertisment

നാല് വർഷത്തെ ഡേറ്റിംഗിന് ശേഷം 1999ൽ  കാജോളും അജയ് ദേവ്ഗണും വിവാഹിതരായി. നൈസ, യുഗ് എന്നിങ്ങനെ രണ്ടു മക്കളാണ് ദമ്പതികൾക്ക്.  

Read More

Ajay Devgan Kajol

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: