scorecardresearch

റെക്കോർഡ് പെരുമഴ, ചരിത്രം ആവർത്തിച്ച് പ്രഭാസ്; 'കൽക്കി 2898 എഡി' ഇതുവരെ നേടിയത്

ബോക്സ് ഓഫീസ് കളക്ഷനിൽ വിജയക്കുതിപ്പ് തുടർന്ന് പ്രഭാസ് നായകനായ 'കൽക്കി 2898 എഡി'

ബോക്സ് ഓഫീസ് കളക്ഷനിൽ വിജയക്കുതിപ്പ് തുടർന്ന് പ്രഭാസ് നായകനായ 'കൽക്കി 2898 എഡി'

author-image
Entertainment Desk
New Update
Kalki 2898 AD Box Office Collection Day 11

Kalki 2898 AD Box Office Collection

Kalki 2898 AD Box Office Collection: ഇന്ത്യൻ സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ദൃശ്യാനുഭവങ്ങളിൽ ഒന്നാണ് നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി.' ഡിസ്റ്റോപ്പിയൻ സയൻസ് ഫിക്ഷൻ ഇതിഹാസമായി പുറത്തിറങ്ങിയ കൽക്കി, ഇന്ത്യൻ സിനിമാസ്വാദകർക്ക് വിരളമായി ലഭിക്കുന്ന മികച്ച തിയേറ്റർ എക്സ്പീരിയൻസുകളിൽ ഒന്ന് തന്നെയാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

Advertisment

മികച്ച പ്രേക്ഷക പ്രതികരണങ്ങൾക്കൊപ്പം ബോക്സ് ഓഫീസിലും പണം വാരുകയാണ് ചിത്രം. ആദ്യ ദിനം മുതൽ റെക്കോർഡ് തകർത്ത് മുന്നേറുന്ന കൽക്കിയുടെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഞായറാഴ്ച ഇന്ത്യയിൽ 41.5 കോടി കളക്ടു ചെയ്ത ചിത്രം ഇതുവരെ ഇന്ത്യയിൽ നിന്ന് മാത്രമായി 507 കോടി രൂപ സ്വന്തമാക്കി. ആഭ്യന്തര വരുമാനത്തിൽ ഏകദേശം 21 ശതമാനം വർദ്ധനവാണ് വാരാന്ത്യം ചിത്രം രേഖപ്പെടുത്തിയത്.

തെലുങ്ക് പതിപ്പ് 14 കോടി നേടിയപ്പോൾ, 22 കോടി സ്വന്തമാക്കി ഹിന്ദി പതിപ്പ് നേട്ടമുണ്ടാക്കി. തമിഴിൽ 3 കോടിയും മലയാളത്തിൽ 1.8 കോടിയും കന്നഡയിൽ 0.5 കോടിയും ഞായറാഴ്ച ചിത്രത്തിന് നേടാനായി. ആദ്യ ആഴ്ചയിൽ 414.85 കോടി നേടിയ ശേഷം, കളക്ഷനിൽ നേരിയ ഇടിവ് നേരിട്ടെങ്കിലും വാരാന്ത്യത്തിൽ ചിത്രത്തിന് തിരിച്ചുവരാനായി. 

Advertisment

ഇന്ത്യയ്ക്ക് പുറത്തും കൽക്കി ആധിപത്യം സ്ഥാപിക്കുകയാണ്. മികച്ച പ്രതികരണമാണ് അന്താരാഷ്‌ട്ര തലത്തിലും ചിത്രത്തിന് ലഭിക്കുന്നത്. നോർത്ത് അമേരിക്കയിൽ നിന്ന് 16 മില്യൺ ഡോളർ നേടിയ ചിത്രം, പ്രദേശത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ദക്ഷിണേന്ത്യൻ ചിത്രമായി.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ ജൂൺ 27നാണ് ചിത്രം തിയേറ്ററിലെത്തിയത്. വൈജയന്തി മൂവീസ് നിർമ്മിച്ച, കൽക്കിയിൽ പ്രഭാസ്, ദീപിക പദുക്കോൺ , അമിതാഭ് ബച്ചൻ , കമൽഹാസൻ, ശോഭന തുടങ്ങി ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ അഭിനയിക്കുന്നു. രാം ഗോപാൽ വർമ്മ, എസ്.എസ് രാജമൗലി, ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട, മൃണാൽ താക്കൂർ, അന്ന ബെൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അതിഥി വേഷത്തിൽ അണിനിരക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, ആഗോളതലത്തില്‍ 900 കോടിയില്‍ അധികം രൂപയാണ് കൽക്കി ഇതുവരെ നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 24കോടി രൂപയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ.

Read More

Prabhas Box Office

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: