scorecardresearch

അഞ്ചു വർഷത്തിനു ശേഷം അനുരഞ്ജനം ; കങ്കണയും ജാവേദ് അക്തറുമായുള്ള മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കി

തന്റെ അടുത്ത സിനിമക്കായി ഗാനങ്ങൾ എഴുതാൻ ജാവേദ് സമ്മതിച്ചതായി ഇരുവരുടെയും ചിത്രം പങ്കവച്ച് കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചു

തന്റെ അടുത്ത സിനിമക്കായി ഗാനങ്ങൾ എഴുതാൻ ജാവേദ് സമ്മതിച്ചതായി ഇരുവരുടെയും ചിത്രം പങ്കവച്ച് കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചു

author-image
Entertainment Desk
New Update
Kangana Ranaut, Javed Akhtar

ചിത്രം: ഇൻസ്റ്റഗ്രാം/കങ്കണ റണാവത്ത്

അഞ്ച് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറും തമ്മിലുള്ള മാനനഷ്ടക്കേസ് ഒത്തുതീർപ്പിലെത്തി. ജാവേദുമായുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് കങ്കണ ഇക്കാര്യം ആരാധകരെ അറിയിച്ചത്.
 
'ജാവേദ് അക്തറുമായുള്ള മാനനഷ്ടക്കേസ് മധ്യസ്ഥതയിലൂടെ പരിഹരിച്ചുവെന്നും, തന്‍റെ അടുത്ത സിനിമക്കായി ഗാനങ്ങൾ എഴുതാൻ അദ്ദേഹം സമ്മതിച്ചതായും,' കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Advertisment

Kangana Ranaut's Instagram Story

ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കങ്കണ റണാവത്ത് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി, 2020ലാണ് ജാവേദ് അക്തർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ ഒരു സംഘത്തിന്റെ മോശമായ പ്രവര്‍ത്തനത്തെപ്പറ്റി കങ്കണ നടത്തിയ പരാമര്‍ശവും പരാതിയിൽ ജാവേദ് ചൂണ്ടിക്കിയിരുന്നു.

ഇതിനു പിന്നാലെ, തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറി ഭീഷണിപ്പെടുത്തിയെന്നും മാന്യതയ്ക്ക് ഭംഗം വരുത്തിയെന്നും ആരോപിച്ച് കങ്കണയും ജാവേദിനെതിരെ പരാതി നൽകിയിരുന്നു.

Read More

Advertisment
Defamation Case Kangana Ranaut

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: