Emergency latest trailer: ഇന്ത്യൻ ചരിത്രത്തിൻ്റെ ഇരുണ്ട താളുകളിലേക്ക് ആഴത്തിൽ ഇറങ്ങുമെന്ന് വാഗ്ദാനം ചെയ്തു കൊണ്ട് കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന എമർജെൻസിയുടെ രണ്ടാമത്തെ ട്രെയിലറുമെത്തി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നടപടികളുടെ അനന്തരഫലങ്ങളിലേക്കാണ് ചിത്രം വെളിച്ചം വീശുന്നതെന്നാണ് റിപ്പോർട്ട്.
ഏതാനും മാസങ്ങളായി തന്റെ സംവിധാന സംരംഭമായ എമെർജെൻസിയുടെ പണിതിരക്കുകളിലാണ് കങ്കണ. ചിത്രത്തിൽ ഇന്ദിരാഗാന്ധിയെ അവതരിപ്പിക്കുന്നതും കങ്കണയാണ്. പല തവണ റിലീസ് മാറ്റിവച്ച ചിത്രം ഒടുവിൽ ജനുവരി 17ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്.
അനുപം ഖേറാണ് ചിത്രത്തിൽ ജയപ്രകാശ് നാരായണായി എത്തുന്നത്. മഹിമ ചൗധരി, സതീഷ് കൗശിക് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ജിവി പ്രകാശ് കുമാർ ഗാനരചയും സഞ്ചിത് ബൽഹാരയും അങ്കിത് ബൽഹാരയും ചേർന്ന് സംഗീതവും നിർവ്വഹിച്ചു. തിരക്കഥയും സംവിധാനവും കങ്കണ നിർവ്വഹിച്ചു. റിതേഷ് ഷായും സഹായിയായിട്ടുണ്ട്. കങ്കണയുടെ മണികർണിക ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവരാണ് നിർമാതാക്കൾ.
Read More
- ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു: അസഭ്യ പരാമർശങ്ങൾക്ക് ചുട്ടമറുപടിയുമായി ഹണിറോസ്
- എന്തിനാണ് സിനിമകളിൽ ഇത്രയും വയലൻസ്?
- New OTT Release: ഒടിടിയിൽ പുതിയ സിനിമകൾ തിരയുന്നവരാണോ? ഇപ്പോൾ കാണാം 20 ചിത്രങ്ങൾ
- ഞാനൊരു വിവാഹം കഴിച്ചു, പിന്നെ ഡിവോഴ്സായി, ഡിപ്രഷനായി, ഇപ്പോൾ തിരിച്ചെത്തി: അർച്ചന കവി
- 'ഇനി ഇവിടെ ഞാൻ മതി;' ഒടുവിൽ ആ നേട്ടവും സ്വന്തമാക്കി ഉണ്ണി മുകുന്ദന്റെ 'മാർക്കോ'
- പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിൾ ലൂണാർ; ഗംഭീര തിരിച്ചുവരവിനൊരുങ്ങി ജഗതി ശ്രീകുമാർ
- ഒരു വ്യക്തി ദ്വയാർത്ഥ പ്രയോഗത്തിലൂടെ അപമാനിക്കുന്നു; തുറന്നടിച്ച് ഹണി റോസ്
- 31 ദിവസം:1200 കോടി കളക്ഷൻ; ചരിത്രം സൃഷ്ടിച്ച് പുഷ്പ 2
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us