/indian-express-malayalam/media/media_files/68qK1EAE8lWdWrG8m0GB.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനോട് സ്വയം ഉപമിച്ചതിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ വൻ പരിഹാസമാണ് നടി കങ്കണ റണാവത്ത് നേരിട്ടത്. കങ്കണ നേരിട്ട പരിഹാസങ്ങളുടെയും വിമർശനങ്ങളുടെയും വാർത്തകൾ മാധ്യമങ്ങളിൽ ശ്രദ്ധനേടിയതോടെ പ്രസ്താവന കടുപ്പിച്ചിരിക്കുകയാണ് നടി.
ഇൻസ്റ്റഗ്രാമിലൂടെയാണ് കങ്കണയുടെ പ്രതികരണം. "ഒരു കലാകാരനെന്ന നിലയിലും, ദേശീയവാദി എന്ന നിലയിലും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ എനിക്ക് വളരെ അധികം സ്നേഹവും അംഗീകാരവും ലഭിക്കുന്നു. എൻ്റെ അഭിനയം മാത്രമല്ല, സ്ത്രീ ശാക്തീകരണത്തിനായുള്ള എൻ്റെ പ്രവർത്തനങ്ങളും പരക്കെ അഭിനന്ദിക്കപ്പെടുന്നു.
എന്നെ എതിർക്കുന്നവരോട് എനിക്ക് ചോദിക്കാനുള്ളത്, ബിഗ് ബിക്ക് ശേഷം ഞാൻ അല്ലെങ്കിൽ പിന്നെ ആർക്കാണ് ഏറ്റവും കൂടുതൽ സ്നേഹവും ബഹുമാനവും ലഭിക്കുന്നത്? ഖാൻമാർ? കപൂർ? ആർക്കാണ്?​" കങ്കണ പറയുന്നു.
/indian-express-malayalam/media/post_attachments/e73deff30ea2a9dd12ef0cedb97ac5d826916ccf47ea51af91dff5b7f4c6e6e9.jpeg)
അഭിനയത്തിനു പുറമേ രാഷ്ട്രീയത്തിലും സജീവമാകുന്ന കങ്കണ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ പരാമർശമാണ് വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവച്ചത്. ബോളിവുഡിന്റെ ഇതിഹാസ താരം അമിതാഭ് ബച്ചനുമായ തന്നെ സ്വയം ഉപമിച്ചായിരുന്നു താരത്തിന്റെ പ്രസംഗം. പൊതുവേദിയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വളരെ പെട്ടന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാകുകയും താരത്തിനെതിരെ വിമർശനങ്ങൾ ഉയരുകയുമായിരുന്നു.
Kangana's last hit film came in 2015 and after that she gave back to back 15 flops.
— Nimo Tai (@Cryptic_Miind) May 5, 2024
Here she is comparing herself to Amitabh Bachchan 😂😂 pic.twitter.com/fsA4cp9XSm
"രാജ്യമാകെ ആശ്ചര്യപ്പെടുന്നു... ഞാൻ രാജസ്ഥാനിലോ പശ്ചിമ ബംഗാളിലോ ഡൽഹിയിലോ മണിപ്പൂരിലോ പോയാലും വളരെയധികം സ്നേഹവും ബഹുമാനവും ലഭിക്കുമെന്ന് എനിക്കറിയാം. അമിതാഭ് ബച്ചന് ശേഷം ആർക്കെങ്കിലും ഇൻഡസ്‌ട്രിയിൽ ഇത്രയും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നുണ്ടെങ്കിൽ അത് എനിക്കാണെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും," കങ്കണയുടെ പ്രസ്താവന ഇങ്ങനെ.
Read More Entertainment Stories Here
- അവൾ ഒരു മരുമകളല്ല, അച്ഛനോടുള്ള സ്നേഹത്തെപ്പോലും ചിലർ പരിഹാസത്തോടെ കാണുന്നു: മനോജ് കെ. ജയൻ
- 45 വർഷമായി മാതൃകയായി തുടരുന്നവർ; വാപ്പച്ചിയ്ക്കും ഉമ്മയ്ക്കും ആശംസകളുമായി ദുൽഖർ
- 'പരം സുന്ദരി' പാടി മഞ്ജു; എയറിലാക്കി ആരാധകർ
- 'മോനോൻ' ജാതിപ്പേരല്ല, ഞാനിട്ടത്; അച്ഛന് ജാതിപ്പേര് ഇഷ്ടമല്ല: നിത്യ മേനോൻ
- കാഴ്ചയിൽ കലാരഞ്ജിനി, സംസാരത്തിൽ കൽപ്പന, ഭാവങ്ങളിൽ ഉർവശി തന്നെ: മൂന്നമ്മമാരെയും ഓർമിപ്പിക്കുന്ന മകൾ
- രംഗണ്ണന്റെ 'അർമാദം;' ആവേശത്തിലെ വീഡിയോ ഗാനം പുറത്തിറക്കി
- അഹാനയ്ക്കു മുന്നെ വിവാഹിതയാവാനൊരുങ്ങി ദിയ; വൈകാതെ മിസ്സിസ്സ് കണ്ണമ്മയാവുമെന്ന് വെളിപ്പെടുത്തൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us